Nalla Paadam News

യുദ്ധം വേണ്ടേ വേണ്ട, കുമ്പളയിൽ റാലി

കുമ്പള∙യുദ്ധവിരുദ്ധ സന്ദേശങ്ങൾ നൽകി കുമ്പള ലിറ്റിൽ ലില്ലി സീനിയർ സെക്കൻഡറി സ്കൂളിലെ നല്ല പാഠം പ്രവർത്തകർ റാലിയും പോസ്റ്റർ പ്രചരണവും നടത്തി. ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട എന്ന പോസ്റ്റുകൾ പതിച്ച് കുമ്പളയിൽ റാലിയും നടത്തി. തുടർന്നു യുദ്ധവിരുദ്ധ പ്രതിഞ്ജയെടുത്തു. രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ടുള്ള ഹ്രസ്വ ചിത്രത്തിന്റെ പ്രദർശനവും നടന്നു. നല്ല പാഠം കോ–ഓഡിനേറ്റർമാരായ സി.കുഞ്ഞികൃഷ്ണൻ, നോബിൾ ജോസ്, ചെയർപേഴ്സൺ എ.സരസ്വതി, കെ.വിനിത്കുമാർ, സുരേഷ്, പ്രിൻസിപ്പാൾ സി.വി.മാത്യു, അഫ്രാക്ക്, വിഘനേശ്വര ഭട്ട്, ഇനാമുദ്ദീൻ, ഷാനവാസ് എന്നിവർ പ്രസംഗിച്ചു.

© Copyright 2015 Manoramaonline. All rights reserved.