CHRISTMAS FASHION

അതെല്ലാം മറന്നേക്കൂ, ഇത് ഡിസംബറാണ്!!

പതിനൊന്നു മാസത്തെ ഫാഷനും സ്റ്റൈലും വാഡ്രോബിൽ പൂട്ടിവച്ചു മറന്നേക്കുക. ഇത് ഡിസംബറാണ്. അടിമുടി വെറൈറ്റി ലുക്കിൽ അടിച്ചുപൊളിക്കേണ്ട മാസം. റെഡ്–വൈറ്റ് നിറങ്ങളുടെ ക്ലാസ് കോംപിനേഷനുകളും വൈറൈറ്റി ഔട്ട്ഫിറ്റുകളുമായി ക്രിസ്മസ് ആഘോഷിക്കാൻ ചില ടിപ്സ്...

∙ റെഡ് ആൻഡ് വൈറ്റ്: ക്രിസ്മസിന്റെ നിറമാണു റെഡ്. റെഡിൽ എന്തു പരീക്ഷണവും ധൈര്യമായി നടത്താം. റെഡ്–വൈറ്റ് കോംപിനേഷനാണു പെർഫക്ട്. വൈറ്റ് ലേസ് ടോപ്പ്– റെഡ് പെൻസിൽ സ്കേർട്ട്, വൈറ്റ് ക്രോപ് ടോപ്പ്– വൈൻ റെഡ് പാലാസോ എന്നിവയ്ക്കും ടെൻ ഓൺ ടെൻ കിട്ടുമെന്ന കാര്യത്തിൽ സംശയമില്ല. ഷോപ്പിങ്ങിനും മറ്റും പോകുമ്പോൾ കാഷ്വൽ വെയറിനൊപ്പം ഒരു റെഡ് സിൽക് സ്റ്റോൾ ധരിച്ചാലും ക്രിസ്മസ് ഗേളാകാം.

∙ സീക്വിൻസ്: ഷൈനി ലുക്കിനു പറ്റിയവയാണു സീക്വിൻ ഡ്രസുകൾ. ഒറ്റനോട്ടത്തിൽ ഫ്രഷ് ആയി തോന്നിക്കുമെന്നതാണ് ഇവയുടെ പ്രത്യേകത. സ്കേർട്ട് മുതൽ പാന്റ്സ്യൂട്ടുകളിൽ വരെ സീക്വിൻസ് ട്രൻഡ് വിജയിച്ചു കഴിഞ്ഞു. ജീൻസ്– സീക്വിൻ ടോപ്പ്, പ്ലെയിൻ ടോപ്പ്–സീക്വിൻ സ്കേർട്ട് തുടങ്ങിയ കോംപോകൾക്കൊപ്പം ഫുൾ സീക്വിൻ ഫ്രോക്കും ക്രിസ്മസിൽ പരീക്ഷിക്കാം. ഇതിനൊപ്പം സിംപിൾ ആക്സസറീസുകളാണു നല്ലത്.


∙ വെൽവെറ്റ്: ഫാഷൻ ലോകത്തെ ലക്ഷ്വറി മെറ്റീരിയലാണു വെൽവെറ്റ്. റിച്ച് ആൻഡ് ക്ലാസ്സി ലുക്കാണു വെൽവെറ്റിന്റെ പ്രത്യേകത. ക്രിസ്മസ് ഫീൽ ലഭിക്കാൻ ഡീപ് റെഡ്, ഗ്രീൻ നിറങ്ങൾ തിരഞ്ഞെടുക്കാം. വെൽവറ്റ് ഗൗൺ, വെൽവെറ്റ് ബ്ലൗസ് സാരി, സെമി വെൽവെറ്റ് ഫ്രോക്ക്, പാർട്ടിവെയർ കുർത്തി–വെൽവെറ്റ് ലെഗ്ഗിൻസ്, ലോങ് ഫ്ലോറൽ സ്കേർട്ട്–വെൽവെറ്റ് ക്രോപ് ടോപ്പ്, ജീൻസ്– ലേസ് ടോപ്പ്– വെൽവെറ്റ് ബ്ലേസർ തുടങ്ങിയവ ഫെസ്റ്റീവ് സീസണിനു പറ്റിയ ഔട്ട്ഫിറ്റുകളാണ്.

∙ ലേസ്: ക്ലീൻ ലുക്ക്– നൂറുകണക്കിനു മെറ്റീരിയലുകളുടെ തള്ളലിലും ലേസ് പിടിച്ചുനിൽക്കുന്നതിന്റെ പ്രധാന കാരണിതാണ്. വെറുമൊരു പ്ലെയിൻ വൈറ്റ് ഫ്രോക്കിനു പോലും രാജകീയ പ്രൗഢി നൽകാൻ ലേസിനു കഴിയും. വൈറ്റ് ലേസാണ് ക്രിസ്മസ് ഫാഷനു നല്ലത്. ലേസ് സാരി, ലേസ് സൽവാർ, കുർത്തി തുടങ്ങി ഏതിലും ലേസ് ടച്ച് കൊണ്ടുവരാം.




∙ മേക്കപ്പ്: ക്രിസ്മസല്ലേ, മേക്കപ് അൽപം ഡ്രമാറ്റിക് ആകാം. മെറ്റാലിക് ഐഷാഡോയും ഗ്ലോവി ഹൈലൈറ്റേഴ്സും റെഡ് ലിപ്സ്റ്റിക്കുമെല്ലാം മുഖത്തിന് ക്രിസ്മസ് ഗ്ലോ നൽകും. ഗോൾഡ്, കോപ്പർ, ബ്രോൺസ്, സിൽവർ തുടങ്ങിയ ഷേഡുകളാണു നല്ലത്. സ്മോക്കി ഐസിനു ഭംഗി കൂട്ടാൻ ഗ്ലിറ്റർ ഐഷാഡോ ഉപയോഗിക്കാം. കണ്ണുകൾക്കു ഹെവി ലുക്ക് വേണ്ടാത്തവർ ക്യാറ്റ് ഐ മേക്കപ്പനൊപ്പം സിംഗിൾ ലെയർ ഗ്ലിറ്റർ ഉപയോഗിച്ചാൽ മതി.

∙ ഹെയർസ്റ്റൈൽ: ഹെയർ ആക്സസറീസുകളിൽ ധൈര്യമായി പരീക്ഷണം നടത്താം. കളർഫുൾ ഹെയർ ക്ലിപുകളും ഹെയർ ബാൻഡുകളും ഫെസ്റ്റീവ് ലുക്ക് നൽകും. മെറ്റാലിക്, ഫ്ലോറൽ ആക്സസറീസുകളും പരീക്ഷിക്കാം.

© Copyright 2016 Manoramaonline. All rights reserved