ഫോര്‍മുല വണ്‍ സേഫ്റ്റി കാര്‍ കൊച്ചിയില്‍
ചരിത്രത്തിലെ ഏറ്റവും മികച്ച ഫോര്‍മുല വണ്‍ സേഫ്റ്റി കാറുകളിലൊന്നായ എസ് എല്‍ എസ് എ എം ജിയ്ക്കു പകരമായി 2015-ല്‍ ഫോര്‍മുല വണ്‍ സേഫ്റ്റി കാറായി മാറിയ എ എം ജി ജി റ്റി എസ് കൊച്ചിയിലെത്തുന്നു. എ എം ജി വി8 എന്‍ജിന്‍ എഫ് വണ്‍ കാറോട്ട പ്രേമികളുടെ ഹരമായി മാറാന്‍ ഒരു വര്‍ഷമേ വേണ്ടി വന്നുള്ളു. സെവന്‍ സ്പീഡ് ഡ്യുവര്‍ ക്ലച്ച് ഗിയര്‍ ബോക്‌സോടു കൂടിയ നാലു ലിറ്റര്‍ ട്വിന്‍ ടര്‍ബോ എന്‍ജിന്‍ 3.8 സെക്കന്റിനുള്ളില്‍ പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗതയിലെത്താന്‍ കഴിവുള്ളതാണ്.
മോശം കാലാവസ്ഥയോ ആക്‌സിഡന്റോ നടക്കുമ്പോള്‍ ഫീല്‍ഡില്‍ നിയന്ത്രണം കൊണ്ടു വരുന്നതിനുപയോഗിക്കുന്നവയാണ് സേഫ്റ്റി കാറുകള്‍. തിരിവുകളിലെ കൂടിയ വേഗത, പെട്ടെന്നു കുതിക്കുന്നതിനുള്ള കഴിവ് തുടങ്ങിയവ കൈമുതലായുള്ള കാറുകളെയാണ് ഫോര്‍മുല വണില്‍ സേഫ്റ്റി കാറുകളായി പരിഗണിക്കുക. പ്രതികൂല സാഹചര്യങ്ങളില്‍ റേസിങ് കാറുകളുടെ വേഗത അമിതമായി കുറയാതെ മത്‌സരം നിയന്ത്രിച്ചു നിറുത്തുകയാണ് സേഫ്റ്റി കാറുകള്‍ ചെയ്യുന്നത്. 1996 മുതല്‍ ഫോര്‍മുല വണിലും സജീവ സാന്നിദ്ധ്യമാണ് എ എം ജി കാറുകള്‍.