വജ്രത്തിൽ ശ്രദ്ധിക്കണം ഈ നാല് ' C ' കൾ!

വജ്രത്തിന്റെ മൂല്യം കണക്കാക്കാൻ ഉപയോഗിക്കുന്ന 4 C കൾ ഏതൊക്കെ എന്ന് നോക്കാം കാരറ്റ് : വജ്രത്തിന്റെ ഭാരം (carat weight)

ക്ലാരിറ്റി : സുതാര്യത, തെളിമ (Clarity)

കളർ : നിറം (Colour)

കട്ട് : വജ്രത്തിന്റെ കട്ടിംഗ് (Cutting)

വജ്രത്തിന്റെ ഭാരം സൂചിപ്പിക്കുന്നതാണ് കാരറ്റ്. സ്വർണ്ണത്തെ പ്പോലെ ഗുണമേൻമ. പ്യൂരിറ്റി അല്ല.

100 സെന്റ് ആണ് ഒരു കാരറ്റ്. ഇത് 0.20 ഗ്രാം. 5 കാരറ്റ് = ഒരു ഗ്രാം. 1 സെന്റ് =2 മില്ലി ഗ്രാം. 200 മില്ലി ഗ്രാം = 1 കാരറ്റ്. 5 സെന്റ് മുതൽ 10 സെന്റ് വരെയാണ് സാധാരണ ഉപയോഗിക്കുന്നത്. 5 കാരറ്റിനു മുകളിൽ ഉളള വജ്രങ്ങളും ലഭ്യമാണ്, വില കൂടും. ഒറ്റക്കല്ലിൽ കാരറ്റ് കൂടും തോറും വിലയും കൂടും. വജ്രത്തിന്റെ
തെളിച്ചം / സുതാര്യത ആണ് ക്ലാരിറ്റി കൊണ്ട് സൂചിപ്പിക്കു ന്നത്. ഐ.എഫ് (IF-Internally Flowless) ഉളളിൽ അടയാളങ്ങൾ / പൊട്ടൽ / ചിന്നൽ ഇല്ല എന്ന് സാരം. (2)VVS1, VVS2- Very Very Sight Included (വളരെ വളരെ ചെറിയ അടയാളങ്ങൾS1(slightly Included) ചെറിയ അടയാളങ്ങൾ ഉണ്ട്. ഈ ഗ്രേഡ് വരെയാണ് ഗുണമേൻമയുളള ക്ലാരിറ്റി. വജ്രത്തിന്റെ ഉളളിലെ സൂക്ഷ്മമായ പാടുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് വില കുറഞ്ഞു വരും.

പാടുകൾ തീരെ ഇല്ലാത്തവയാണ് IF. ഇത് കിട്ടാൻ പ്രയാസമാ ണ് ആയതിനാൽ തന്നെ വിലു കൂടും. വജ്രത്തിന്റെ മുഖപ്പിൽ പ്രകാശം പതിക്കുമ്പോൾ ഉണ്ടാകുന്ന നിറത്തിനെയാണ് കളറിലൂടെ സൂചിപ്പിക്കുന്നത്. (Colourless) ഏറ്റവും കൂടുതൽ വെളുത്ത പ്രകാശം തരുന്നതിന് വില കൂടും. D മുതൽ Z വരെയാണ് കളർ ഗ്രേഡിങ് സൂചിക. D E എന്നിവ എക്സലന്റ് വൈറ്റ് കളറിൽപ്പെടുന്നു. എച്ച്.ജി എന്നിവ റെയര്‍ വൈറ്റും. എച്ച്– വൈറ്റും– തുടർന്ന് മഞ്ഞ കലർന്ന വെളളയും ആണ്. മ‍‍ഞ്ഞ കൂടുന്നതിന് അനുസരിച്ച് വജ്രത്തിന്റെ വിലയും കുറയും

ഐഡിയൽ കട്ട് (ഹാർട്ട് ആന്റ് ആരോസ്)വെരിഗുഡ് കട്ട്, ഗുഡ് കട്ട്. റൗണ്ട് ബ്രില്യന്റ് കട്ട്, ക്യൂഷൻ ബ്രില്യന്റ്, റേഡിയന്റ് കട്ട്, ഓവൽ ബ്രില്യന്റ്. പ്രൻസസ് കട്ട് എന്നിവയാണ് വജ്രത്തിന്റെ കട്ടിംഗ് ആകൃതികൾ

ഇതിൽ ഐഡിയല്‍കട്ടാണ് ഏറ്റവും മികച്ചത്. ഏറ്റവും കൂടുതൽ പ്രകാശം പ്രതഫലിപ്പിക്കുന്നത് ഇതാണ്. എക്സലന്റ്–എക്സലന്റ്–എക്സലന്റ് (E-E-E-X) എന്ന പേരിലും ഐഡിയൽ കട്ട് അറിയപ്പെടുന്നു. ഇതിനാണ് ഏറ്റവും വലിയ വില കിട്ടുക. വജ്രത്തിന്റെ 4 C –കൾ മാറുന്നതിനനുസരിച്ച് വിലയും മാറും. വജ്രത്തോടൊപ്പം കിട്ടുന്ന സർട്ടിഫിക്കറ്റില്‍ ഈ വിവരങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിരിക്കും. സർട്ടിഫിക്കറ്റില്ലാത്ത വജ്രം വാങ്ങുന്നത് നല്ലതല്ല. ശരിയായ സർട്ട‍ിഫിക്കറ്റുളള വജ്രങ്ങള്‍ക്ക് മാത്രമേ പുനർ വില്പന മൂല്യം കിട്ടുകയുളളൂ. ജാതകപരിശോധന പ്രകാരം അനുയോജ്യമാ ണെങ്കിൽ മാത്രം വജ്രം ശരീരത്തിൽ ധരിക്കുക.,

ഇന്നേക്കും എന്നേക്കും വജ്രത്തിന് തുല്യം വജ്രം മാത്രം.