Sections

ബിഗ് ക്യൂ ചാലഞ്ച്; തിരുവനന്തപുരത്ത് എസ്.സിദ്ധാർഥ് വിജയി

മലയാള മനോരമ– സെന്റ്ഗിറ്റ്സ് ബിഗ് ക്യൂ ചാലഞ്ച് തിരുവനന്തപുരം ജില്ലാതല മൽസരത്തിൽ എസ്.സിദ്ധാർഥ് (ആർമി പബ്ളിക് സ്കൂൾ പാങ്ങോട്) ഒന്നാം സ്ഥാനം നേടി. മാധവൻ മോഹൻ (ക്രൈസ്റ്റ് നഗർ ഇംഗ്ലിഷ് മീഡിയം സ്കൂൾ കവടിയാർ), ആർ.ബിഷ്ണു (സെന്റ് തോമസ് പബ്ളിക് സ്കൂൾ) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ടി.പി.എം.ഇബ്രാഹിം ഖാൻ, സെന്റ്ഗിറ്റ്സ് കോളജ് ഓഫ് എൻജിനീയറിങ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം അസിസ്റ്റന്റ് പ്രഫസർ ചിൻ മോഹനൻ, സരസ്വതി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ജി.രാജ്മോഹൻ, സരസ്വതി വിദ്യാലയ പ്രിൻസിപ്പൽ ഒ.ആർ.ഷൈലജ എന്നിവർ സമ്മാന വിതരണ ചടങ്ങിൽ പങ്കെടുത്തു.

Related Stories