ആദ്യ സോളാർ എയർ പോർട്ട്

പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാണ് ഇന്ന് നെടുമ്പാശ്ശേരി. 45 ഏക്കറിലെ 46,000 സോളാർ പാനലുകൾ 60,000 യൂണിറ്റ് വൈദ്യുതിയാണ് ഒരു ദിവസം ഉത്പാദിപ്പിക്കുന്നത്.
2013 ൽ വിമാനത്താവളത്തിന്റെ മേൽക്കൂരയിൽ 400 സോളാർ പാനലുകൾ സ്ഥാപിച്ചു തുടങ്ങിയ പദ്ധതി വിജയം കണ്ടതോടെയാണ്, സോളാർപ്പാടങ്ങളിലേക്കും സൗരോർജക്കൊയ്ത്തിലെക്കും വ്യാപിപ്പിച്ചത്. ഇതിലൂടെ അടുത്ത 25 വർഷത്തിനുള്ളിൽ 300000 ടൺ കാർബൺ ബഹിർഗമനം കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആവശ്യം കഴിഞ്ഞുള്ള ഊർജം 'കെഎസ്ഇബി' ക്ക് വിൽക്കുകയും ചെയ്യുന്നു.
ഈ കാലയളവിൽ വ്യോമഗതാഗതത്തിൽ വൻവർധനയാണ് ഉണ്ടായത്. 2014-15 വർഷം 6.8 ദശലക്ഷം യാത്രികർ കൊച്ചി വിമാനത്താവളത്തിലൂടെ കടന്നു പോയി. നഗരങ്ങൾക്ക്, പ്രകൃതി സൗഹൃദമാനവും ഊർജ സ്വയംപര്യാപ്തതയും നല്കാൻ ഇത്തരം സംരംഭങ്ങൾക്ക് കഴിയും. ആഗോള താപനം വൻവിപത്തായി മാറുന്ന കാലയളവിൽ കേരളത്തിലെ മറ്റ് വിമാനത്താവളങ്ങൾക്കും വൻകിട നിർമാണസംരംഭങ്ങൾക്കും മാതൃകയാക്കാവുന്നതാണ് ഈ രീതി.

© Copyright 2016 Manoramaonline. All rights reserved...