പ്രത്യാശയുടെ സ്പർശമായി വന്ധ്യത ചികിൽസ
െഎവിഎഫ് ചികിൽസയുടെ വിജയഘടകമെന്ന് പറയുന്നത് ചികിൽസ തേടുന്ന ദമ്പതിമാരുടെ പ്രായമാണ്. പ്രായം കൂടുന്തോറും അണ്ഡങ്ങളുടെയും ബീജങ്ങളുടെയും ഗുണമേന്മ ഗർഭധാരണത്തിന്റെ സാധ്യതയെ ബാധിക്കുന്നു. പുരുഷനെ അപേക്ഷിച്ച് സ്ത്രീയുടെ പ്രായം ഗർഭധാരണ പ്രക്രിയ സങ്കീർണമാക്കുന്നു. സ്ത്രീകൾക്ക് ആർത്തവം തുടങ്ങുന്ന കാലഘട്ടം മുതൽ തുടർന്നുള്ള വർഷങ്ങളിലേയ്ക്കുള്ള അണ്ഡങ്ങൾ ജനിക്കുന്നതിനു മുൻപേ അവരുടെ അണ്ഡാശയങ്ങളിൽ ശേഖരിച്ചു വച്ചിരിക്കുന്നു. ഇങ്ങനെ ശേഖരിച്ചു വച്ചിരിക്കുന്ന അണ്ഡങ്ങളാണ് ആർത്തവകാലം ആരംഭിക്കുന്ന ഘട്ടം മുതൽ ഓരോ മാസവും അണ്ഡോത്പാദനത്തിലൂടെ പുറത്ത് വരുന്നത്. അങ്ങനെ ശേഖരിച്ചുവച്ചിരിക്കുന്ന അണ്ഡങ്ങളുടെ ഗുണമേന്മ സ്ത്രീയുടെ പ്രായം കൂടുന്തോറും കുറഞ്ഞു വരുന്നു. അതു കൊണ്ടാണ് ഇരുപതിനും മുപ്പത് വയസിനുമിടയിൽ ഒന്നിലധികം കുട്ടികളുണ്ടായിട്ടുള്ള സ്ത്രീകൾക്ക് പോലും നാൽപത് വയസിൽ ഗർഭധാരണത്തിനുള്ള സാധ്യത കുറയുന്നത് വന്ധ്യത സംബന്ധമായ അസുഖങ്ങൾ കാരണമാകണമെന്നില്ല. പ്രായമാകുന്തോറും അണ്ഡത്തിന്റെ മേന്മയിൽ വരുന്ന വ്യതിയാനം ഗർഭധാരണത്തെ സാരമായി ബാധിക്കാം. അതിനാൽ വിവാഹം കഴിഞ്ഞ് കുട്ടികളുണ്ടായില്ലെങ്കിൽ കാത്തു നിൽക്കാതെ വൈദ്യസഹായം തേടേണ്ടതാണ്. മുപ്പത് വയസിനു മുൻപ് തന്നെ വന്ധ്യതാ ചികിൽസ തേടുന്നതാണ് ഏറ്റവും നല്ലത്. മുപ്പത്തിയഞ്ച് വയസ്സിനു ശേഷം ഗർഭം ധരിക്കുന്ന സ്ത്രീകൾക്ക് ശാരീര – മാനസിക വൈകല്യമുള്ള കുട്ടികൾ ജനിക്കാനിടയുള്ളതിനാൽ സമയം പാഴാക്കി കളയരുത്.
സ്ത്രീ വന്ധ്യതയ്ക്ക് കാരണമാകുന്ന മറ്റൊരു രോഗാവസ്ഥയാണ് ഗർഭാശയമുഴകൾ അല്ലെങ്കിൽ ഫൈബ്രോയിഡ് യുട്രസുകൾ. ഗർഭപാത്ര പേശികളിലുണ്ടാകുന്ന മുഴുകൾ പലപ്പോഴും ഗർഭപ്രാത്രത്തിന്റെ അറയിൽ നിൽക്കുയാണെങ്കിൽ ഭ്രൂണം പറ്റിപിടിക്കുന്നത് തടയുകയും ഗർഭധാരണത്തിനു തടസമാകുകയും ചില സമയങ്ങളിൽ ഗർഭം അലസിപോകാനും സാധ്യതയൊരുക്കുന്നു. ഗർഭപാത്രത്തിന്റെ അകത്തുള്ള എൻഡോസ്കോപ്പി (ഹിസ്റ്റോസ്കോപ്പി) ഉപയോഗിച്ചിട്ടാണ് ശസ്ത്രക്രിയ ചെയ്യാറുള്ളത്. ഗർഭാശയത്തിന്റെ ഭിത്തിയിൽ രൂപപ്പെടുന്ന മുഴകളോ ഗർഭപത്രത്തിന്റെ പുറത്തേയ്ക്ക് വളർന്നിരിക്കുന്ന മുഴകളോ താക്കോൽദ്വാര ശസ്ത്രക്രിയ വഴി നീക്കം ചെയ്ത് കഴിഞ്ഞാൽ െഎവിഎഫ് വഴിയോ സ്വഭാവികമായോ ഗർഭധാരണം സാധ്യമാക്കുന്നു.
വന്ധ്യതാ ചികിൽസ രംഗത്ത് നൂതന രീതികൾ മക്കളില്ലാത്ത ദമ്പതികൾക്ക് പ്രത്യാശ നൽകുന്നു. ഏറ്റവും പ്രധാന ചികിൽസയാണ് ഇൻട്രായുട്രൈൻ ഇൻസമിനേഷൻ (െഎയുെഎ). മരുന്നുകൾ കഴിച്ചിട്ടും ഫലം കിട്ടാത്തതും ചെറിയ ആരോഗ്യ പ്രശ്നങ്ങൾ മാത്രം പ്രകടമാവുകയും ശ്രമിച്ചിട്ടും ഗർഭധാരണം നടക്കാതെയും ഇരിക്കുന്നവർക്ക് നിർദേശിക്കുന്ന ചികിൽസാരീതിയാണിത്. ശുദ്ധീകരിച്ച മേന്മയേറിയ നല്ല ബീജാണുക്കളെ അണ്ഡോത്പാദന സമയത്ത് ഗർഭപാത്രത്തിലേക്ക് കുത്തിവയ്ക്കുന്ന രീതിയാണിത്. ചുരുങ്ങിയ അളവിലുള്ള മരുന്നും ചുരുങ്ങിയ നാളത്തെ ആശുപത്രി വാസവും അധികം വിശ്രമം വേണ്ടയെന്നതുമാണ് ഇൻട്രായുട്രൈൻ ഇൻസമിനേഷൻ (െഎയുെഎ) ചികിൽസ രീതിയുടെ മേന്മ. സാധാരണ ബന്ധത്തിലൂടെ ഗർഭധാരണം നടക്കുന്നതിനെക്കാൾ മൂന്ന് മടങ്ങ് ഫലപ്രദമാണ് ഇൻട്രായുട്രൈൻ ഇൻസമിനേഷൻ (െഎയുെഎ) ചികിൽസാരീതി.
പ്രത്യാശയുടെ സ്പർശമായിട്ടാണ് നുതന ചികിൽസ രീതികളായ ഇൻവിർട്ടോ ഫെർട്ടിലൈസേഷൻ (െഎവിഎഫ്), ഇൻട്രാസൈറ്റോപ്ലാസിമിക് സ്പേം ഇൻഡക്ഷൻ (ഇക്സി) എന്നിവ കരുതപ്പെടുന്നത്. അണ്ഡവാഹിനി കുഴലിൽ സ്വാഭവികമായി നടക്കുന്ന ബീജസങ്കലനം ശരീരത്തിനു പുറത്ത് ലബോറട്ടറിയിൽ വച്ചു നടക്കുമ്പോഴാണ് ഇൻവിർട്ടോ ഫെർട്ടിലൈസേഷൻ (െഎവിഎഫ്) എന്നു പറയുന്നത്. ആരോഗ്യമുള്ള അണ്ഡത്തിലേക്ക് മികച്ച ബീജം കുത്തിവയ്ക്കുന്ന ചികിൽസാരീതിയാണ് ഇൻട്രാസൈറ്റോപ്ലാസിമിക് സ്പേം ഇൻഡക്ഷൻ (ഇക്സി). ഇക്സി മൈക്രോസ്കോപ്പിൽ ഒരു ബീജാണുവിനെ ഇരുന്നൂറു ഇരട്ടി വലുപ്പത്തിലാണ് കാണാൻ കഴിയുക. ഇക്സി ചികിൽസയുടെ മറ്റൊരു ആധുനിക രൂപമാണ് ഇൻട്രാസൈറ്റോപ്ലാസിമിക് മോർഫോലോജിക്കലി സിലക്ടറ്റഡ് സ്പേം ഇൻജക്ഷൻ (ഇംസി) ചികിൽസ. ബീജാണുക്കളിൽ വൈകല്യങ്ങൾ കൂടുതലുള്ള വ്യക്തികളിൽ നിന്നും ആരോഗ്യമുള്ള നല്ല ബീജാണുവിനെ തിരഞ്ഞെടുക്കാനാണ് ഇൗ ചികിൽസാരീതി ഉപയോഗിക്കുന്നത്. ഇംസി മൈക്രോസ്കോപ്പിൽ ഒരു ബീജാണുവിനെ എണ്ണൂറ് ഇരട്ടി വലുപ്പത്തിൽ കാണുക വഴി നല്ല ബീജാണുവിനെ കണ്ടെത്തൽ എളുപ്പമാകുന്നു. ഭ്രൂണം രൂപപ്പെടുന്ന വേളയിൽ അനാവരണത്തിന്റെ കട്ടികൊണ്ട് ഗർഭായത്തിൽ പറ്റിപിടിക്കാനുള്ള സാധ്യത കുറവായതിനാൽ ഗർഭധാരണം സാധ്യമാകാനിടയില്ല. ഇത്തരം കട്ടിയുള്ള ഭ്രൂണാവരണങ്ങളെ ലേസർ രശ്മിയുടെ സഹായത്താൽ നേർത്തതാക്കി ഗർഭപാത്രത്തിന്റെ ഭിത്തിയിൽ പറ്റിപിടിക്കാൻ സഹായിക്കുന്ന മറ്റൊരു മികച്ച ചികിൽസാ രിതീയാണ് ലേസ്ർ അസിസ്റ്റഡ് ഹാച്ചിങ്. നൂതന പരിശോധനാ രീതികൾ ലഭ്യമായതോടെ വന്ധ്യതാചികിത്സയുടെ വിജയസാധ്യത ഇരട്ടിയാക്കുന്നു. പ്രീ ഇംപ്ലാന്റേഷൻ ജനറ്റിക് സ്ക്രീനിങ് (പിജിഎസ്), പ്രീ ഇംപ്ലാന്റേഷൻ ജനറ്റിക് ഡയഗോനോസിസ് (പിജിഡി) എന്നീ പരിശോധന രീതികളിലൂടെ ആരോഗ്യമുള്ള കൺമണിയെന്ന സ്വപ്നം യാഥാർഥ്യമാകും. മുപ്പത്തിയൊൻപതു വയസ്സിനു മുകളിലുളള സ്ത്രീകൾ ഗർഭം ധരിക്കുമ്പോഴുണ്ടാകുന്ന അസ്വഭാവികതകൾ ഒഴിവാക്കാൻ പ്രീ ഇംപ്ലാന്റേഷൻ ജനറ്റിക് സ്ക്രീനിങ് (പിജിഎസ്), പ്രീ ഇംപ്ലാന്റേഷൻ ജനറ്റിക് ഡയഗോനോസിസ് (പിജിഡി) തുടങ്ങിയ പരിശോധനകൾ സഹായിക്കും. െഎവിഎഫ് ചികിൽസയിലൂടെ ലഭിക്കുന്ന ഭ്രൂണത്തിന്റെ ചെറിയ അംശം സാംപിളായെടുത്ത് ജനിതക ഘടന പരിശോധിച്ചു ശരീരിക – മാസിക വൈകല്യങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കുന്നു.