കോവിഡ് വിന്നേഴ്സ്
കോവിഡിനിടെ സ്വന്തം ജീവൻ േപാലും പണയം വച്ച് പ്രവർത്തിക്കുന്നവരാണ് ആരോഗ്യപ്രവർത്തകർ. നാടും വീട് മറന്ന് ഓരോ രോഗിക്കൊപ്പവും താങ്ങും തണലുമായി അവർ കൂടെ നിൽക്കുന്നു.
കരുതലായി ചേർത്തുപിടിച്ച ആരോഗ്യപ്രവർത്തകർക്ക് സ്നേഹാദരർപ്പിക്കുകയാണ് കൊച്ചിയിലെ ‘കോവിഡ് വിന്നേഴ്സ്’ എന്ന കോവിഡ് മുക്തരുടെ കൂട്ടായ്മ.
കളമശേരി രാജഗിരി ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ നിന്ന് കോവിഡ് ചികിത്സയ്ക്ക് ശേഷം രോഗമുക്തരായി മടങ്ങിയവർ വീണ്ടും അവിടേക്ക് തിരിച്ചെത്തി. എത്തിയത് ചികിത്സയ്ക്കായിരുന്നില്ല,
തങ്ങളെ പരിചരിച്ചവർക്ക് നന്ദി അറിയിക്കാനായിരുന്നു. ജോബി പി. ഐസക്കിന്റെ നേൃത്വത്തിലായിരുന്നു മടങ്ങിവരവ്. ഡോക്ടർമാർക്കും മറ്റു ആരോഗ്യപ്രവർത്തകർക്കും സമ്മാനങ്ങൾ നൽകി നന്ദി അറിയിച്ചു.
കോവിഡ് ചികിത്സയിൽ കഴിയുന്നവർക്ക് പഴവർഗ കിറ്റും നൽകി.
കോവിഡ് വിന്നേഴ്സിന്റെ നേതൃത്വത്തിൽ നിരവധി കോവിഡ് പ്രവർത്തനങ്ങളും നടന്നുവരുന്നുണ്ട്. പാലിയേറ്റീവ് കെയറിലേക്ക് ആയിരം മാസ്ക്, കോവിഡാനന്തര പ്രതിസന്ധികളെക്കുറിച്ചും, പ്ലാസ്മ
ചികിത്സയെക്കുറിച്ചുമുള്ള വെബിനാറുകൾ എന്നിവ അതിൽപെടുന്നു. മാനസിക പ്രശ്നങ്ങളെക്കുറിച്ച് അടുത്ത വെബിനാർ സംഘടിപ്പിക്കാനൊരുങ്ങുകയാണ് കൂട്ടായ്മ. തദ്ദേശ തിരഞ്ഞെടുപ്പു കാരണം നീണ്ടു പോയതിന്റെ
പരിഭവമുണ്ട് ഇവർക്ക്. തിരഞ്ഞെടുപ്പു കാരണം കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യാൻ കഴിഞ്ഞില്ലെന്ന് ജോബി പി. ഐസക്ക് പറഞ്ഞു.