എ എം ജി ജി. ടി. എസിൻറെ കരുത്തും വേഗതയും അത്ഭുതകരമെന്ന് മുഹമ്മദ്‌ അയൂബ്

കൊച്ചി: മെഴ്സിഡസ് ബെൻസ് എ എം ജി ജി. ടി. എസിന്റെ കരുത്തും വേഗതയും അത്ഭുതപ്പെടുത്തിയെന്ന് ഒറിയന്റൽ ഗ്രൂപ്പ് (ഒറാലിയം) മാനേജിംഗ് പാർട്ണർ മുഹമ്മദ്‌ അയൂബ്. ടെസ്റ്റ്‌ ഡ്രൈവിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. "ഒന്നാമതായി ഇതിന്റെ കഴിവ്, പിന്നെ ശക്തി, മൂന്നാമതായി കംഫർട്ട്. സ്പീഡും റെയിസും എടുത്തു പറയേണ്ടതാണ്. ഓരോ ലെവൽ പോകുമ്പോഴും സ്പീഡും കിലോമീറ്ററും പെട്ടെന്ന് മാറും. അതാണ്‌ ഈ കാറിന്റെ ഏറ്റവും വലിയ പ്രത്യേകത. നമ്മൾ അറിയുകയില്ല. ശബ്ദം ആകട്ടെ കിടിലൻ. കാറിന്റെ ശബ്ദം മാത്രം കേട്ടാൽ മതി അതിൻറെ എല്ലാ ഫീലും അറിയാൻ". ഇന്റീരിയരും എക്സ്റ്റീറിയറും ലുക്കും ചേർന്ന് സുപ്പർബ് , മുഹമ്മദ്‌ അയൂബ് വാചാലനായി. ‌ഇതാണ് മെഴ്സിഡസ് ബെൻസ് എ.എം.ജി ജി ടി എസ് .

സാഹസികതയെ ഇഷ്ടപ്പെടുന്ന യുവത്വത്തിനായി രൂപപ്പെടുത്തിയ പുരുഷ സൗന്ദര്യത്തിന്റെ വന്യത അതേ പടി അനുകരിച്ച് രൂപപ്പെടുത്തിയത്. മാനുവൽ ഗിയർ, ട്രാക്ഷൻ കൺട്രോൾ, എക്സോസ്റ്റ് നോയ്സ് തുടങ്ങിയവ വലിയ ഡ്രൈവിങ്ങ് അനുഭവമാണ് നൽകുന്നതെന്നും ടെസ്റ്റ് ഡ്രൈവിൽ പങ്കെടുത്ത മുഹമ്മദ്‌ അയൂബ് പറഞ്ഞു. ഇതു ശരിയ്ക്കും വാഹനങ്ങളിലെ ഇതിഹാസമാണ്' ഏറെ ആവേശത്തോടെ ഇത് പറയുമ്പോൾ അവിശ്വസനീയമായ ഡ്രൈവിംഗ് അനുഭവമാണ് ജി ടി എസ് സമ്മാനിച്ചതെന്ന് ഉറപ്പ്.

© Copyright 2016 Manoramaonline. All rights reserved....