സിഎസ്എസ്എഫിന് തിരശീല ഉയർത്തി മെഗാസ്റ്റാർ മമ്മൂട്ടി

മനോരമ ഓൺലൈൻ, കാഡ് സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാംപസ് ഷോർട്ട് ഫിലിം ഫെസ്റ്റ് സീസൺ 5 ഗ്രാൻഡ് ഫിനാലെ സെപ്റ്റംബർ 15 വെള്ളിയാഴ്ച രാവിലെ ഒമ്പതരമുതൽ തൃശൂർ റീജനൽ തിയറ്ററിൽ നടക്കും. മൽസരത്തിന്റെ അവസാന റൗണ്ടിലെത്തിയ 18 ചിത്രങ്ങളുടെ പ്രദർശനമാണ് ആദ്യം നടക്കുക. വൈകുന്നേരം നാലിന് ചേരുന്ന സമാപന സമ്മേളനത്തിൽ നടി പ്രയാഗ മാർട്ടിൻ, നടൻ ശരത്കുമാർ( അങ്കമാലി ഡയറീസ് ) തുടങ്ങിയവർ പങ്കെടുക്കും.

‘ഫെയർവെൽ’ എന്ന വിഷയം ആസ്പദമാക്കി നിർമിച്ച ഹ്രസ്വ ചിത്രങ്ങളാണ് ഇത്തവണ മൽസരത്തിനു ക്ഷണിച്ചത്. നാനൂറോളം ഹ്രസ്വചിത്രങ്ങൾ മാറ്റുരച്ച മൽസരത്തിന്റെ അന്തിമ വിധിനിർണയം നടത്തിയത് ദേശീയ അവാർഡ് ജേതാവായ അനിൽ രാധാകൃഷ്ണ മേനോൻ, നടൻ സിദ്ദിഖ്, തിരക്കഥാകൃത്ത് നവീൻ ഭാസ്ക്കർ എന്നിവരടങ്ങുന്ന ജൂറിയായിരുന്നു.

ഏറ്റവും മികച്ച ഒന്നാമത്തെ ചിത്രത്തിന് 70,000 രൂപയും സർട്ടിഫിക്കറ്റും രണ്ടാമത്തെ ചിത്രത്തിന് 50,000 രൂപ, മൂന്നാമത്തെ ചിത്രത്തിന് 25,000 രൂപ എന്നിങ്ങനെയാണ് സമ്മാനം. മികച്ച സംവിധായകൻ, കാമറമാൻ, നടൻ, നടി എന്നിവർക്കും പ്രത്യേക പുരസ്കാരങ്ങൾ നൽകും. മത്സരത്തിന്റെ ഭാഗമായി വിവിധ ജില്ലകളിൽ നടത്തിയ സിനിമാ പരിശീലന ക്ലാസ്സുകൾക്ക് രഞ്ജി പണിക്കർ, രഞ്ജിത് ശങ്കർ, മഹേഷ് നാരായണൻ, ഉണ്ണി ആർ, സജീവ് പാഴൂർ തുടങ്ങിയവർ നേതൃത്വം നൽകി.

© Copyright 2017 Manoramaonline. All rights reserved....
ക്യാംപസ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ റോഡ് ഷോ ആരംഭിച്ചു
സിഎസ്എസ്എഫിന് തിരശീല ഉയർത്തി മെഗാസ്റ്റാർ മമ്മൂട്ടി
കോളജുകളിൽ ആഘോഷമായി സിഎസ്എഫ്എഫ് റോഡ് ഷോ