ദേവരാജൻ മാസ്റ്റിന്റെ പിൻഗാമി
മലയാളിയുടെ ഋതു ഭേതങ്ങളെ തൊട്ടറിഞ്ഞ സംഗീതസംവിധായകനാണ് ജി ദേവരാജൻ. ഇന്നും മലയാളികൾ മനസിൽ സൂക്ഷിക്കുന്ന ദേവസംഗീതത്തിന്റെ പിന്തുടർച്ചക്കാരനാണ് എം ജയചന്ദ്രൻ. മാസ്റ്ററിന്റെ സഹായിയായി സിനിമയിലെത്തി പുത്തൻ തലമുറ സംഗീതസംവിധായകരിലെ മെലഡിയുടെ രാജാവായി മാറി എം ജയചന്ദ്രൻ.
ദേവരാജൻ മാസ്റ്ററുടെ കാലടികൾ പിന്തുടർന്ന് സിനിമയിലെത്താൻ സാധിച്ചത് വളരെ വലിയ ഭാഗ്യമാണെന്നാണ് എം ജയചന്ദ്രൻ. ദേവാരാജൻ മാസ്റ്ററുടെ കീഴിൽ പ്രവർത്തിക്കാൻ അവസരം തരണം എന്ന ആഗ്രഹവുമായി അദ്ദേഹത്തിന്റെ അടുത്തു ചെന്നപ്പോൾ പാട്ടുപാടാനാണ് ആദ്യം ആവശ്യപ്പെട്ടത് പാട്ടു കേട്ടതിന് ശേഷം സംഗീതസംവിധായകൻ തന്നെയാകാനാണോ താൽപര്യമെന്ന് ചോദിച്ചും അതേ എന്ന പറഞ്ഞപ്പോൾ 'നീ റെയിൽ തെറ്റി സഞ്ചരിക്കുന്ന ട്രെയിനാണല്ലേ എന്നാണ് പറഞ്ഞത്.
സംഗീതസംവിധായകനാകണം എന്നാണ് ആഗ്രഹം എന്ന പറഞ്ഞപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. അതിനുശേഷം എന്റെ പൊന്നു തമ്പൂരാൻ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് കണ്ടക്റ്ററാകാനുള്ള അവസരം നൽകി. സംഗീത സംവിധാനത്തെപറ്റി വലിയ അറിവൊന്നുമില്ലാതിരുന്ന കാലത്തു ലഭിച്ച ഏറ്റവും വലിയ അവസരമായിരുന്നു അത്. ആദ്യ ഗാനം ആലപിച്ചത് യേശുദാസും, അന്ന് ഒരു തുടക്കക്കാരൻ എന്ന നിലയ്ക്ക് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും വലിയ അവസരമായിരുന്നു അത്.
ആ ഗാനം റിക്കൊർഡ് ചെയ്തതിന് ശേഷം മാസ്റ്റർ ഒരു കവിറിലിട്ട മൂന്നൂറ് രൂപ പ്രതിഫലം നൽകി. അന്ന് പ്രതിഫലം മോഹിച്ചല്ല ഇത് ചെയ്തത് എന്നെല്ലാം പറഞ്ഞുനോക്കിയെങ്കിലും പണം നിർബന്ധിച്ച് ഏൽപ്പിച്ച് ഒരു ജോലി ചെയ്താൽ അതിന്റെ പ്രതിഫലം ചേദിച്ച് വാങ്ങണം എന്ന് ഉപദേശിക്കുകയും ചെയ്തു. അതുപോലെ തന്നെ അദ്ദേഹം നൽകിയ മറ്റൊരു ഉപദേശമായിരുന്ന നമ്മൾ ചെയ്ത് ഗാനം സംവിധായകന് ഇഷ്ടപ്പെട്ടാൽ മാത്രമേ നിർമ്മാതാവിനോട് പ്രതിഫലത്തെക്കുറിച്ച് സംസാരിക്കാവു എന്നത്, ഇന്നും ഞാൻ പാലിക്കുന്ന ഉപദേശമാണത്.