ഓണം ഫൊട്ടോഗ്രഫി കോണ്ടസ്റ്റ്


ഒത്തുചേരലുകളുടെ ഉത്സവമാണ് ഓണം. സന്തോഷവേളകളുടെ ഒരു ഫൊട്ടോ എടുക്കാതെ എന്ത് ന്യൂജെൻ ഓണം!...ഈ ഓണക്കാലത്ത് ഫൊട്ടോ എടുത്ത് സ്റ്റാറാകാൻ മനോരമ ഓൺലൈൻ നിങ്ങൾക്ക് അവസരമൊരുക്കുന്നു.

നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം


കൂട്ടുകാർക്കൊപ്പം ഓണക്കോടി ഉടുത്ത് നിൽക്കുന്ന ഒരു കിടിലൻ ഫൊട്ടോയോ സെൽഫിയോ എടുക്കൂ, താെഴ കൊടുത്തിരിക്കുന്ന ഫോമിൽ അപ്‌ലോഡ് ചെയ്യൂ. തിരഞ്ഞെടുക്കപ്പെടുന്ന 5 ചിത്രങ്ങൾക്കാണ് സമ്മാനം. ഒപ്പം നിങ്ങളുടെ ചിത്രങ്ങൾ മനോരമ ഓൺലൈനിലൂടെ ലോകമെങ്ങുമുള്ള മലയാളി പ്രേക്ഷകരിലേക്കുമെത്തും!

നിബന്ധനകൾ


∙ മത്സരാർഥികൾ എയർ ഇന്ത്യ എക്സ്പ്രെസിന്റെയും മനോരമ ഓൺലൈനിന്റെയും ഫെയ്സ്ബുക് പേജുകൾ ലൈക്ക് ചെയ്യണം.

∙ അയക്കുന്ന ചിത്രങ്ങളുടെ അവകാശത്തെ ചൊല്ലി ഉടലെടുക്കുന്ന എന്തെങ്കിലും തർക്കങ്ങൾക്ക് ഉത്തരവാദി മത്സരാർഥി തന്നെയായിരിക്കും.

∙ എയർ ഇന്ത്യ എക്സ്പ്രെസ്, മലയാള മനോരമ / അനുബന്ധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കോ ബന്ധുക്കൾക്കോ മത്സരത്തിൽ പങ്കെടുക്കുവാൻ അനുവാദമില്ല.

∙ മനോരമ ഓൺലൈൻ നിയോഗിക്കുന്ന ഫൊട്ടോഗ്രഫർമാരുടെ വിദഗ്ധ സമിതിയായിരിക്കും അഞ്ചു വിജയികളെ കണ്ടെത്തുക.

∙ വ്യത്യസ്തമായ ചിത്രമെടുക്കുന്നതിലാണ് കാര്യം. ഫൊട്ടോഗ്രാഫർമാർക്കായുള്ള മൽസരമാണ്. അതുകൊണ്ട് തന്നെ ഫൊട്ടോയിലുള്ളവർക്കല്ല, ഫൊട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യുന്നവരിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുക്കുക.

∙ ഓരോ വിജയികൾക്കും ഇഷ്ടമുള്ള ഒരു വിദേശ രാജ്യത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ റൗണ്ട് ട്രിപ്പ് ടിക്കറ്റുകൾ സമ്മാനമായി ലഭിക്കും.

∙ മത്സരത്തിന്റെ ഏതു ഘട്ടത്തിലും നിബന്ധനകളിൽ മാറ്റം വരുത്താനുള്ള അവകാശം മനോരമ ഓൺലൈനിൽ നിക്ഷിപ്തമായിരിക്കും.

∙ ചിത്രം അപ്‍ലോഡ് ചെയ്യാനുള്ള അവസാന തീയതി : ഓഗസ്റ്റ് 30

ടിക്കറ്റുകൾ താഴെപ്പറയുന്ന വ്യവസ്ഥകൾക്ക് വിധേയം


∙ കേരളത്തിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് ശൃംഖല സർവീസ് നടത്തുന്ന സ്ഥലങ്ങളിലേക്കാണ് ടിക്കറ്റുകൾ നൽകുക.

∙ യാത്ര പുറപ്പെടുന്നതിനു മൂന്ന് ദിവസം മുൻപ് ടിക്കറ്റുകൾ ലഭ്യതയനുസരിച്ച് വിതരണം ചെയ്യും. എയർപോർട് ഫീ, മറ്റു യാത്രാനികുതികൾ എന്നിവ വിജയികൾ നൽകേണ്ടതാണ്.

∙ തിരഞ്ഞെടുക്കുന്ന സ്ഥലത്തിന് ബ്ലാക് ഔട്ട് പീരീഡ് ബാധകമായിരിക്കും.

∙ 2019 മാർച്ച് 31 വരെയാണ് ടിക്കറ്റുകളുടെ കാലാവധി.

© Copyright 2018 Manoramaonline. All rights reserved.