ലാക്മേ ഫാഷൻ വീക്കില്‍ തിളങ്ങി കത്രീന കൈഫ്
ഇന്ത്യൻ ഫാഷൻ ലോകം പ്രതീക്ഷയോടെ കാത്തിരുന്ന ലാക്മേ ഫാഷൻ വീക്ക് വിന്റർ ഫെസ്റ്റിവ് 2019 ന് വര്‍ണാഭമായ തുടക്കം. ഓഗസ്റ്റ് 21 മുതൽ ഒരാഴ്ചക്കാലമാണ് ഫാഷൻ മാമാങ്കം. ബോളിവുഡിനും ലാക്മേ ഫാഷൻ വീക്ക് ആഘോഷകാലമാണ്.
മനിഷ് മൽഹോത്രയുടെ ഷോ സ്റ്റോപ്പറായി എത്തി കത്രീന കൈഫ് ആദ്യ ദിനം റാപിലെ താരമായി. പുതിയ കലക്‌ഷനായ മാറുമിഷയാണ് മനിഷ് മൽഹോത്ര അവതരിപ്പിച്ചത്. എംബല്ലിഷ് വർക്കുകളാൽ സമ്പന്നമായ വെൽവറ്റ് ലഹങ്കയാണ് കത്രീന ധരിച്ചത്.
പ്രശസ്ത ഇന്ത്യൻ ഡിസൈനർമാരായ അബ്രഹാം&താക്കൂർ, രോഹിത് ഗാന്ധി, രാഹുൽ ഖന്ന, റിതു കുമാർ എന്നിവരുടെ കലക്‌ഷനുകളും ആദ്യ ദിനം റാംപിലെത്തി.
വെഡ്ഡിങ് ലഹങ്ക, ഗൗൺ, കുർത്ത, ജാക്കറ്റുകൾ എന്നിവയുടെ വൈവിധ്യങ്ങൾക്കു പ്രാധാന്യം നൽകുന്നതാണ് കലക്‌ഷനുകൾ. പാരമ്പര്യ–പാശ്ചാത്യ സമ്മിശ്രണമാണമെന്ന രീതി ഇത്തവണയും തുടരുന്നു.
ഖുശി കപൂർ, കരിഷ് കപൂർ, സോഫി ചൗദരി, അമൃത അറോറ, ഡെയ്സി ഷാ, ഇഷാൻ ഖട്ടർ എന്നീ ബോളിവുഡ് താരങ്ങളുടെ സാന്നിധ്യവും ആദ്യദിനത്തിൽ ശ്രദ്ധേയമായി. ഇരുപതാം ഫാഷൻ വീക്കാണിത്. അടുത്ത ദിവസങ്ങളിൽ കൂടുതൽ അദ്ഭുതങ്ങളാണ് ഫാഷന്‍ ലോകം പ്രതീക്ഷിക്കുന്നത്.