ആമിന. എ (NHM സ്റ്റാഫ് നഴ്സ്)
സ്വന്തം ജീവൻ വകവയ്ക്കാതെ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങുന്ന നിരവധി ആരോഗ്യപ്രവർത്തകരെ ഈ കോവിഡ് കാലത്ത് നമ്മൾ കണ്ടു. അതിലൊരാളായിരുന്നു കുപ്പപ്പുറം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ
താൽക്കാലികമായി ജോലി ചെയ്യുന്ന NHM സ്റ്റാഫ് നഴ്സ് ആമിന എ. ഒരു വലിയ കടത്തുവഞ്ചിയിൽ പിപിഇ കിറ്റുമണിഞ്ഞ് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ഒരു നഴ്സിന്റെ ചിത്രം മനോരമ പത്രത്തിൽ പ്രസിദ്ധീകരിച്ചത് ആലപ്പുഴക്കാർ അത്ര പെട്ടെന്ന് മറക്കാൻ
സാധ്യമല്ല. കനത്തു പെയ്യുന്ന പേമാരിയെ വകവയ്ക്കാതെ, കൈനകരിയിലെ നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന നിരവധി തുരുത്തുകളിൽ ഒന്നായ ആയിരവേലിയില് കർശന ക്വാറന്റീനിൽ വീട്ടിൽ കഴിയുന്ന ഒരു ഗർഭിണിക്ക് ഇൻജക്ഷൻ
എടുക്കാനുള്ള ഒരു നഴ്സിന്റെ യാത്രയായിരുന്നു അത്.
അവിടേക്കുള്ള യാത്ര സാഹസികമാണെന്ന് മെഡിക്കൽ ഓഫീസർ ഡോ. ശരത്ചന്ദ്ര ബോസിന് അറിയാമായിരുന്നു. അതിനാൽത്തന്നെ അദ്ദേഹം സഹപ്രവർത്തകരോട് സംസാരിച്ചപ്പോൾ ആമിന ആ ദൗത്യം സ്വയം ഏറ്റെടുക്കുകയായിരുന്നു. അങ്ങോട്ടേക്ക്
തിരിക്കുമ്പോൾ മനസ്സിൽ ഒരു കുഞ്ഞിനു വേണ്ടി കാത്തിരിക്കുന്ന ഒരമ്മ മനസ്സ് മാത്രമേ തനിക്ക് ചിന്തിക്കാൻ കഴിഞ്ഞുള്ളുവെന്ന് ആമിന പറയുന്നു.
ഫൈബർ ബോട്ടിലുള്ള യാത്ര അൽപം പേടിച്ചിരുന്ന. വെള്ളത്തിന്റെ ഓളത്തിൽ ബോട്ടിന് അലച്ചിൽ ഉണ്ടാകും. പക്ഷേ എങ്ങും പിടിക്കാൻ സാധിക്കില്ലല്ലോ. കസേരയിൽതന്നെ ഇരുന്നുള്ള യാത്ര.
ഒരു അമ്മയുടെയും അതിന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെയും കാര്യമായാതുകൊണ്ടാണ് മറ്റൊന്നും ചിന്തിക്കാതെ മുന്നിട്ടിറങ്ങിത്. ആലപ്പുഴ റബർ ഫാക്ടറിക്കു സമീപം താമസിക്കുന്ന അബ്ദുൽ റഷീദ് – ഹയറുന്നീസ ദമ്പതികളുടെ മകളാണ് അമിന.