ജീവജലം 2015 ഫൊട്ടോഗ്രഫി മൽസരം

ലോക ജലദിനത്തോടനുബന്ധിച്ചു മനോരമ ഓൺലൈൻ പരിസ്ഥിതി വിഭാഗം നടത്തുന്നു ജീവജലം 2015 ഫൊട്ടോഗ്രഫി മൽസരം.

ജലം വിഷയമായ ഏതു ഫോട്ടോയും പോസ്റ്റ് ചെയ്യാം. പക്ഷേ, ഒരൊറ്റ ചിത്രത്തിലൂടെ എന്തെങ്കിലും സന്ദേശം ജനങ്ങളോട് പറയാൻ കഴിയണം. മികച്ച അഞ്ചു ചിത്രത്തിനു സമ്മാനം.

പൂർണ വിലാസവും ഫോൺ നമ്പറും ഉൾപ്പെട്ടതായിരിക്കണം ഫൊട്ടോകൾ. ഒരാൾക്ക് മൂന്ന് ഫോട്ടോ വരെ അപ്ലോഡ് ചെയ്യാം. നിങ്ങൾ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളിൽ നിന്ന് മികച്ച 25 എണ്ണം വിദഗ്ധസമിതി തിരഞ്ഞെടുത്തു മനോരമ ഓൺലൈനിൽ പ്രദർശിപ്പിക്കും.

ഇവയ്ക്കു മെയ് 2 മുതൽ ഒരു മാസത്തേക്കു പ്രേക്ഷകർക്കു വോട്ട് ചെയ്യാം. ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്ന അഞ്ചു ചിത്രത്തിനാണു സമ്മാനം. അവസാന തീയതി ഏപ്രിൽ 25.

നിബന്ധനകൾ

1. ജലം വിഷയമായ ചിത്രങ്ങള്‍ മാത്രം അപ്ലോഡ് ചെയ്യുക.

2. കഴിവതും എന്തെങ്കിലും സന്ദേശം കൊടുക്കാന്‍ കഴിയുന്ന ചിത്രങ്ങള്‍ അയച്ചു  തരിക.

3. ഒരാള്‍ക്ക് മൂന്ന് ഫൊട്ടോകള്‍ വരെ അപ്ലോഡ് ചെയ്യാം.

4. അവസാന തീയതി ഏപ്രില്‍ 25

5.2എംബിയിൽ താഴെയുള്ള ചിത്രങ്ങൾ അപ്ലോഡ് ചെയ്യാൻ ശ്രദ്ധിക്കുക