കൊച്ചിക്ക് നവ്യാനുഭൂതി പകർന്ന് ബ്രിഡ്ജ് വേ മോട്ടോഴ്‌സ് എ എം ജി ഡ്രൈവ്
കൊച്ചി: അവിശ്വസനീയമായ ഡ്രൈവിംഗ് അനുഭവം സമ്മാനിച്ച് ബ്രിഡ്ജ് വേ മോട്ടേഴ്‌സ് എ എം ജി ഡ്രൈവ് കൊച്ചിയില്‍ സമാപിച്ചു. വെല്ലിംഗ്ട ഐലന്റിലെ ട്രൈഡന്റ് ഹോട്ടലില്‍ നിന്നാരംഭിച്ച മെഴ്‌സിഡസ് ബെന്‍സ് എ എം ജി ജി.ടി.എസ് ടെസ്റ്റ് ഡ്രൈവില്‍ എഴുപതിലേറെ പേര്‍ പങ്കെടുത്തു. അസാമാന്യ വേഗതയും ഗാംഭീര്യമുള്ള ശബ്ദവും കരുത്തും ചേര്‍ന്ന് പുരുഷ സൗന്ദര്യത്തിന്റെ അവസാനവാക്ക്. 'സൂപ്പര്‍' എന്നാണ് ടെസ്റ്റ് ഡ്രൈവിംഗ് നടത്തിയ എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത്. ഇതാണ് കാര്‍ എന്നതില്‍ ഇവരില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല.
സൂപ്പര്‍ കാറുകളേക്കാള്‍ വേഗമേറിയ കാറാണ് ജി ടി എസ് എന്ന് സാഹസികതയെ ഇഷ്ടപ്പെടുന്ന യുവത്വം അംഗീകരിക്കുന്നു. മികച്ച ക്രമീകരണം കൊണ്ടും ഡ്രൈവര്‍-ഫ്രണ്ട്‌ലി ഡിസൈന്‍ കൊണ്ടും ജി ടി എസിന്റെ കോക്ക്പിറ്റ് ഏറെ മികച്ചു നില്‍ക്കുന്നതായും, മാനുവൽ ഗിയര്‍, ട്രാക്ഷന്‍ കണ്ട്രോള്‍, എക്സോസ്റ്റ് നോട്ട്സ് തുടങ്ങിയവ വലിയ ഡൈവിങ്ങ് അനുഭവമാണ് നല്‍കുതെന്നും ടെസ്റ്റ് ഡ്രൈവില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഇതു ശരിയ്ക്കും വാഹനങ്ങളിലെ ഇതിഹാസമാണ്, ഏറെ ആവേശത്തോടെ ഇത് പറയുമ്പോള്‍ അവിശ്വസനീയമായ ഡ്രൈവിംഗ് അനുഭവമാണ് ജി ടി എസ് സമ്മാനിച്ചതെന്ന് ഉറപ്പ്.
ഇതിന്റെ അസാമാന്യ വേഗതയും മുരള്‍ച്ചയും ഏറെ ആവേശം നല്‍കിയതായി കാറോട്ടക്കാര്‍ പറയുന്നു. 6600 ആർപിഎമ്മിന മുകളില്‍ പോലും പെര്‍ഫോം ചെയ്യാനുള്ള കഴിവും അവിശ്വസനീയമായ ഗ്രിപ്പും സ്റ്റെബിലിറ്റിയും ചേര്‍ ഏറ്റവും മികച്ച സൂപ്പര്‍ കാറാണിതെന്ന് കൊച്ചിയിലെ കാർ കമ്പക്കാര്‍ സാക്ഷ്യപ്പെടുത്തി. കൊച്ചിയില്‍ നടക്കു പീറ്റ്‌സ് സൂപ്പര്‍ സൺഡേയ്ക്ക് മുന്നോടിയായി ബ്രിഡ്ജ് വേ മോട്ടേഴ്‌സ് ആണ് എ എം ജി ഡ്രൈവ് സംഘടിപ്പിച്ചത്.