കെ.ജി ബാബു (റിട്ട. സബ് ഇൻസ്പെക്ടർ)
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി നിന്നൊരാളാണ് റിട്ടയേഡ് പൊലീസ് സബ് ഇൻസ്പെക്ടർ കെ.ജി ബാബു വട്ടപ്പറമ്പിൽ. ബോധവത്ക്കരണം, മരുന്നു വിതരണം, ക്വാറന്റൈനിൽ കഴിയുന്നവർക്ക് വേണ്ട സഹായം ചെയ്തു കൊടുക്കുക, പ്രതിരോധശക്തി കൂട്ടാനുള്ള മരുന്നുകൾ വിതരണം ചെയ്യുക...കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നിരവധി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു ബാബു. ഇപ്പോഴും സജീവമായി തന്റെ പ്രവർത്തനങ്ങൾ തുടരുന്നു.
പൊലീസിലായിരുന്നപ്പോഴും സന്നദ്ധ സംഘടനകളിൽ പ്രവർത്തിച്ചുകൊണ്ടിരുന്നു, വിരമിച്ച ശേഷവും പലസംഘടനകളിലും സജീവമാണ്. ഇപ്പോൾ ഭാരവാഹിത്വം വഹിക്കുന്ന സംഘടനകളിലൂടെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഒറ്റയ്ക്കും കൂട്ടായും നടത്തണമെന്ന ഒരു ദൃഢ നിശ്ചയം കോവിഡ് പടർന്നു പിടിക്കാൻ തുടങ്ങിയപ്പോഴെ സ്വീകരിച്ചിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സഹപ്രവർത്തകരെയും കൂട്ടി 2021 മാർച്ച് മാസം മുതൽ ഇപ്പോഴും പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി നിലകൊള്ളുകയാണ്.
നാട്ടിൽ കോവിഡ് ബോധവത്ക്കരണത്തിന്റെ ഭാഗമായി മൈക്ക് പ്രചരണവും പതിനായിരത്തിൽ പരം പ്രതിരോധ പ്രവർത്തനങ്ങൾ അടങ്ങിയ നോട്ടീസ് വിതരണവുമെല്ലാം നടത്തുന്നതിന്റെ നേതൃത്വം കൊടുത്തു. ആ മേഖലയിലുള്ള കിടപ്പു രോഗികൾക്കും മുതിർന്ന പൗരന്മാർക്കും മരുന്ന് എത്തിച്ചു കൊടുത്തു. വയോജനങ്ങളെ രക്ഷിക്കുന്നതിനുവേണ്ടി എല്ലാ മാസവും സാമൂഹിക സുരക്ഷാ മിഷനുമായി ബന്ധപ്പെട്ട് വയോമിത്രത്തിലെ ഏകദേശം രണ്ടായിരത്തോളം അംഗങ്ങൾക്ക് മരുന്ന് എത്തിച്ചു കൊടുത്തു. കിടപ്പു രോഗികൾക്ക് പാലിയേറ്റിവ് ചികിത്സ കൊടുക്കുന്നതിന് കഴിഞ്ഞു. ഏറ്റവും കൂടുതലായി നടത്തിയ പ്രവർത്തനം ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ഏഴു ഘട്ടങ്ങളിലായി ഹോമിയോ മെഡിക്കൽ കോളേജ് തിരുവനന്തപുരം, ഡി എം ഒ ഓഫീസ് ജില്ലാ ഹോമിയോ ആശുപത്രി ശ്രീകാര്യത്തെ ഡിസ്പെൻസറികളിൽ നിന്നും ഓരോ സംഘടനകൾ വഴി നൂറിൽ പരം അസോസിയേഷനുകൾക്കും തിരുവനന്തപുരത്തെ ആറ് താലൂക്കുകളിലും എല്ലാ മേഖലകളിലും ഘട്ടം ഘട്ടം ആയിട്ട് ഹോമിയോ പ്രതിരോധ മരുന്ന് എത്തിക്കാൻ കഴിഞ്ഞത് പൊതുപ്രവർത്തനത്തിൽ ഏറ്റവും കൂടുതൽ സന്തോഷം തന്ന ഒരു കാര്യമാണ്.
ഇതോടൊപ്പം പൊലീസ് സ്റ്റേഷനുകൾ, മാർക്കറ്റുകൾ, കടകൾ, റസിഡൻസ് അസോസിയേഷനുകൾ എന്നിവിടങ്ങളിൽ മാസ്ക്ക് വിതരണം നടത്തി. പോത്തൻകോട്, ശ്രീകാര്യം, കഴക്കൂട്ടം എന്നിവിടങ്ങളിൽ കമ്മ്യൂണിറ്റി കിച്ചൻ നടത്തി. പൊലീസ് അധികാരികളുടെയും കളക്ടറുടെയും മീറ്റിംഗുകളിൽ പങ്കെടുത്തു അവരുടെ നിർദേശങ്ങൾ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞു.
ഹെൽത്ത് ടീമുകൾ രൂപീകരിച്ച് സമയാസമയങ്ങളിൽ പൊലീസിനെയും ആരോഗ്യ വകുപ്പ് ജീവനക്കാരെയും ജനപ്രതിനിധികളെയും വിവരം അറിയിക്കുകയും ചെയ്തു വന്നു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഓൺലൈൻ മീറ്റിംഗുകൾ സംഘടിപ്പിച്ചു. ധാരാളം പൊതുപ്രവർത്തകരും ഡോക്ടർമാരും ഈ മീറ്റിംഗിൽ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള മരണാനന്തര ചടങ്ങുകൾ നടത്തുന്നതിന് ഓരോ റെസിഡൻസ് അസോസിയേഷനുകൾക്കും നിർദേശങ്ങൾ കൊടുക്കുകയും ചെയ്ത. ആർ സി സി യിലും ശ്രീ ചിത്തിര മെഡിക്കൽ സെന്ററിലും മെഡിക്കൽ കോളേജിലും തൈക്കാട് ഹോസ്പിറ്റലിലും ജനറൽ ഹോസ്‌പിറ്റലിലും രക്തദാനത്തിന് നേതൃത്വം കൊടുത്തു. രോഗികൾക്കും ഗർഭിണികൾക്കും ആശുപത്രിയിൽ പോകുന്നതിനും വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും പോകുന്നതിനും വാഹനങ്ങൾ തയാറാക്കി കൊടുക്കുകയും ചെയ്തു.
പൊലീസിൽ ഇരിക്കുമ്പോൾ തന്നെ ജനമൈത്രി പൊലീസിൽ 15 വർഷം ജോലി ചെയ്തു. അതിന്റെ ഒരു എക്സ്പീരിയൻസും ഉള്ളതുകൊണ്ട് രണ്ടു സംഘാടകളുടെ നേതാവെന്ന നിലയിൽ അതിന് നേതൃത്വം കൊടുത്തു എന്ന് മാത്രമല്ല ഫീൽഡിൽ അവരോടോപ്പം നിന്ന് കൊണ്ട് പ്രവർത്തിക്കാനും സാധിച്ചു.
Vote Now
Contact Us
Email ID: goldensalutes@gmail.com
Mobile No: +91 99958 11111
© COPYRIGHT 2021 MANORAMA ONLINE.
ALL RIGHTS RESERVED.