Sections

ബിഗ് ക്യൂ ചാലഞ്ച്; കാസർകോട്ട് കെ. അഭിജിത്ത് ഒന്നാമത്

മലയാള മനോരമ – സെന്റ്ഗിറ്റ്സ് ബിഗ് ക്യൂ ചാലഞ്ച് ക്വിസിന്റെ കാസർകോട് ജില്ലാതല മത്സരം പേരൂർ സദ്ഗുരു സ്കൂളിൽ നടത്തി. ചട്ടംചാൽ എച്ച്എസ്എസിലെ കെ.അഭിജിത്ത് ഒന്നാം സ്ഥാനം നേടി. നീലേശ്വരം രാജാസ് എച്ച്എസ്എസിലെ ആർ.ഗൗരിപ്രിയ രണ്ടാംസ്ഥാനവും മാവുങ്കാൽ ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂളിലെ നിഹാൽ അബ്ദുൽ ബഷീർ മൂന്നാം സ്ഥാനവും നേടി.

ജില്ലാ പൊലീസ് മേധാവി ഡോ. എ.ശ്രീനിവാസ് വിജയികൾക്ക് സമ്മാനങ്ങൾ നൽകി. സെന്റ് ഗിറ്റ്സ് ജനറൽ മാനേജർ ആന്റണി ജോസഫ്, അസി. പ്രഫസർ വിനയ് മാത്യു, സദ്ഗുരു സ്കൂൾ പ്രിൻസിപ്പൽ രമ നാരായണൻ, ക്വിസ് മാസ്റ്റർ ഹൃഷികേശ് വർമ എന്നിവർ പ്രസംഗിച്ചു.

Related Stories