സിഎസ്എസ്എഫിന് തിരശീല ഉയർത്തി മെഗാസ്റ്റാർ മമ്മൂട്ടി

മനോരമ ഒാൺലൈനും കാഡ് സെന്ററും ചേർന്നൊരുക്കുന്ന ക്യാംപസ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സീസൺ 5–ന് തിരശീല ഉയർന്നു. സിനിമയെ സ്നേഹിക്കുന്ന കോളജ് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന മത്സരത്തിന്റെ ഒൗദ്യോഗിക ഉദ്ഘാടനം മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിയാണ് നിർവഹിച്ചത്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് മമ്മൂട്ടി സി.എസ്.എഫ്.എഫ് സീസൺ 5–ന്റെ വെബ്സൈറ്റ് ഉദ്ഘാടനം നിർവഹിച്ചത്. മുഖ്യ സ്പോൺസറായ കാഡ് സെന്ററിന്റെ ഇന്റെർനാഷനൽ ബിസിനസ്സ് ഹെഡ് ഷിബു പീതാംബരനും ചടങ്ങിൽ പങ്കെടുത്തു.

‘ഫെയർവെൽ’ എന്ന വിഷയത്തെ ആസ്പദമാക്കി ആറു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള ചിത്രമാണ് മത്സരാർഥികൾ ഒരുക്കേണ്ടത്. കേരളത്തിനകത്തും പുറത്തുമുള്ള ഏതു കോളജിൽ പഠിക്കുന്ന വിദ്യാർഥികൾക്കും മത്സരത്തിൽ പങ്കെടുക്കാം. മത്സരവുമായി ബന്ധപ്പെട്ട് റോഡ്ഷോയും സിനിമയെ അടുത്ത് പരിചയപ്പെടുത്തുന്ന ക്ലാസ്സുകളും ഉണ്ടാകും. കലാസൃഷ്ടികൾ അയയ്ക്കേണ്ട അവസാന തീയതി ജൂലൈ 31. വിശദവിവരങ്ങൾക്ക് www.manoramaonline.com/csff സന്ദർശിക്കുക.

© Copyright 2017 Manoramaonline. All rights reserved....
ക്യാംപസ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ റോഡ് ഷോ ആരംഭിച്ചു
സിഎസ്എസ്എഫിന് തിരശീല ഉയർത്തി മെഗാസ്റ്റാർ മമ്മൂട്ടി
കോളജുകളിൽ ആഘോഷമായി സിഎസ്എഫ്എഫ് റോഡ് ഷോ