വെറും ബീഫല്ല ചില്ലി ബീഫ്...അപ്പത്തിനും ചോറിനുമൊപ്പം വേറെ കറിയൊന്നും വേണ്ട! മലയാളികളുടെ പ്രിയ രുചിയാണ് ബീഫ്, പ്രത്യേകിച്ച് വിശേഷ അവസരങ്ങളിൽ പോത്തിറച്ചി തീൻമേശയിൽ മസ്റ്റാണ്. മസാലയിൽ മൂപ്പിച്ചും കറിവച്ചും പലരൂപത്തിലും ഭാവത്തിലും ബീഫിനെ കാണാം. നീളത്തിലരിഞ്ഞ ബീഫ് കൊണ്ട് തയാറാക്കുന്ന ചില്ലി ബീഫ് രുചി പരിചയപ്പെടാം.
1. ബീഫ് നീളത്തിലരിഞ്ഞ് വേവിച്ചത് – അര കിലോ
2. സവാള അരിഞ്ഞത് – വലുത് ഒന്ന്
3. പച്ചമുളക് നീളത്തിലരിഞ്ഞത് – മാലെണ്ണം
4. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 2സ്പൂൺ വീതം
5. കശ്മീരി മുളകുപൊടി– 2 സ്പൂൺ
6. ചില്ലി കളർ – ആവശ്യം
7. മുട്ട – 2 എണ്ണം
8. കോൺഫ്ലവർ – ആവശ്യം
9. ഉപ്പ് – ആവശ്യത്തിന്
10. എണ്ണ – ആവശ്യത്തിന്
11. കാപ്സിക്കം ചുവപ്പ് – 1 അരിഞ്ഞത്
പാകം െചയ്യുന്ന വിധം
ഇറച്ചിയിൽ മുട്ട, കോൺഫ്ലവർ, മുളകുപൊടി, ഉപ്പ്, ചില്ലി കളർ എന്നിവ ചേർത്ത് പുരട്ടി, ഇത് എണ്ണയിൽ വറുത്തു കോരുക. ബാക്കി എണ്ണയിൽ സവാള വഴറ്റുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് വഴന്നാൽ കാപ്സിക്കം ചേർത്ത് വഴറ്റിയ കൂട്ടിൽ ഇറച്ചിയിട്ടു ജോയിപ്പിക്കുക. അൽപം വെള്ളത്തിൽ കോൺഫ്ലവർ കലക്കി കൂട്ടിലൊഴിച്ച് ഇളക്കി ചേർത്തു വിളമ്പുന്ന പാത്രത്തിലേക്കു മാറ്റുക.