കേരളത്തിലെ ആദ്യത്തെ എ എം ജി ഡ്രൈവ് കൊച്ചിയില്‍ ഏപ്രില്‍ രണ്ടിന്
കൊച്ചി: കേരളത്തിലെ ആദ്യത്തെ എ എം. ജി ഡ്രൈവ് കൊച്ചിയില്‍ ഈ വരുന്ന 2-ാം തീയതി. ലോകത്തിലെ ഏറ്റവും കരുത്തുറ്റ കാറുകളിലൊന്നായ മേഴ്‌സിഡസ് എ എം ജി GT S, മേഴ്‌സിഡസ് എ എം ജി CLA 45 എന്നീ മോഡലുകളാവും ഡ്രൈവില്‍ പങ്കെടുക്കുക.
മെഴ്‌സിഡസ് ബെന്‍സിന്റെ കേരളത്തിലെ പുതിയ ഡീലര്‍മാരായ ബ്രിഡ്ജ്‌വേ മോട്ടേഴ്‌സാണ് ലോകത്തിലെ ഏറ്റവും ശ്രദ്ധയേറിയ കാര്‍ ഡ്രൈവുകളിലൊന്നായ എ എം ജി ഡ്രൈവ് കേരളത്തിലെത്തിക്കുന്നത്. എപ്രില്‍ മൂന്നാം തീയതി പീറ്റ്‌സ് സൂപ്പര്‍ സണ്‍ഡേയിലും ഈ കാറുകള്‍ പങ്കെടുക്കും.
OMG! AMG എന്നു പേരിട്ടിരിക്കുന്ന ടെസ്റ്റ് ഡ്രൈവ് എ എം ജി കാറുകളുടെ പ്രവര്‍ത്തനക്ഷമതയും അവയുടെ ഡ്രൈവിങ്ങ് എക്‌സ്പീരിയന്‍സും മലയാളികള്‍ക്ക് അനുഭവിച്ചറിയുന്നതിനുള്ള അവസാരമായിരിക്കും.
കാറോട്ടക്കാര്‍ക്കായി നിര്‍മ്മിച്ചതെന്നതില്‍ പേരെടുത്ത എ എം ജി ജി റ്റി എസ്, വെറും 3.8 സെക്കന്റുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്നും 100 കിലോമീറ്ററിലെത്താന്‍ കഴിയുന്ന കാറാണ്. മണിക്കൂറില്‍ 310 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കുന്ന ജി ടി എസ്, ശബ്ദഗാംഭീര്യത്തിന്റെ കാര്യത്തില്‍ മറ്റേതു സൂപ്പര്‍ കാറുകളുമായി മത്സരിക്കാന്‍ കെല്‍പ്പുള്ള കാറാണ്.
സൂപ്പര്‍കാറുകളില്‍ വ്യത്യസ്തനായ എ എം ജി CLA 45 ആണ് ഡ്രൈവില്‍ പങ്കെടുക്കുന്ന രണ്ടാമത്തെ കാര്‍. മികച്ച പെർഫോമൻസും േവഗതയും കാഴ്ച്ച വെയ്ക്കുന്ന കാർ ഇന്ത്യയിലെ എഎംജി ശ്രേണിയിലെ ഏറ്റവും വിലകുറഞ്ഞ കാറാണ്. മണിക്കൂറില്‍ 250 മുതല്‍ 270 വരെ വേഗതയില്‍ ഡ്രൈവ് ചെയ്യാനും കഴിയുന്ന എ എം ജി സി എല്‍ എ 45 ട്രാക്കുകൾക്കും റോഡുകൾക്കും ഒരുപോലെ ഇണങ്ങിയ കാറാണ്. കൊച്ചി വെല്ലിങ്ടണ്‍ ഐലന്റില്‍ നടക്കുന്ന ഡ്രൈവില്‍ പാസുകള്‍ കൈവശമുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.