ക്രിസ്മസ് സീസണിൽ നക്ഷത്രങ്ങളും ക്രിസ്മസ് ട്രീയും മാത്രം പോരാ അലങ്കാരത്തിന്...ഡിസംബറിൽ വീടുണരുന്നത് ക്രിസ്മസ് മൂഡിലേക്കായിരിക്കും. ചങ്ങനാശേരിക്കടുത്ത് നാലുകോടിയിൽ മുളവന വീട്ടിൽ സിമി ബാബുവിന് ക്രിസ്മസ് ഒരുക്കങ്ങൾ അത്രമേൽ ഇഷ്ടമാണ്.
ക്രിസ്മസ് സമയത്ത് വിദേശങ്ങളിൽ പോയപ്പോഴെല്ലാം കണ്ട വീടുകൾക്കു പുറത്തുള്ള മഞ്ഞിൻ വെണ്മയും അകത്തെ നിറക്കൂട്ടുകളും സിമിയെ ഏറെ ആകർഷിച്ചിരുന്നു. ഏപ്രിൽ- മെയ് മാസങ്ങളിൽ പോലും ക്രിസ്മസ് സ്മരണ പോലെ വാതിലിൽ തൂങ്ങി കിടക്കുന്ന
റീത്തുകൾ സ്വയം തയാറാക്കണമെന്നും ആഗ്രഹം തോന്നിയിരുന്നു.
അങ്ങനെ കഴിഞ്ഞ എട്ടു വർഷങ്ങളായി വിരുന്നു മാത്രമല്ല ഇന്റീരിയർ മേക്ക്ഓവറും നടത്തുന്നു സിമി.
ചങ്ങനാശേരിയിൽ പയനിയർ ഹോം ഡെക്കർ എന്ന ഫർണിഷിങ് കട നടത്തുന്ന സിമി ഇന്ത്യൻ നഗരങ്ങളിൽ നിന്നും പുറത്തുനിന്നും അലങ്കാരങ്ങൾ വാങ്ങാറുണ്ട്. ചുവപ്പ്, പച്ച നിറക്കൂട്ടാണ് ഫേവറിറ്റ്. കുഷനുകളും പില്ലോകളും ഷീറ്റുകളും റണ്ണറുകളും തിരികളും എന്തിന്, കാർപ്പറ്റ് വരെ ഈ നിറങ്ങളിലാണ്.
ക്രിസ്മസ് പൂവെന്നു അറിയപ്പെടുന്ന പോയിൻസെറ്റിയയും റിബണുകളും ചേർന്നുപാടുന്നു: മെറി ക്രിസ്മസ് ടു യൂ...
ക്രിസ്മസ് തീമിലുള്ള കളർ കോംപിനേഷൻ തിരഞ്ഞെടുക്കുക.
ഭംഗിയുള്ള മെഴുകുതിരികൾ നിർബന്ധമായും വേണം.
ക്രിസ്മസ് റീത്തുകൾ വാതിലിലും ട്രീയിലുമൊക്കെ തൂക്കാം.
ബെൽസ് ക്രിസ്മസിന്റെ അവിഭാജ്യഘടകമാണ്.
മനോഹരമായ ഏഞ്ചൽസ് സ്വർഗീയാനുഭൂതി നിറയ്ക്കും.