Manorama Online Christmas Special
Manorama Online Christmas Special

രുചി ആഘോഷം ഗംഭീരമാക്കാൻ മിന്റ് റൈസ് ഒപ്പം ഇഷ്ടമുള്ള കറിയും!

Mint Rice

വ്യത്യസ്തവും ലളിതവുമായ ഒര റൈസ് രുചി പരിചയപ്പെടാം, ബസ്മതി റൈസും പുതിന ഇലയും ചേരുമ്പോൾ രുചിപ്പെരുമയ്ക്ക് പിന്നെന്തു വേണം. ഒപ്പം ചിക്കൻ, ബീഫ് ഏതു രുചിക്കൂട്ട് വേണമെങ്കിലും ചേർക്കാം. രുചിയൊടൊപ്പം ആരോഗ്യകരവുമാണ് ഈ വിഭവം. നോൺവെജിനിടയിൽ അൽപം വെജ് രുചിയുമാകും.

1.ബസ്മതി അരി – ഒരു കപ്പ്

2.പുതിനയില – ഒരു കപ്പ് മല്ലിയില – അരക്കപ്പ് തേങ്ങ ചുരണ്ടിയത് – ഒരു കപ്പ് പച്ചമുളക് – ഏഴ് ഇഞ്ചി അരിഞ്ഞത് – ഒരു െചറിയ സ്പൂൺ വെളുത്തുള്ളി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ നാരങ്ങാനീര് – ഒരു വലിയ സ്പൂൺ ഉപ്പ് – പാകത്തിന്

3.എണ്ണ – മൂന്നു വലിയ സ്പൂൺ

4.വഴനയില – രണ്ട് കറുവാപ്പട്ട – ഒരു കഷണം ഗ്രാമ്പൂ – മൂന്ന് ഏലയ്ക്ക – മൂന്ന്

5.സവാള – ഒന്ന്, നീളത്തിൽ അരിഞ്ഞത് പച്ചമുളക് – മൂന്ന്, വട്ടത്തിൽ കനം കുറച്ചരിഞ്ഞത്

6.ഉപ്പ് – പാകത്തിന്

7.കശുവണ്ടിപ്പരിപ്പ് – രണ്ടു വലിയ സ്പൂൺ, വറുത്തത് പുതിനയില – ഒരു വലിയ സ്പൂൺ പപ്പടം – രണ്ട്, നീളത്തിൽ അരിഞ്ഞു വറുത്തത്

പാകം െചയ്യുന്ന വിധം

∙അരി കഴുകി രണ്ടരക്കപ്പ് െവള്ളത്തിൽ വേവിച്ചു വറ്റിച്ചെടുത്ത ശേഷം ഒരു പരന്ന പാത്രത്തിൽ നിരത്തുക.

∙രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചു മിന്റ്് ചട്നി തയാറാക്കി വയ്ക്കുക.

∙ഒരു പരന്ന പാനിൽ എണ്ണ ചൂടാക്കി, നാലാമത്തെ ചേരുവ വഴറ്റിയശേഷം സവാളയും പച്ചമുളകും േചർത്തു വഴറ്റി സവാള ബ്രൗൺ നിറമാകുമ്പോൾ മിന്റ് ചട്നി ചേർത്തു നന്നായി വഴറ്റുക.

∙ഇതിലേക്കു ചോറു വേവിച്ചതും ഉപ്പും േചർത്തു കുഴഞ്ഞു പോകാതെ ഇളക്കണം. മിന്റ് ചട്നി ചോറിൽ നന്നായി പിടിക്കുമ്പോൾ അടുപ്പിൽനിന്നു വാങ്ങി മാറ്റിവയ്ക്കുക.

∙ വിളമ്പാനുള്ള പാത്രത്തിലാക്കി ഏഴാമത്തെ ചേരുവ മുകളിൽ നിരത്തുക.

Christmas Recipes
Festive Chicken
ഫെസ്റ്റീവ് ചിക്കൻ
Mint Rice
മിന്റ് റൈസ്
Duck Fry
ആഘോഷങ്ങൾക്ക് അരങ്ങു പകരാൻ ഡക്ക് ഫ്രൈ
Chilli Beef
ആരും കൊതിക്കുന്ന ഫിങ്കർ ചില്ലി ബീഫ്
© COPYRIGHT 2019 MANORAMA ONLINE. ALL RIGHTS RESERVED.