ഭൂമിമലയാളം പരിപാടിയുടെ ഭാഗമായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും

കൈയെഴുത്തു മത്സരം, മലയാളി സെൽഫി മത്സരം, കാലിഗ്രാഫി മത്സരം എന്നിവ ഉണ്ടായിരിക്കും.
ലോകത്തിന്റെ വിവിധ കോണുകളില്‍ അതതു പ്രദേശത്തിന്റെ സവിശേഷതകളുടെ പശ്ചാത്തലത്തില്‍ മലയാളി സാന്നിധ്യം അറിയിക്കുന്ന സെൽഫി ചിത്രങ്ങൾ അയച്ച് മലയാളി സെൽഫി മത്സരത്തിൽ പങ്കു ചേരാം.
മലയാളം ചിത്രലിപിയുടെയും അക്ഷരകലയുടേയും ക്രിയാത്മകമായ അക്ഷരക്കൂട്ടങ്ങളുടെയും ശില്‍പ്പഭംഗി വെളിവാക്കുന്ന കാലിഗ്രാഫി സങ്കേതങ്ങളുടെ സമന്വയമാണ് വരയെഴുത്ത് മത്സരത്തിനായി (കാലിഗ്രാഫി) പരിഗണിക്കുന്നത്.
മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് bhoomimalayalam.org എന്ന സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.