Bhoomi Malayalam, Malayalam Language, മലയാളഭാഷ, ഭൂമി മലയാളം, Malayalam Mission

ലോക മലയാളദിനം ആചരിക്കും

Bhoomi Malayalam, Malayalam Language, മലയാളഭാഷ, ഭൂമി മലയാളം, Malayalam Mission

കേരള സര്‍ക്കാര്‍ മലയാളം മിഷന്റെ നേതൃത്വത്തിൽ നവംബർ 1 'ലോക മലയാളദിനം' ആയി ലോകവ്യാപകമായി ആചരിക്കും. വിവിധ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മലയാളി സമൂഹത്തെ ഒന്നിച്ചുകൂട്ടുകയും അവരിൽ ഭാഷാപ്രേമവും ദേശസ്നേഹവും വളര്‍ത്തുകയുമാണ് പരിപാടിയുടെ ലക്ഷ്യം. 'എവിടെയെല്ലാം മലയാളി - അവിടെയെല്ലാം മലയാളം' എന്നതാണ് പരിപാടിയുടെ മുദ്രാവാക്യം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പരമാവധി മലയാളികളെ ഒരേ സമയം പരിപാടിയിൽ പങ്കാളികളാക്കും. കേരളം നേരിട്ട മഹാപ്രളയത്തെ കയ്യോടുകൈ കോര്‍ത്താണ് ലോകമെമ്പാടുമുള്ള മലയാളികള്‍ അതിജീവിച്ചത്. ബൃഹത് കേരളത്തിന്‍റെ ഈ ഐക്യവികാരം, അതിന്‍റെ വിവിധ സാധ്യതകൾ എന്നിവയൊക്കെ കൂടി ഉള്‍ക്കൊണ്ടുകൊണ്ടാകും പദ്ധതി നടപ്പിലാക്കുക. മലയാളിയുടെ ലോകഭൂപടം നിര്‍മിക്കുകയും അതു നമ്മുടെ വിശാലകേരളസമൂഹത്തിന്റെ കരുത്തിന്‍റെ പ്രതീകമായി അടയാളപ്പെടുത്തുകയും ചെയ്യും.  

പരിപാടിയുടെ ഭാഗമായി 2018 നവംബര്‍ ഒന്നിന് കേരളത്തിനകത്തും പുറത്തുമുള്ള സാധ്യമായ എല്ലാ സ്ഥലങ്ങളിലും പരമാവധി മലയാളികളെ അണി നിരത്തി മലയാളഭാഷാപ്രതിജ്ഞ ചൊല്ലും. പ്രമുഖ എഴുത്തുകാരനും പ്രവസിമലയാളിയുമായ സച്ചിദാനന്ദന്‍ ആണ് ഇതിനായുള്ള പ്രതിജ്ഞ തയാറാക്കിയിരിക്കുന്നത്. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നവംബര്‍ ഒന്നിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആസ്ത്രേലിയ മുതല്‍ അമേരിക്ക വരെ വിവിധ രാജ്യങ്ങളിലായി ലക്ഷക്കണക്കിനു മലയാളികള്‍ ഈ പരിപാടിയുടെ ഭാഗമാകും.

© Copyright 2018 Manoramaonline. All rights reserved.