ഡോക്ടർ അനൂപ് കുമാർ
കോവിഡിനെതിരെയുള്ള പോരാട്ടത്തിലെ മുന്നണിപ്പോരാളികളാണ് ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർ. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയായ ഡോ. അനൂപ് കുമാറും ഈ കോവിഡ് കാലത്ത് വിശ്രമമില്ലാതെ പോരാടുന്ന വ്യക്തിയാണ്. കേരള സർക്കാരിന്റെ വിദഗ്ധ ഉപദേശക സമിതി അംഗം കൂടിയായ ഇദ്ദേഹം, പൊതുസമൂഹത്തിൽ കോവിഡ് അവബോധനം നൽകുന്നതിനായി പത്രമാധ്യമങ്ങളിലൂടെ നിരവധി ലേഖനങ്ങൾ എഴുതി, നിരവധി അവബോധന പരിപാടികളിൽ ഭാഗഭാക്കായി.
കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമായ പ്ലാസ്മ തെറാപ്പിയുടെ ആദ്യ പ്രോട്ടോക്കോൾ ICMR നു ഇദ്ദേഹം സമർപ്പിച്ചിരുന്നു. കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമായ അടിസ്ഥാന ചികിത്സാരീതി വികസിപ്പിക്കാനും മറ്റു ആരോഗ്യപ്രവർത്തകർക്ക് പകർന്നുനൽകാനും ഇദ്ദേഹത്തിന് കഴിഞ്ഞു. കോവിഡിനെതിരെ പോരാളികളായ ഡോക്ടർമാരെ പരിശീലിപ്പിക്കാൻ ഇദ്ദേഹം നേതൃത്വം നൽകി. ഇതിനായി ഓൺലൈൻ ട്രെയിനിങ് പ്ലാറ്റ്ഫോം നിർമിച്ചു. യൂട്യൂബ് ചാനലും തുടങ്ങി. കോവിഡിന്റെ തുടക്കകാലം മുതൽ മൂന്നു മാസത്തോളം ദിനംപ്രതി ഏകദേശം 50 കോവിഡ് രോഗികളെ എങ്കിലും ഇദ്ദേഹം ചികിൽസിച്ചു ഭേദമാക്കി. കോഴിക്കോട് ജില്ലയിലെ കോവിഡ് മരണനിരക്ക് പിടിച്ചു നിർത്തുന്നതിൽ ഇദ്ദേഹം ചെലുത്തിയ സ്വാധീനം ചെറുതല്ല. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളുടെ സാധ്യതകളെയും തുടർപ്രതിരോധത്തിന്റെ ആവശ്യകതയെ കുറിച്ചും ഇദ്ദേഹം അവബോധനം നൽകി.
കോവിഡിനെതിരെ അഹോരാത്രം പോരാടുമ്പോൾ പലപ്പോഴും വ്യക്തിപരവും കുടുംബപരവുമായ ആവശ്യങ്ങൾ വേണ്ടെന്നു വയ്‌ക്കേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ കുറെ മാസങ്ങളായി വളരെ ചുരുക്കം ദിവസങ്ങൾ മാത്രമാണ് ഇദ്ദേഹം അവധിയെടുത്തത്. കേരളത്തിലെ ആരോഗ്യപ്രവർത്തകരുടെ മഹത്വം വെളിവാകുന്നതും ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ അവർ കാണിക്കുന്ന അർപ്പണബോധം അനുഭവിച്ചറിയുമ്പോഴാണ്...
Vote Now
Contact Us
Email ID: goldensalutes@gmail.com
Mobile No: +91 99958 11111
© COPYRIGHT 2021 MANORAMA ONLINE.
ALL RIGHTS RESERVED.