കേരളം, കോവിഡ്
ആയിരം മുഖങ്ങൾ
താഴെ കാണുന്ന 1000 മുഖങ്ങളും ഓരോ ഓര്‍മപ്പെടുത്തലാണ്; കേരളം അതിജീവിച്ചുകൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിയുടെ... 2020 ജനുവരി 30 മുതൽ മേയ് 27 വരെ കേരളത്തിലേക്ക് എവിടെനിന്നെല്ലാം കോവിഡ് എത്തി? ഏതു പ്രായത്തിലുള്ളവരെയാണ് രോഗം പ്രധാനമായും ബാധിച്ചത്? സ്ത്രീകളോ പുരുഷന്മാരോ കൂടുതൽ? എത്ര മരണം? രോഗം ഗുരുതരമായി ബാധിച്ച ജില്ലകൾ? കേരളത്തിന്റെ ‘കോവിഡ് പാറ്റേണ്‍’ ഒറ്റനോട്ടത്തിൽ...
കേരളത്തിലേക്ക് കോവിഡ് വന്നത് ഈ രാജ്യങ്ങളില്‍നിന്ന്
കേരളത്തിലേക്ക് കോവിഡ് വന്നത് ഈ സംസ്ഥാനങ്ങളിൽനിന്ന്
2020 ജനുവരി 30ന് ചൈനയിലെ വുഹാനിൽനിന്നെത്തിയ തൃശൂർ സ്വദേശിനിക്കാണ് കേരളത്തിൽ ആദ്യം കോവിഡ് റിപ്പോർട്ട് ചെയ്തത്. മേയ് 27ന് കേരളത്തിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1000 തികഞ്ഞതു വരെയുള്ള കണക്കാണ് ഗ്രാഫിക്സിൽ വിശദീകരിക്കുന്നത്.