ഇവരാണ് ആ കോവിഡ് പോരാളികൾ #goldensalute
കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികളെ ആദരിക്കാൻ മനോരമ ഓൺലൈൻ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് ഒരുക്കിയ ‘ഗോൾഡൻ സല്യൂട്ട്’ പദ്ധതിക്ക് വായനക്കാരിൽനിന്നും ലഭിച്ചത് മികച്ച സ്വീകരണം. കോവിഡ് പ്രതിരോധത്തിന് സന്നദ്ധരായ ആയിരത്തിലധികം ആളുകളെ വായനക്കാർ പദ്ധതിയിലേക്ക് നാമനിർേദശം ചെയ്തു. നാമനിർദേശം ചെയ്യപ്പെട്ടവരിൽ വ്യക്തികളും ഗ്രൂപ്പുകളും എല്ലാം ഉൾപ്പെട്ടിരുന്നു.

ഇതിൽനിന്നും മനോരമ ഓൺലൈൻ എഡിറ്റോറിയൽ ടീം തിരഞ്ഞെടുത്ത വ്യക്തികളെയും കൂട്ടായ്മകളെയും ഉൾകൊള്ളിച്ച് തയാറാക്കിയ ഓൺലൈൻ വോട്ടിങ്ങിനും വായനക്കാരിൽനിന്നു ലഭിച്ചത് മികച്ച പ്രതികരണമായിരുന്നു. വ്യക്തികൾ, കൂട്ടായ്മകൾ, വനിതകൾ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ചായിരുന്നു വോട്ടിങ് സംഘടിപ്പിച്ചിരുന്നത്.

2020 ഒക്ടോബർ 17ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്ത പദ്ധതി വിവിധ ഘട്ടങ്ങളിലൂടെ കടന്ന് നാല് മാസം കൊണ്ടാണ് പൂർത്തിയായത്. വോട്ടിങ്ങിലൂടെ ആദ്യ പത്തിൽ എത്തിയവരുടെ വിശദാംശങ്ങൾ ചുവടെ...
വ്യക്തികൾ
ഷംജിദ്
(ആരോഗ്യ പ്രവർത്തകൻ)
സോജി മാത്യു
(സാമൂഹ്യ പ്രവർത്തകൻ)
മുഹമ്മദ് മുഹ്‌സിൻ
(ആംബുലൻസ് ഡ്രൈവർ)
വിനോദ് വിക്രമാദിത്യൻ
(സബ് ഇൻസ്പെക്ടർ– പൊലീസ്)
വനിതകൾ
ആമിന. എ
(NHM സ്റ്റാഫ് നഴ്സ്)
ഡോ. രാശി കുറുപ്പ്
സമൂഹ കൂട്ടായ്മകൾ
ഐഡിയൽ റിലീഫ് വിങ്
പീപ്പിൾസ് ഫൗണ്ടേഷൻ
കൊണ്ടോട്ടി പാണ്ടിയാട്ടുപ്പുറം പ്രിൻസ് ക്ലബ്
ഡെന്റൽ ഇന്റേൺസ് ഓഫ് കെഡിസി
ഗോൾഡൻ സല്യൂട്ട് അവസാന റൗണ്ടിലെത്തിയവർ
Individual
Group
ആമിന. എ (NHM സ്റ്റാഫ്‌ നഴ്‌സ്‌)
സ്വന്തം ജീവൻ വകവയ്ക്കാതെ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങുന്ന നിരവധി ആരോഗ്യപ്രവർത്തകരെ ഈ കോവിഡ് കാലത്ത് നമ്മൾ കണ്ടു. അതിലൊരാളായിരുന്നു കുപ്പപ്പുറം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ താൽക്കാലികമായി ജോലി
ആരതി സെബാസ്റ്റ്യൻ
കൊറോണക്കാലത്ത് സഹജീവികളോടുള്ള കരുതലുമായി നിരവധിപ്പേരാണ് മുന്നിട്ടിറങ്ങിയത്. ലോക്ഡൗൺ മൂലം ബുദ്ധിമുട്ടിലായ തന്റെ നാട്ടുകാർക്കു വേണ്ടി പ്രവർത്തിക്കാനായി എന്ന സംതൃപ്തിയിലാണ് ചെങ്ങന്നൂർ പാണ്ടനാട് സ്വദേശിനി ആരതി സെബാസ്റ്റ്യൻ.
കെ.ജി ബാബു (റിട്ട. സബ് ഇൻസ്പെക്ടർ)
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി നിന്നൊരാളാണ് റിട്ടയേഡ് പൊലീസ് സബ് ഇൻസ്പെക്ടർ കെ.ജി ബാബു വട്ടപ്പറമ്പിൽ. ബോധവത്ക്കരണം, മരുന്നു വിതരണം, ക്വാറന്റൈനിൽ കഴിയുന്നവർക്ക് വേണ്ട സഹായം ചെയ്തു കൊടുക്കുക, പ്രതിരോധശക്തി
ദിവ്യ (സ്റ്റാഫ് നഴ്സ്)
സ്വന്തം ജീവൻ പണയം വെച്ചും മറ്റുള്ളവരുടെ ജീവന് കാവൽ നിൽക്കുന്നവരാണ് ആരോഗ്യപ്രവർത്തകർ. വെള്ളക്കുപ്പായമിട്ട മാലാഖമാർ
ഡോക്ടർ അനൂപ് കുമാർ
കോവിഡിനെതിരെയുള്ള പോരാട്ടത്തിലെ മുന്നണിപ്പോരാളികളാണ് ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർ. കോഴിക്കോട് ബേബി
മുഹ്‌സിൻ (ആംബുലൻസ് ഡ്രൈവർ)
കോവിഡ് കാലത്ത് സ്തുത്യർഹമായ സേവനം ചെയ്തവരിൽ മുൻപന്തിയിൽ ആംബുലൻസ് ഡ്രൈവർമാരുമുണ്ടാകും (ചില ഒറ്റപ്പെട്ട ദൗർഭാഗ്യ
ഡോ.രാശി കുറുപ്പ്
കോവിഡിനെതിരായ പോരാട്ടത്തിനിടെ രോഗം ബാധിച്ച് മരണ വാതിൽക്കൽ വരെ എത്തിയെങ്കിലും വീണ്ടും യുദ്ധക്കളത്തിലേയ്ക്ക് ഇറങ്ങിയതിന്റെ ആഹ്ലാദത്തിലാണ്
ഷംജിദ് (ആരോഗ്യ പ്രവർത്തകൻ)
കോവിഡിന്റെ ആരോഗ്യപ്രശ്നങ്ങൾ പോലെതന്നെ സങ്കീർണമാണ് അത് വഴിവയ്ക്കുന്ന മാനസികപ്രശ്നങ്ങൾ. കോവിഡ് ബാധിച്ചു മരിച്ചു,
സോജി മാത്യു
നാടാകെ കൊറോണ വൈറസ് ഭീതിയിൽ നിൽക്കുമ്പോഴാണ് ശുചീകരണ പ്രവർത്തനങ്ങൾക്കും കോവിഡ് ബാധിതരെ സഹായിക്കാനുമായി
ടി.പി. ഷാജി ( പൊതുപ്രവർത്തകൻ)
കോവിഡിന്റെ തീവ്രത കൂടിയ സമയത്ത് പൊതുപ്രവർത്തകൻ എന്ന നിലയിൽ എന്തു ചെയ്യാൻ കഴിയും എന്ന ചിന്തിച്ചപ്പോഴാണ് ഉപയോഗ ശേഷം
വിനോദ് വിക്രമാദിത്യൻ (സബ് ഇൻസ്പെക്ടർ)
കോവിഡ് കാല പ്രതിസന്ധികളിൽ സഹജീവികൾക്കായി സ്വയം മറന്നു പ്രവർത്തിച്ച നിരവധിപ്പേരെ നാം കണ്ടു. അങ്ങനെ സേവനം
വി.പി. വിനോദ് (ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ)
ഒരു വർഷമായി കോവിഡിനെതിരെയുള്ള യുദ്ധത്തിൽ തളരാതെ പൊരുതുന്ന പോരാളിയാണ് വിളവൂർക്കാവ് പിഎച്ച്സിയിലെ
എന്താണ് Golden Salute പദ്ധതി?
കോവിഡ് വ്യാപനം തടയാൻ ഓരോ പ്രദേശത്തും രാവും പകലുമില്ലാതെ സേവനം അനുഷ്ഠിക്കുന്നവരെ ആദരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആരോഗ്യരംഗത്തു പ്രവർത്തിക്കുന്നവർ, സന്നദ്ധസംഘടനകൾ, കൂട്ടായ്മകൾ, ക്ലബുകൾ എന്നിങ്ങനെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആരെയും ആർക്കും നാമനിർദേശം ചെയ്യാമായിരുന്നു. ലഭിച്ച നാമനിർദേശങ്ങളിൽനിന്നും മനോരമ ഓൺലൈൻ എഡിറ്റോറിയൽ ടീം തിരഞ്ഞെടുത്ത വ്യക്തികൾക്കും കൂട്ടായ്മകൾക്കും വായനക്കാർക്ക് വോട്ട് ചെയ്യാൻ അവസരം ഒരുക്കിയിരുന്നു. ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചവർക്കാണ് പുരസ്കാരം നൽകിയത്.
സമ്മാനങ്ങൾ ഇങ്ങനെ
മൂന്നു വിഭാഗങ്ങളിലായി നിരവധി സമ്മാനങ്ങളാണ് വിജയികൾക്ക് വിതരണം ചെയ്തത്. 50,000 രൂപ മൂല്യമുള്ള സ്വർണനാണയങ്ങൾ, മെഡിക്കൽ ഇന്‍ഷ്വറൻസ് എന്നിങ്ങനെ പോകുന്നു സമ്മാനങ്ങൾ....
Contact Us
Email ID: goldensalutes@gmail.com
Mobile No: +91 99958 11111
© COPYRIGHT 2021 MANORAMA ONLINE.
ALL RIGHTS RESERVED.