നാടും നഗരവും ഒരുങ്ങി, ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഓണക്കാലത്തിനായി. തുമ്പപ്പൂവും ഓണത്തപ്പനും പൂത്തുമ്പിയുമായി ചിങ്ങവെയിലിന്റെ സുവർണശോഭ തിളങ്ങുന്നു. നാട്ടുവഴികളിലിപ്പോഴും പൂവിളി ഉയരുന്നു. പൂക്കളിറുക്കി പൂക്കളമൊരുക്കി അത്തം പത്തിനു പൊന്നോണം. കാലമെത്ര കഴിഞ്ഞാലും ഓണം മലയാളിയുടെ ഹൃദയത്തോട് ചേർന്നു കിടക്കും. വരൂ, ഈ ഓണക്കാലത്തെ നമ്മുക്കൊരുമിച്ച് വരവേൽക്കാം...