Sections

ബിഗ് ക്യു ചാലഞ്ച് ക്വിസ്: കോട്ടയത്ത് അനന്ദു കണ്ണൻ ഒന്നാമത്

മലയാള മനോരമ – സെന്റ് ഗിറ്റ്സ് ബിഗ് ക്യു ചാലഞ്ച് ക്വിസ് കോട്ടയം ജില്ലാതല മൽസരത്തിൽ ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ അനന്ദു കണ്ണന് ഒന്നാം സ്ഥാനം. കോട്ടയം എംഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിലെ എസ്. രാകേന്ദു രണ്ടാം സ്ഥാനവും പാമ്പാടി വിമലാംബിക സീനിയർ സെക്കൻഡറി സ്കൂളിലെ ഓഷിൻ കെ. പ്രദീപ് മൂന്നാം സ്ഥാനവും നേടി. ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 7000, 5000, 3000 രൂപ വീതം സമ്മാനം നൽകി. സ്കൂൾ മൽസര വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലുകളും നൽകി.

ജില്ലയിലെ 142 സ്കൂളുകളിൽനിന്നുള്ള ആദ്യഘട്ട വിജയികൾ ക്വിസ് മൽസരത്തിൽ പങ്കെടുത്തു. അവസാന ചോദ്യത്തിനുശേവും അനന്ദുവും രാകേന്ദുവും തുല്യത പാലിച്ചപ്പോൾ ടൈബ്രേക്കറിലൂടെയാണ് വിജയികളെ നിർണയിച്ചത്. ഇവർ സംസ്ഥാനതല മൽസരത്തിൽ പങ്കെടുക്കും. 14 ജില്ലകളിലെയും മൂന്നാം സ്ഥാനക്കാരിൽനിന്ന് ഏറ്റവും കൂടുതൽ പോയിന്റ് നേടുടുന്ന രണ്ടുപേരും സംസ്ഥാനതലത്തിലെത്തും. 

മൂന്നുലക്ഷം രൂപയും മാതാപിതാക്കളോടൊപ്പം വിദേശയാത്രയുമാണ് സംസ്ഥാനതല വിജയിയെ കാത്തിരിക്കുന്നത്. രണ്ടാം സമ്മാനം രണ്ടു ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. ആദ്യ മൂന്നു സ്ഥാനക്കാർ സമ്മാനത്തുക സ്കൂളുമായി പങ്കിടും. സംസ്ഥാന മൽസരം 11 എപ്പിസോഡുകളിലായി മനോരമ ന്യൂസ് ചാനലിൽ സംപ്രേഷണം ചെയ്യും.

Related Stories