Video
മൃഗങ്ങളുടെ ഓണാഘോഷം എങ്ങനെ? കിടിലൻ വിഡിയോ!
നമ്മുടെ ഒാണാഘോഷമൊക്കെ കഴിഞ്ഞില്ലേ. അത് കൂട്ടുകാർ തിമിർത്ത് ആഘോഷിച്ചുവെന്നറിയാം. ചിങ്ങമാസത്തിലെ ഒാണം കഴിഞ്ഞില്ലേ, പിന്നെ ഈ കന്നിമാസത്തിൽ എന്തിനാ ഒാണത്തെക്കുറിച്ച് പറയുന്നതെന്നാവുമല്ലേ.. കന്നിമാസത്തിലാണണ് മൃഗങ്ങളുടെ ഒാണമെന്നാണ് ഈ രസരകമായ അനിമേറ്റഡ് വിഡിയോ പറയുന്നത്. മാത്രമല്ല ഇവരുടെ ഒാണത്തെക്കുറിച്ചും നമ്മളെക്കുറിച്ചുമുള്ള ആകുലതകളുമെ ാക്കെ ടൈഗർ സാബുവും ഗോമാതാവായ അമറാവതിയും കൊക്കരക്കര വലിയകോഴിത്തമ്പുരാനായ കോഴിച്ചേട്ടനും സ്രാവൺ കുമാറായ സ്രാവു ചേട്ടവും പിന്നെ ഇപ്പോഴത്തെ താരമായ ബ്ളൂവെയിൽ സണ്ണി വെയ്‍ലും പറയുന്നുണ്ട്.
മനുഷ്യരുടെ ഇടയിലെ അസഹിഷ്ണുതയും വമ്പൻ സ്രാവ് പ്രയോഗത്തെയുമൊക്കെയും രസകരമായി വിഡിയോയിൽ അവതരിപ്പിച്ചിച്ചിട്ടുണ്ട്.
ഒരു തെറ്റും ചെയ്യാത്ത ഈ മൃഗങ്ങളുടെ പേരുകൾ മനുഷ്യരുടെ ഒാരോ നീച പ്രവർത്തികൾ കൊണ്ട് ചീത്തയാകുന്നുവെന്നാണ് ഇവർ ഒാരോരുത്തരും പറയുന്നത്. ബ്ളൂവെയിൽ ഗെയിം കളിച്ച് വെറുതെ അപകടത്തിൽ ചാടാതെ വേണേൽ വെയിലത്ത് കളിച്ചോളാനാണ് നമ്മുടെ ഒറിജിനൽ ബ്ളൂവെയിൽ ചേട്ടന്‍ സണ്ണി വെയ്‍ൽ നമ്മളോട് പ്രത്യകമായി പറയാനുള്ളത്. ത്രിഡി മാജിക് കോട്ടയം നിർമിച്ചിരികുന്ന വിഡിയോയുെട ആശയവും സംഭാഷണവും സംവിധാനവും ഫെലിക്സ് ദേവസ്യയാണ്. മനോരമ മ്യൂസിക്കാണ് വിഡിയോ പുറത്തിറക്കിയിരിക്കുന്നത്.