കൂട്ട് പായസം
ചെറുപയറും ചൗവ്വരിയും നാവിൽ രുചി രസം തീർക്കുന്ന കൂട്ട് പായസം.
ചേരുവകൾ :
1. തേങ്ങ – മൂന്ന്
2. ശർക്കര – അരക്കിലോ
3. ചെറുപയർ പരിപ്പ് – അരക്കപ്പ്
4. നുറുക്കു പച്ചരി – ഒരു കപ്പ്
കടലപ്പരിപ്പ് – അരക്കപ്പ്
5. ചൗവരി – നാലു ചെറിയ സ്പൂൺ
6. ചുക്കുപൊടി – അര ചെറിയ സ്പൂൺ
ജീരകംപൊടി – അര ചെറിയ സ്പൂൺ
പഞ്ചസാര – മധുരത്തിനു പാകത്തിന്
7. നെയ്യ് – രണ്ടു ചെറിയ സ്പൂൺ
8. വെളുത്ത എള്ള് – ഒരു ചെറിയ സ്പൂൺ
9. തേങ്ങ ചുരണ്ടിയത് – കാൽ കപ്പ്
10. നെയ്യ് – രണ്ടു ചെറിയ സ്പൂൺ
11. അവൽ – കാൽ കപ്പ്
പാകം െചയ്യുന്ന വിധം :
∙ തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ് രണ്ടു കപ്പ് ഒന്നാം പാൽ, നാലു കപ്പ് രണ്ടാം പാൽ, ഒൻപതു കപ്പ് മൂന്നാം പാൽ എന്നിങ്ങനെ എടുത്തു വയ്ക്കുക.
∙ ശർക്കര കലക്കി അരിച്ചു രണ്ടു കപ്പ് പാനിയാക്കി വയ്ക്കുക.
∙ ചെറുപയർ പരിപ്പ് ഇളം ചുവപ്പു നിറത്തിൽ വറുക്കണം.
∙ അരിയും കടലപ്പരിപ്പും മൂന്നാം പാൽ ചേർത്തു വേവിക്കുക. മുക്കാൽ
വേവാകുമ്പോൾ ചെറുപയർ പരിപ്പും ചൗവരിയും ചേർത്തിളക്കണം.
∙ വെന്ത ശേഷം ശർക്കരപ്പാനി ചേർത്തിളക്കുക.
∙ പായസം അൽപം കുറുകുമ്പോൾ രണ്ടാം പാൽ ചേർത്തു തുടരെയിളക്കണം.
∙ അൽപം കൂടി കുറുകുമ്പോള് ഒന്നാം പാല് ചേർത്തിളക്കുക.
∙ ചെറുതീയിൽ വച്ച് ചുക്കും ജീരകവും പഞ്ചസാരയും ചേർത്തിളക്കി വാങ്ങുക.
∙ നെയ്യ് ചൂടാക്കി എള്ളിട്ടു മൂപ്പിച്ച ശേഷം തേങ്ങ ചുരണ്ടിയതും അവലും
ചേർത്തിളക്കി ഇളം ചുവപ്പു നിറമാകുമ്പോൾ വാങ്ങി പായസത്തിൽ ചേർക്കുക.
∙ നെയ്യിൽ അവലും ചേർത്തു കരുകരുപ്പായി വറുത്തു കോരി
പായസത്തിൽ ചേർക്കാം.