Read in English
കേരളം, കോവിഡ്
ഹോട്‌സ്പോട്ടുകൾ
Scroll Down
കോവിഡ് വ്യാപ്തി അനുസരിച്ച് ജില്ലകളെ റെഡ്, ഗ്രീൻ, യെലോ സോണുകളാക്കി തിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായിരുന്നു കേരളത്തിലെ ആദ്യ രീതി. ഇതു മാറി പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപറേഷൻ തലത്തിൽ ഹോട്‌സ്പോട്ടുകളാക്കി നിയന്ത്രണം ആരംഭിച്ചത് 2020 ഏപ്രിൽ 22 മുതൽ.
കോവിഡ് രോഗികളുടെയും അവരുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെയും എണ്ണം അടിസ്ഥാനമാക്കിയാണ് ഹോട്‌സ്പോട്ട് തീരുമാനിക്കുന്നത്. ദുരന്ത നിവാരണ അതോറിറ്റിയുടെ ദിവസേനയുള്ള റിപ്പോർട്ട് പ്രകാരം ഈ പട്ടിക ദിനംപ്രതി പുതുക്കുന്നുമുണ്ട്. ആവശ്യമെങ്കിൽ, ഓരോ ഹോട്‌സ്പോട്ടിലെയും വാർഡുകളെ പ്രത്യേകം കണ്ടെയ്ൻമെന്റ് സോണായി തിരിച്ച് കർശന നിയന്ത്രണം ഏർപ്പെടുത്തും. വാർഡുകൾ പൂർണമായും കണ്ടെയ്ൻമെന്റ് സോണാക്കാതെ, കോവിഡ് ബാധിതരുടെ താമസസ്ഥലത്തിനടുത്തുള്ള ഏതാനും വീടുകൾ മാത്രം ഉൾപ്പെടുത്തി മൈക്രോ കണ്ടെയ്ൻമെന്റ് സോൺ നടപ്പാക്കാനും സർക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിൽ 941 ഗ്രാമപഞ്ചായത്തുകൾ, 87 മുനിസിപ്പാലിറ്റികൾ, 6 കോർപറേഷനുകൾ; ആകെ 1034. ഏപ്രിൽ 22 മുതൽ ജൂൺ 22 വരെ രണ്ടു മാസക്കാലം സംസ്ഥാനത്തെ 14 ജില്ലകളിലെ ഈ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 297 ഇടത്ത് ഹോട്‌സ്പോട്ട് പ്രഖ്യാപനമുണ്ടായി

ഹോട്‌സ്പോട്ടായ ഗ്രാമ പഞ്ചായത്തുകൾ

കേരളത്തിലെ സജീവ കോവിഡ് ബാധിതരുടെ എണ്ണം 128ൽ നിൽക്കുമ്പോഴായിരുന്നു തദ്ദേശ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് ഹോട്‌സ്പോട്ട് പ്രഖ്യാപിക്കാനുള്ള സംസ്ഥാന തീരുമാനം. ജൂൺ 22ന് രോഗബാധിതർ 1540–ലെത്തിയിരിക്കുന്നു. അപ്പോഴും ആകെ പഞ്ചായത്തുകളിൽ 27% പ്രദേശത്തു മാത്രമാണ് ഹോട്‌സ്പോട്ട് പ്രഖ്യാപനമുണ്ടായിട്ടുള്ളത്.

ഹോട്‌സ്പോട്ട്
പഞ്ചായത്ത്
Hover over dots to see hotspots
Click on dots to see hotspots
തിരുവനന്തപുരം
ആകെ പഞ്ചായത്തുകൾ 73
ഹോട്‌സ്പോട്ട് 17
കൊല്ലം
ആകെ പഞ്ചായത്തുകൾ 68
ഹോട്‌സ്പോട്ട് 17
പത്തനംതിട്ട
ആകെ പഞ്ചായത്തുകൾ 53
ഹോട്‌സ്പോട്ട് 6
ആലപ്പുഴ
ആകെ പഞ്ചായത്തുകൾ 72
ഹോട്‌സ്പോട്ട് 1
ഇടുക്കി
ആകെ പഞ്ചായത്തുകൾ 52
ഹോട്‌സ്പോട്ട് 18
കോട്ടയം
ആകെ പഞ്ചായത്തുകൾ 71
ഹോട്‌സ്പോട്ട് 19
എറണാകുളം
ആകെ പഞ്ചായത്തുകൾ 82
ഹോട്‌സ്പോട്ട് 3
തൃശൂർ
ആകെ പഞ്ചായത്തുകൾ 86
ഹോട്‌സ്പോട്ട് 11
പാലക്കാട്
ആകെ പഞ്ചായത്തുകൾ 88
ഹോട്‌സ്പോട്ട് 50
മലപ്പുറം
ആകെ പഞ്ചായത്തുകൾ 94
ഹോട്‌സ്പോട്ട് 16
കോഴിക്കോട്
ആകെ പഞ്ചായത്തുകൾ 70
ഹോട്‌സ്പോട്ട് 14
വയനാട്
ആകെ പഞ്ചായത്തുകൾ 23
ഹോട്‌സ്പോട്ട് 10
കണ്ണൂർ
ആകെ പഞ്ചായത്തുകൾ 71
ഹോട്‌സ്പോട്ട് 48
കാസർകോട്
ആകെ പഞ്ചായത്തുകൾ 38
ഹോട്‌സ്പോട്ട് 26

ഹോട്‌സ്പോട്ടായിരുന്ന കോർപറേഷനുകൾ

കേരളത്തിൽ ആകെ കോർപറേഷനുകൾ 6; ഏപ്രിൽ 22നും ജൂൺ 22നും ഇടയ്ക്ക് ഇവയെല്ലാം ഒരിക്കലെങ്കിലും ഹോട്‌സ്പോട്ടായിരുന്നു

തിരുവനന്തപുരം
കൊല്ലം
കൊച്ചി
തൃശൂർ
കോഴിക്കോട്
കണ്ണൂർ

ഹോട്‌സ്പോട്ടായിരുന്ന മുനിസിപ്പാലിറ്റികൾ

കേരളത്തിൽ ആകെ മുനിസിപ്പാലിറ്റികൾ 87. ഇതിൽ ഏപ്രിൽ 22നും ജൂൺ 22നും ഇടയ്ക്ക് ഹോട്‌സ്പോട്ടായത് 35 ഇടത്തു മാത്രം.

തിരുവനന്തപുരം
മുനിസിപ്പാലിറ്റികൾ 4
ഹോട്‌സ്പോട്ട് 2
കൊല്ലം
മുനിസിപ്പാലിറ്റികൾ 4
ഹോട്‌സ്പോട്ട് 1
പത്തനംതിട്ട
മുനിസിപ്പാലിറ്റികൾ 4
ഹോട്‌സ്പോട്ട് 1
ആലപ്പുഴ
മുനിസിപ്പാലിറ്റികൾ 6
ഹോട്‌സ്പോട്ട് 1
ഇടുക്കി
മുനിസിപ്പാലിറ്റികൾ 2
ഹോട്‌സ്പോട്ട് 2
കോട്ടയം
മുനിസിപ്പാലിറ്റികൾ 6
ഹോട്‌സ്പോട്ട് 2
എറണാകുളം
മുനിസിപ്പാലിറ്റികൾ 13
ഹോട്‌സ്പോട്ട് 0
തൃശൂർ
മുനിസിപ്പാലിറ്റികൾ 7
ഹോട്‌സ്പോട്ട് 2
പാലക്കാട്
മുനിസിപ്പാലിറ്റികൾ 7
ഹോട്‌സ്പോട്ട് 7
മലപ്പുറം
മുനിസിപ്പാലിറ്റികൾ 12
ഹോട്‌സ്പോട്ട് 3
കോഴിക്കോട്
മുനിസിപ്പാലിറ്റികൾ 7
ഹോട്‌സ്പോട്ട് 1
വയനാട്
മുനിസിപ്പാലിറ്റികൾ 3
ഹോട്‌സ്പോട്ട് 2
കണ്ണൂർ
മുനിസിപ്പാലിറ്റികൾ 9
ഹോട്‌സ്പോട്ട് 8
കാസർകോട്
മുനിസിപ്പാലിറ്റികൾ 3
ഹോട്‌സ്പോട്ട് 3
*പാലക്കാട് ജില്ലാ ആശുപത്രിയും ഹോട്‌സ്പോട്ടായി പ്രഖ്യാപിച്ചിരുന്നു.
Back to top