എന്താണ് ചുറ്റുവട്ടം അവാർഡ്?

കേരളത്തിലെ മികച്ച റസിഡന്റ്സ് അസോസിയേഷനെ കണ്ടെത്താനായി മനോരമ ഓൺലൈനും അസെറ്റ് ഹോംസും സംയുക്തമായി സംഘടിപ്പിക്കുന്ന മത്സരാധിഷ്ഠിത തിരഞ്ഞെടുപ്പാണ് ചുറ്റുവട്ടം അവാർഡ്.



ആർക്കൊക്കെ പങ്കെടുക്കാം?

റജിട്രേഷൻ ഉള്ള ഫ്ളാറ്റുകൾക്കും റസിഡന്റ്സ് അസോയിയേഷനുകൾക്കും മത്സരത്തിൽ പങ്കെടുക്കാം. മൽസരത്തിൽ പങ്കെടുക്കുന്നതിനായി ഓൺലൈനിൽ അപേക്ഷ നൽകിയ ശേഷം കാത്തിരിക്കുക. നമ്മുടെ പ്രതിനിധികൾ നിങ്ങളെ ബന്ധപ്പെടും.



എങ്ങനെ റജിസ്റ്റർ ചെയ്യാം?

മൽസരത്തിനായി ഒരുക്കിയ വെബ്സൈറ്റിൽ റസിഡന്റ്സ് അസോസിയേഷന്റെയും ഭാരവാഹികളുടെയും പേരും വിവിധ മൽസര വിഭാഗങ്ങളിലുള്ള പ്രവർത്തനങ്ങളുടെ സംക്ഷിപ്ത വിവരങ്ങളും അപ്‌ലോഡ് ചെയ്തു മൽസരത്തിൽ റജിസ്റ്റർ ചെയ്യാം. കൂടാതെ അസോസിയേഷന്‍ പ്രതിനിധികൾക്ക് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന നമ്പരിലേക്കും വിളിച്ച് റജിസ്റ്റർ ചെയ്യാനാകും.



അവാർഡുകൾക്ക് അർഹമാകുന്നതെങ്ങനെ?

നിങ്ങളുടെ 2017–18 സാമ്പത്തിക വര്‍ഷത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടും. നിങ്ങളുടെ അസോസിയേഷന് സമൂഹത്തിൽ ചെയ്യാനായി നൽകുന്ന മാതൃകാപരമായ പ്രവർത്തനത്തിന്റെ സ്കോറും വിലയിരുത്തിയാവും വിദഗ്ധ സമിതി സംസ്ഥാനത്തെ മികച്ച റസിഡന്റ്സ് അസോസിയേഷനെ കണ്ടെത്തുക.



എങ്ങനെയാവും മികച്ച അസോസിയേഷനുകളെ കണ്ടെത്തുക?

ഓൺലൈൻ വഴി റജിസ്റ്റർ ചെയ്യുന്ന റിപ്പോർട്ട് പരിശോധിച്ച് വിദഗ്ധസംഘം മികവു കാട്ടുന്ന റസിഡന്റ്സ് അസോസിയേഷനുകളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും. തുടർന്ന് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളുമായി മുഖാമുഖം, അസോസിയേഷനിൽ വിദഗ്ധ സമിതിയുടെ സന്ദർശനം തുടങ്ങിയവ ഉൾപ്പെടുന്ന വിവിധ ഘട്ടങ്ങളിൽ ഓരോ അസോസിയേഷന്റെയും പ്രവർത്തനം വിലയിരുത്തും.

ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും ട്രോഫിയും ഉൾപ്പെടുന്ന ഒന്നാം സമ്മാനം പ്രൗഡഗംഭീരമായ ചടങ്ങിൽ സമ്മാനിക്കും, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 75,000 രൂപയും 50,000 രൂപയും സമ്മാനം ലഭിക്കും. കൂടാതെ വിവിധങ്ങളായ സോണൽതല സമ്മാനങ്ങളും മത്സരത്തിൽ ലഭിക്കുംവിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും www.chuttuvattom.com സന്ദർശിക്കാം...

© Copyright 2018 Manoramaonline. All rights reserved.