ഇമ്രാൻ ഖാനെ അതിശയിപ്പിച്ച മെഴ്സിഡസ് എ. എം. ജി. ജി ടി
പുതിയ മെഴ്സിഡസ് എ. എം. ജി. ജി ടി ഡ്രൈവ് ചെയ്യുമ്പോൾ ബോളിവുഡ് താരം ഇമ്രാൻ ഖാന് വല്ലാത്തൊരു ആവേശമായിരുന്നു. ഏറെ ഉന്മേഷവാനായി കാണപ്പെട്ട ഇമ്രാൻ മെഴ്സിഡസ് എ. എം. ജി. ജി ടിയുടെ സ്പീഡ് അതിശയത്തോടെയാണ് കണ്ടത്. കാറിൽ നിന്ന് കയ്യെടുക്കാൻ കഴിയാത്ത തരത്തിൽ ഇമ്രാൻ മെഴ്സിഡസ് എ. എം. ജി. ജി ടിയുമായി ഇണങ്ങി ചേർന്നിരുന്നു. ഞങ്ങൾക്ക് ഏതായാലും സന്തോഷത്തിന് വക നൽകിയാണ് താരങ്ങളും പ്രമുഖരും മെഴ്സിഡസ് എ. എം. ജി. ജി ടിയെ പ്രണയിക്കുന്നത്.
ഫെറാറി കാലിഫോർണിയ, പൊർഷെ തുടങ്ങിയ ആഡംബര കാറുകളുടെ ആരാധകനായ ഇമ്രാൻ ഖാൻ ഖാൻ ഇവയിൽ പലതും സ്വന്തമാക്കിയിട്ടുമുണ്ട്.
ഇന്ത്യൻ വിപണിയിൽ ലഭ്യമായ മെഴ്സിഡസ് ശ്രേണിയിൽ അപൂർവവും ഏറെ പ്രത്യേകതകളുള്ളതുമായ മെഴ്സിഡസ് എ. എം. ജി. ജി ടി എസിന്റെ ഡൽഹി എക്സ് ഷോറൂം വില 2.40 കോടി രൂപയാണ്.
എസ് എൽ എസ് എ എം ജി യുടെ പിൻഗാമിയാണ് മെഴ്സിഡസ് എ. എം. ജി. ജി ടി. മികച്ച ബോഡിയും ശക്തിയും പുത്തൻ സാങ്കേതിക വിദ്യയും ചേർന്ന് അവിസ്മരണീയമായ ഡ്രൈവിംഗ് അനുഭവമാണ് എ എം ജി ജി.ടി സമ്മാനിക്കുന്നത്. അസാമാന്യ വേഗതയും ഗാംഭീര്യമുള്ള ശബ്ദവും കരുത്തുമാണ് എ. എം. ജി. ജി ടിയുടെ പ്രത്യേകത.
ഹൈ പെർഫോർമൻസ് സെഗ്മെന്റിൽ നൂതന സാങ്കേതിക വിദ്യകളാണ് എ എം ജി
അവതരിപ്പിക്കുന്നത്. വൺ മാൻ വൺ എഞ്ചിൻ ഫിലോസഫി ആണ് എ എം ജിയുടെ പ്രധാന
പ്രത്യേകത. ഒരു എ എം ജി ടെക്നീഷ്യൻ ആയിരിക്കും മുഴുവൻ എഞ്ചിനും അസംബിൾ
ചെയ്യുന്നത്. ഈയൊരാൾ തന്നെയായിരിക്കും ക്രാങ്ക്ഷാഫ്റ്റ് എഞ്ചിൻ ബ്ലോക്കിൽ
ഇൻസ്റ്റാൾ ചെയ്യുന്നത് മുതൽ കാംഷഫ്റ്റ് അസംബ്ലി, കേബിൾ, ഓയിൽ തുടങ്ങിയവയെല്ലാം
ചെയ്യുക. ഒടുവിൽ എഞ്ചിൻ പ്ലേറ്റിന് മുകളിൽ ഇയാൾ തന്നെ ഒപ്പിടും. സ്പോർട്സ് കാർ
ശ്രേണിയിൽ ഏറ്റവും മികച്ചതായിരിക്കും ഇതെന്ന് ഉറപ്പ്.