റിസ്വാൻ വി.കെ. മിസ്റ്റർ ഇടുക്കി; മാറ്റുരച്ചത് ഇരുന്നുറോളം താരങ്ങൾ
തൊടുപുഴ ∙ ബോഡി ബിംൽഡിങ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ഇടുക്കി ജില്ലാ ശരീര സൗന്ദര്യ മത്സരത്തിൽ റിസ്വാൻ വി.കെ. മിസ്റ്റർ ഇടുക്കി പട്ടം ചൂടി. അനിൽകുമാർ വി.എ. (ജൂനിയർ), ഫവാസ് ഹംസ (സബ് ജൂനിയർ) എന്നിവർ അതാത് കാറ്റഗറിയിൽ വിജയികളായി. തൊടുപുഴ ടൗൺഹാളിൽ നടന്ന മത്സരത്തിൽ മൂവായിരത്തോളം കാണികളെ സാക്ഷിയാക്കി 200 ഓളം പേർ മത്സരത്തിൽ മാറ്റുരച്ചു.
സീനിയർ, ജൂനിയർ, സബ് ജൂനിയർ, ഫിസിക്കല്ലി ചലഞ്ച്ഡ് എന്നീ വിഭാഗങ്ങളിലാണ് ശരീര സൗന്ദര്യ മത്സരം നടന്നത്. സീനിർ വിഭാഗത്തിൽ ശരീര ഭാരത്തിന്റെ അടിസ്ഥാനത്തിൽ ഒമ്പത് ടൈറ്റിലുകളിലാണ് മത്സരം നടന്നത്. സൈഫുദീൻ പി, നിജേഷ് ( 55 കിലോ), രാഹുൽ കെ.ആർ, മുഹമ്മദ് അലി (60 കിലോ), റിതിൻ രവീന്ദ്രൻ, കണ്ണൻ എം.എ. ( 65 കിലോ ), അർജുൻ കെ.നായർ, അരുൺ കെ. രാജ് ( 70 (കിലോ) റിസ്വാൻ വി.കെ, അജിത്ത് കുമാർ കെ.കെ. (75 കിലോ), ജോമോൻ ടി.എസ്., സന്ദീപ് രവീന്ദ്രൻ (80 കിലോ ), ജിത്തു രാജ് കെ, മനു മോഹൻ (85 കിലോ ), നിസാർ പി.എ., ജിസ് മാത്യൂ (90 കിലോ), ജോമോൻ വർഗീസ്, ഷിജോ ജോസഫ് (100) എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
സബ് ജൂനിയർ വിഭാഗത്തിൽ പോൾസൺ ജോസഫ്, അലൻ ടോം (55), അഹമ്മദ് ഷുഹൈബ്, വിജയ് (60), അനിൽകുമാർ വി.എ., അനന്ദ് പി.എസ്. ( 65), മിലൻ കൃഷ്ണ, അർജുൻ പ്രതാപ് പി. (70), അൽബിൻ സക്കറിയ, ആൽബിൻ മാത്യു (75), പിസ്റ്റി എബ്രഹാം, ബേസിൽ എൽഡോസ് ( 75 ന് മുകളിൽ) എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി വിജയിച്ചു.
ജൂനിയർ വിഭാഗത്തിൽ ലിഗിൽ എ, കലാഷ് ( 55), മുഹമ്മദ് ഷഹാം, അഖിൽ കൃഷ്ണ ( 60), രജിത്ത് അശോക് ( 70), ഫവാസ് ഹംസ, അജിത്ത് അജു (70 ന് മുകളിൽ) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനം നേടിയത്.
ടീം ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗത്തിൽ മെട്രോ ഫ്ലക്‌സ് ജിം അടിമാലി ഒന്നാം സ്ഥാനവും തൊടുപുഴ ക്രോസ് ഫിറ്റ് ജിം രണ്ടാം സ്ഥാനവും നേടി. ജൂനിയർ വിഭാഗങ്ങളിൽ മൂന്നാർ മസിൽ ഫാക്ടറി ജിം, റാമ്പോ ഫിറ്റ്‌നസ്, സബ് ജൂനിയറിൽ മോൺസ്റ്റർ മൗൺടെയ്ൻ ജിം ഉപ്പുത്തുറ, മൂന്നാർ മസിൽ ഫാക്ടറി എന്നിവ ഒന്നും രണ്ടും സ്ഥാനം നേടി കിരീടമണിഞ്ഞു.