₹ 800 daily
for 10 lucky winners
₹5,000 monthly
for 5 lucky winners

How to Play Daily Quiz (DQ)

എങ്ങനെ പങ്കെടുക്കാം

  • ക്വിസിൽ പങ്കെടുക്കുന്നതിന് മുൻപ് മനോരമ ആപ്പിൽ മത്സര നിയമാവലി നിർബന്ധമായും വായിച്ചു മനസ്സിലാക്കുക.
  • ലോഗിൻ നിർബന്ധം. ക്വിസ് തുടങ്ങും മുൻപായി നിങ്ങൾ ലോഗിൻ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക .
  • ലോഗിൻ ചെയ്യാൻ മനോരമ അക്കൗണ്ട് , ഗൂഗിൾ അക്കൗണ്ട് അല്ലെങ്കിൽ ഫെയ്സ്ബുക് അക്കൗണ്ട് ഉപയോഗിക്കുക.
  • പുതിയ അംഗങ്ങൾ ആണെങ്കിൽ മൊബൈൽ നമ്പർ വെരിഫിക്കേഷൻ ഉൾപ്പെടെ അക്കൗണ്ട് നേരത്തേ തന്നെ തയാറാക്കിയിരിക്കണം.
  • ക്വിസ് ആരംഭിക്കുന്നതിന് അഞ്ചു മിനിറ്റ് മുൻപ് ഗെയിം പേജിൽ കൗണ്ട്ഡൗൺ ആരംഭിക്കും.
  • കൗണ്ട്ഡൗൺ തുടങ്ങിയാൽ ''Join this game'' എന്ന ബട്ടൺ കാണാം.
  • ഓരോ ദിവസവും കൗണ്ട്ഡൗൺ തുടങ്ങിയാൽ ''Join this game'' ബട്ടണിൽ അമർത്തിയാണ് അന്നത്തെ ക്വിസിൽ പങ്കെടുക്കേണ്ടത്.
  • ഓരോ ദിവസവും ആദ്യം ''Join this game'' ൽ ക്ലിക് ചെയ്യുന്ന ഒരു ലക്ഷം പേർക്കാണ് കളിയിൽ പങ്കെടുക്കാൻ അവസരം.
  • ക്വിസ് തുടങ്ങി ഒരു സെക്കൻഡ് കഴിഞ്ഞാൽ ആ ദിവസത്തെ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കില്ല.
  • ക്വിസ് തുടങ്ങുന്ന സമയം ദിവസവും രാത്രി 6.55 ന് ആയിരിക്കും.
  • ഓരോ ചോദ്യത്തിനും 10 സെക്കൻഡ് വീതം സമയം.
  • ചോദ്യം വായിച്ച് ശരിയുത്തരം എന്നു നിങ്ങൾ കരുതുന്നതിൽ ടച്ച് ചെയ്യുക. നീല നിറം പ്രത്യക്ഷപ്പെടുന്നതോടെ ഉത്തരം അടയാളപ്പെടുത്തിയെന്ന് ഉറപ്പിക്കാം.
  • ഓരോ ശരിയുത്തരത്തിനും 10 പോയിന്റ്.
  • തെറ്റായ ഉത്തരം നൽകിയാൽ ക്വിസിൽനിന്നു പുറത്താവില്ല.
  • നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ ഉത്തരം മാറ്റി രേഖപ്പെടുത്താം; പത്തു സെക്കൻഡിനുള്ളിൽ വേണമെന്നു മാത്രം.
  • ഒരു ചോദ്യത്തിന് ഉത്തരം രേഖപ്പെടുത്തിക്കഴിഞ്ഞാൽ അടുത്ത ചോദ്യത്തിനായി കാത്തിരിക്കണം. പത്തു സെക്കൻഡ് കഴിഞ്ഞാൽ ആപ്പ് നിങ്ങളെ അടുത്ത ചോദ്യത്തിലേക്ക് എത്തിക്കും.
  • 10 ചോദ്യങ്ങളിൽ 5 എണ്ണമോ അതിൽ കൂടുതലോ ശരിയാക്കുന്നവരിൽ നിന്ന് ദിവസേന 10 വിജയികളെ നറുക്കെടുത്ത് 800 രൂപ ക്യാഷ് പ്രൈസ് നൽകുന്നതാണ്.
  • ക്വിസ് അവസാനിച്ച് 1 മിനിറ്റിനുള്ളിൽ തന്നെ 10 ഭാഗ്യശാലികളായ വിജയികളെ അറിയാം.
  • വിജയികൾ ആരെന്ന് അറിയാൻ, ക്വിസ് അവസാനിച്ചതിന് ശേഷം സ്ക്രീനിൽ വരുന്ന 60 സെക്കന്റ് കൗണ്ട് ഡൗൺ കഴിയും വരെ കാത്തിരിക്കുക.
  • ഓരോ മാസവും 150 ഉത്തരങ്ങളോ അതിൽകൂടുതലോ ശരിയാക്കുന്നവർക്ക് നറുക്കെടുപ്പിലൂടെ 5000 രൂപയുടെ ക്യാഷ് പ്രൈസ് നേടാനും അവസരം.
  • മത്സരം തീർന്നശേഷം ശരിയുത്തരം, നിങ്ങൾക്കു ലഭിച്ച പോയിന്റ്, വിജയികളുടെ പട്ടിക എന്നിവയ്ക്കായി മലയാള മനോരമ ആപ്പിന്റെ ഹോം സ്ക്രീനിന്റെ മുകളിൽ വലതു വശത്തായി കാണുന്ന മൂന്നു ഡോട്ടുകളിൽ ക്ലിക് ചെയ്യുക. അപ്പോൾ ലഭിക്കുന്ന മെനുവിൽ കാണുന്ന കോൺടെസ്റ്റ് ഡാഷ് ബോർ‌ഡിൽ‌ ക്ലിക് ചെയ്താൽ മേൽപ്പറഞ്ഞ വിവരങ്ങൾ ലഭ്യമാകും.
  • വിജയികളാകുന്നവർ അവരുടെ റജിസ്റ്റേഡ് ഇ മെയിലിൽ ലഭിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കേണ്ടതാണ്. സമ്മാനത്തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് ഒരാഴ്ചയ്ക്കുള്ളിൽ കൈമാറുന്നതാണ് . മനോരമ ഓഫിസുകളിൽ നേരിട്ട് യാതൊരുവിധ പണമിടപാടുകളും ഉണ്ടായിരിക്കുന്നതല്ല.
  • നിലവിലെ സാഹചര്യത്തിൽ സമ്മാനത്തുക അക്കൗണ്ടിൽ ലഭിക്കുന്നതിന് കാലതാമസം നേരിട്ടേക്കാം.
  • മൽസരവുമായി ബന്ധപ്പെട്ട് മൊബൈലിൽ നോട്ടിഫിക്കേഷൻ ലഭിക്കുവാൻ ആപ്പിലെ നോട്ടിഫിക്കേഷൻ ‘ ഓൺ’ ചെയ്യുവാൻ മറക്കരുത്.
  • ഒരു വീട്ടിൽ ഒന്നിൽ കൂടുതൽ മൊബൈൽ ഉണ്ടെങ്കിൽ അവർക്കെല്ലാം ക്വിസിൽ പങ്കെടുക്കാം.
  • മത്സരം ആരംഭിക്കുന്നതിനും, പുതിയ ചോദ്യങ്ങൾ ലോഡ് ചെയ്യുന്നതിനും, വിജയികളെ തിരഞ്ഞെടുക്കുന്നതിനും ചിലപ്പോൾ താമസം നേരിട്ടേക്കാം. ഇതിനെടുക്കുന്ന കാലതാമസം നിങ്ങൾ ഉപയോഗിക്കുന്ന ഫോൺ, അതിന്റെ ഒാപ്പറേറ്റിങ് സിസ്റ്റം, നെറ്റ്‌വർക്ക് എന്നിവയെ ആശ്രയിച്ചിരിക്കും.
  • ഹെൽപ് ലൈൻ നമ്പർ 0481-2587244 , തിങ്കൾ മുതൽ ശനി വരെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ. നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും ഞങ്ങളെ customersupport@mm.co.in എന്ന ഇ-മെയിൽ വിലാസത്തിൽ അറിയിക്കാം.
  • മലയാള മനോരമ ജീവനക്കാരും കുടുബാംഗങ്ങളും , എം.എം ടിവി, റേഡിയോ മാംഗോ, എം.എം പി. എന്നിവയിലെ ജീവനക്കാരും കുടുംബാംഗങ്ങളും, മനോരമ ഏജന്റുമാരും,ഏഷ്യൻ പെയിന്റ്സ് ജീവനക്കാരും  ക്വിസിൽ പങ്കെടുക്കാൻ അർഹരല്ല.
Up