മലയാളസാഹിത്യം
|
ലോകമലയാള ദിനാചരണം
ധ്രുവക്കരടികളുടെ നാട്ടിൽ നിന്നും മലയാളം മിഷന്റെ ഭാഷാപ്രചരണ പരിപാടിയായ ഭൂമിമലയാളത്തിൽ പങ്കെടുക്കാൻ ഒരു പാലക്കാട്ടുകാരൻ...
..
മലയാളികളുടെ ഐക്യം ഏറെ ആവശ്യമുള്ള ഈ കാലഘട്ടത്തില്‍ ഭാഷാടിസ്ഥാനത്തില്‍ കേരളീയരെ ഒരു വേദിയില്‍ സംഘടിപ്പിക്കുന്ന മലയാളം...
മലയാളം മിഷൻ സംഘടിപ്പിക്കുന്ന ഭൂമിമലയാളം പരിപാടിയുടെ ഭാഗമായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. കൈയെഴുത്തു മത്സരം...
കേരള സര്‍ക്കാര്‍ മലയാളം മിഷന്റെ നേതൃത്വത്തിൽ നവംബർ 1 'ലോക മലയാളദിനം' ആയി ലോകവ്യാപകമായി ആചരിക്കും...
ആശംസകൾ
പിണറായി വിജയൻ
കേരള മുഖ്യമന്ത്രി
സമാനതകളില്ലാത്ത പ്രളയദുരന്തത്തിലൂടെയാണ് കേരളം കഴിഞ്ഞ നാളുകളിൽ കടന്നു പോയത്. ലോകമെങ്ങുമുള്ള മലയാളി സമൂഹം മാനസികമായും ഭൗതികമായും അതിജീവി ക്കുന്ന കേരളത്തിനു പിന്നിൽ അണി നിരന്നു. ഞാൻ മലയാളി യാണ് എന്ന തിരിച്ചറിവാണ് ഈ കൂട്ടായ്മയ്ക്കു വഴി തെളി ച്ചത്. ആ തിരിച്ചറിവിൽ വലിയൊരു പങ്ക് ഭാഷയുടേതാണ്. മലയാളി എന്ന ഭാഷാസമൂഹത്തിന്റെ ഐക്യവും സാധ്യത കളും നാടിന്റെ സമഗ്ര വികസനത്തിനായി...
എ.കെ. ബാലൻ
സാംസ്കാരിക വകുപ്പ് മന്ത്രി
സാംസ്കാരിക കേരളം അതിന്റെ ജനാധിപത്യ–നവോത്ഥാന മൂല്യങ്ങളോട് ബന്ധപ്പെട്ടു കിടക്കുന്നത് മാതൃഭാഷയായ മലയാളം വഴി കൂടിയാണ്. കേരളത്തിനു പുറത്തേക്ക് അതി ജീവനത്തിനായി പ്രയാണം നടത്തിയ മലയാളി അവരുടെ സ്വത്വത്തെ തിരിച്ചു പിടിക്കുന്നതും തന്റെ ഭാഷയിലൂടെയാണ്. ഭാഷ ഒരർഥത്തിൽ നമ്മെ നിർമിക്കുകയാണ്. പ്രളയാനന്തര കേരളത്തിന്റെ അതിജീവനപ്പോരാട്ടത്തിലും ആ ഭാഷ നമ്മെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നു എന്ന് നാം കണ്ടു കഴിഞ്ഞു.
പ്രൊഫ. സുജ സൂസൻ ജോർജജ്
ഡയറക്ടർ മലയാളം മിഷൻ
പ്രിയരേ, കേരളം നേരിട്ട മഹാപ്രളയത്തെ അകംകേരളത്തിലും പുറം കേരളത്തിലുമായി എല്ലാ മലയാളികളും കയ്യോടുകൈ കോർത്തു കൊണ്ടാണ് നമ്മൾ അതിജീവിച്ചത്. ആ ഐക്യ ത്തിന്റെ ബലത്തെ നവകേരള നിർമിതിക്കായും, മലയാളി എന്ന ഭാഷാ സാംസ്കാരിക സ്വത്വത്തിന്റെ പ്രകാശനത്തിനായും ഉപയോഗിക്കേണ്ടതുണ്ട്. എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം എന്ന മലയാളം മിഷന്റെ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഭൂമിമലയാളം.
© Copyright 2018 Manoramaonline. All rights reserved.