നവമാധ്യമങ്ങളിൽ തരംഗമായി എ എം ജി ഡ്രൈവ്
കൊച്ചി: വാഹനപ്രേമികളായ
ചെറുപ്പക്കാർക്ക് ഇപ്പോൾ നവമാധ്യമങ്ങളിൽ ഒന്നേ പങ്കുവെയ്ക്കാനുള്ളൂ; അസാമാന്യ
വേഗതയും ഗാംഭീര്യമുള്ള ശബ്ദവും കരുത്തും ചേർന്ന് പുരുഷ സൗന്ദര്യത്തിന്റെ
അവസാനവാക്കായ മെഴ്‌സിഡസ് ബെൻസ് എ എം ജി ജി.ടി.എസ്. 'സൂപ്പർ' എന്നാണ് കമന്റ്
ചെയ്യുന്നവർ ഒറ്റവാക്കിൽ ഇതിനെ വിശേഷിപ്പിക്കുന്നത്. അത്ഭുത വാഹനം
തന്നെയാണിതെന്ന് യുവ തുലമുറ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.
കൊച്ചിയിൽ നടന്ന ടെസ്റ്റ് ഡ്രൈവിൽ എഴുപതിലേറെ പേരാണ് ജി.ടി. പരീക്ഷണ ഓട്ടം നടത്തിയത്.
സൂപ്പർ കാറുകളേക്കാൾ വേഗമേറിയ കാറാണ് ജി ടി എസ് എന്ന് സാഹസികതയെ ഇഷ്ടപ്പെടുന്ന യുവത്വം അംഗീകരിക്കുന്നു. മികച്ച ക്രമീകരണം കൊണ്ടും ഡ്രൈവർ-ഫ്രണ്ട്‌ലി ഡിസൈൻ കൊണ്ടും ജി ടി എസിന്റെ കോക്ക്പിറ്റ്ഏറെ മികച്ചു നിൽക്കുന്നതായും . മാനുവർ ഗിയർ, ട്രാക്ഷൻ കൺട്രോൾ, എക്സോസ്റ്റ് നോയ്സ് തുടങ്ങിയവ വലിയ ഡ്രൈവിങ്ങ് അനുഭവമാണ് നൽകുന്നതെന്നും ടെസ്റ്റ് ഡ്രൈവിൽ പങ്കെടുത്തവർ പറഞ്ഞു.
ഇതു ശരിയ്ക്കും വാഹനങ്ങളിലെ ഇതിഹാസമാണ്' ഏറെ ആവേശത്തോടെ ഇത് പറയുമ്പോൾ അവിശ്വസനീയമായ ഡ്രൈവിംഗ് അനുഭവമാണ് ജി ടി എസ് സമ്മാനിച്ചതെന്ന് ഉറപ്പ്. ഇതിന്റെ അസാമാന്യം വേഗതയും മുരൾച്ചയും ഏറെ ആവേശം നൽകിയതായി കാറോട്ട പ്രേമികൾ ഒന്നടങ്കം പറയുന്നു.