മത്തങ്ങാ പച്ചടി
 
മത്തങ്ങാ പച്ചടി കൂട്ടി സദ്യ കഴിച്ചിട്ടുണ്ടോ? വേവിച്ച് എടുത്ത മത്തങ്ങയും തൈരും ചേരുന്ന ഈ പച്ചടി കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.
ചേരുവകള്‍:
1. മത്തങ്ങ – 250 ഗ്രാം
   ഉപ്പ് – പാകത്തിന്
2. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
3. കടുക് – ഒരു ചെറിയ സ്പൂൺ
4. ഉലുവ – കാൽ ചെറിയ സ്പൂൺ
   വറ്റൽമുളക് – മൂന്ന്, കഷണങ്ങളാക്കിയത്
5. സവാള പൊടിയായി അരിഞ്ഞത് – കാൽ കപ്പ്
   പച്ചമുളക് – ആറ്, അറ്റം പിളർന്നത്
   ഇഞ്ചി പൊടിയായി അരിഞ്ഞത് – 
   ഒരു ചെറിയ സ്പൂൺ
6. കറിവേപ്പില – ഒരു തണ്ട്
7. തൈര് – ഒരു കപ്പ്
8. ഉപ്പ് – പാകത്തിന്
9. കടുക് – ഒരു ചെറിയ സ്പൂൺ, ചതച്ചത്
	പാകം െചയ്യുന്ന വിധം :
∙മത്തങ്ങ ചെറിയ കഷണങ്ങളാക്കി വേവിച്ച് ഉടച്ച് ഉപ്പു ചേർത്ത് ഇടത്തരം 
   അയവിലാക്കി വയ്ക്കണം.
∙എണ്ണ ചൂടാക്കി കടുകിട്ടു പൊട്ടിയാലുടൻ ഉലുവയും വറ്റൽമുളകും 
   ചേർത്തിളക്കുക.
∙ഇതിലേക്കു സവാളയും പച്ചമുളകും ഇഞ്ചിയും ചേർത്തു നന്നായി വഴറ്റണം.
   വഴന്ന ശേഷം കറിവേപ്പിലയും ചേർത്തിളക്കുക.
∙അടുപ്പിൽ നിന്നു വാങ്ങി തൈരു ചേർത്തിളക്കണം.
∙പാകത്തിനുപ്പു ചേർത്തിളക്കിയ ശേഷം കടുകു ചതച്ചതും മത്തങ്ങ ഉടച്ചതും   
   ചേർത്തിളക്കി വിളമ്പാം.


