സോറിയാസിനെ വറുതിക്ക് നിർത്താം
രോഗലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ചികിൽസ തേടിയാൽ സോറിയാസിസിനെ നിലയ്ക്കു നിറുത്താം. വിരുദ്ധാഹാരം പാടേ ഉപേക്ഷിക്കുന്നതാണ് ചികിൽസ ഫലിക്കാൻ നല്ലത്. ശരീരഭാരം കുറയ്ക്കുന്നതോടൊപ്പം കൊഴുപ്പു കുറഞ്ഞ ഭക്ഷണം ശീലിച്ചാൽ രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കും. ശരീരം വൃത്തിയായി സൂക്ഷിക്കുകയും മാനസിക സംഘർഷം പരമാവധി കുറയ്ക്കുയും വേണം. രോഗശമനം കണ്ടുതുടങ്ങിയാൽ ഇടയ്ക്ക്‌വച്ച് ചികിൽസ മുടക്കുന്നത് സ്ഥിതി വളഷാക്കും.
സോറിയാസിനെ പ്രതിരോധിക്കാൻ
മീനെണ്ണ ധാരാളമായുള്ള മൽസ്യങ്ങൾ സോറിയാസിസ് കുറയ്ക്കാൻ സഹായിക്കും. മത്തി, അയല തുടങ്ങിയ മൽസ്യ വിഭവങ്ങൾ സോറിയാസിനെ പ്രതിരോധിക്കും. മാമ്പഴം, കാരറ്റ്, പച്ചിലക്കറികൾ എന്നിവയും ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ സോറിയാസിസ് വരുന്നത് ചെറുക്കാം.
എന്തെല്ലാം ഭക്ഷണം വർജിക്കണം
എല്ലാത്തരം വിരുദ്ധാഹാരവും ഒഴിവാക്കുകയാണ് ആദ്യം വേണ്ടത്. രോഗ സാധ്യയുളളവർ ചുവന്ന മാംസം, പാൽ ഉൽപന്നങ്ങൾ എന്നിവ ഒഴിവാക്കണമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. മദ്യപാനം പുകവലി എന്നിവ പൂർണമായി ഒഴിവാക്കണം. മദ്യപിക്കുന്നവരിൽ സോറിയായസിസ് സാധ്യത ഇരട്ടിയോളമാണ്.