കോളജുകളിൽ ആഘോഷമായി സിഎസ്എഫ്എഫ് റോഡ് ഷോ

മനോരമ ഒാൺലൈനും കാഡ് സെന്ററും ചേർന്നൊരുക്കുന്ന ക്യാംപസ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സീസൺ 5 റോഡ് ഷോ കോളജുകളിൽ തരംഗമാകുന്നു. നടൻ വിനയ് ഫോർട്ട് ആണ് റോഡ് ഷോയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചത്. എറണാകുളം മഹാരാജാസ് കൊളേജിൽവച്ചു നടന്ന ചടങ്ങിൽ മുഖ്യ സ്പോൺസറായ കാഡ് സെന്ററിന്റെ (CADD Centre) ബിസിനസ് ഡെവലപ്മെന്റ് മാനേജർ ബിജു ഗംഗാധരൻ, സിനേർജി റീജിയണൽ മാനേജർ റിച്ചാർഡ് നിക്സൺ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

‌ഹ്രസ്വചിത്രമത്സരത്തിന്റെ പ്രചാരണത്തിനായി ആരംഭിച്ചിരിക്കുന്ന റോഡ് ഷോ കേരളത്തിലുടനീളമുള്ള കൊളേജുകളിൽ എത്തും. വിദ്യാർത്ഥികൾക്കായി രസകരമായ മത്സരങ്ങളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. സിനിമയെ സ്നേഹിക്കുന്ന കോളജ് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന മത്സരത്തിന്റെ ഒൗദ്യോഗിക ഉദ്ഘാടനം മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിയാണ് നിർവഹിച്ചത്. ‘ഫെയർവെൽ’ എന്ന വിഷയത്തെ ആസ്പദമാക്കി ആറു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള ചിത്രമാണ് മത്സരാർഥികൾ ഒരുക്കേണ്ടത്. കേരളത്തിനകത്തും പുറത്തുമുള്ള ഏതു കോളജിൽ പഠിക്കുന്ന വിദ്യാർഥികൾക്കും മത്സരത്തിൽ പങ്കെടുക്കാം. മത്സരവുമായി ബന്ധപ്പെട്ട് റോഡ്ഷോയും സിനിമയെ അടുത്ത് പരിചയപ്പെടുത്തുന്ന ക്ലാസ്സുകളും ഉണ്ടാകും. കലാസൃഷ്ടികൾ അയയ്ക്കേണ്ട അവസാന തീയതി ജൂലൈ 31. വിശദവിവരങ്ങൾക്ക് www.manoramaonline.com/csff സന്ദർശിക്കുക.

© Copyright 2017 Manoramaonline. All rights reserved....
ക്യാംപസ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ റോഡ് ഷോ ആരംഭിച്ചു
സിഎസ്എസ്എഫിന് തിരശീല ഉയർത്തി മെഗാസ്റ്റാർ മമ്മൂട്ടി
കോളജുകളിൽ ആഘോഷമായി സിഎസ്എഫ്എഫ് റോഡ് ഷോ