ആലപ്പുഴയിൽ കായൽത്തീരത്തെ ആ ഭംഗിയുള്ള കോട്ടേജിന്റെ മുറ്റത്ത് കായലോളങ്ങളുടെയും മുളങ്കാടുകളുടെയും സംഗീതം നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷത്തിൽ പുതിയൊരു ഈണത്തിന്റെ കാത്തിരിപ്പിലായിരുന്നു എം. ജയചന്ദ്രൻ.
പഴയകാല മെലഡിയുടെ മധുരവും പുതുതലമുറയുടെ പുതുമയും ഒരുപോലെ തന്റെ ഗാനങ്ങളിൽ കൊണ്ടു വന്ന സംഗീത സംവിധായകനാണ് എം ജയചന്ദ്രൻ. 1995 ൽ ചന്ത എന്ന ചിത്രത്തിലൂടെ മലയാള സിനിമ സംഗീതത്തിന്റെ ഭാഗമായ എം ജയചന്ദ്രൻ പിന്നീട് നിരവധി ഹിറ്റ് ഗാനങ്ങളാണ് നമുക്ക് സമ്മാനിച്ചത്.
അൽഫോൺസ് ജോസഫിന്റെ സംഗീതത്തിൽ മമ്മൂട്ടി ചിത്രമായ ബിഗ് ബിയിലൂടെയാണ് ശ്രേയ ഘോഷാലിന്റെ മധുരശബ്ദം ആദ്യമായി മലയാളത്തിൽ മുഴങ്ങുന്നതെങ്കിലും എം ജയചന്ദ്രന്റെ മനോഹര ഗാനങ്ങളാണ് ശ്രേയ ഘോഷാലിനെ...
കാമുകനുവേണ്ടി ഒരു മനുഷ്യായുസ് മുഴുവൻ കാത്തിരിക്കുന്ന കാഞ്ചനമാലയും മൊയ്തീന്റേയും പ്രണയം സമാനതകളില്ലാത്തതാണ്. പ്രണയവും വിരഹവും ഇഴചേർന്ന് പോകുന്ന ചിത്രത്തിലെ ഗാനങ്ങൾക്കും ചിത്രത്തിന്റെ അത്രതന്നെ സ്വീകാര്യതയാണ് ലഭിച്ചത്.
നിങ്ങളുടെ പാട്ടുകൾ കേട്ടിട്ടുണ്ട്. കൊള്ളാം. പക്ഷേ, കുറച്ചുകൂടി നന്നാകാനുണ്ട്.’ തനിക്കു ശരിയെന്നു തോന്നുന്ന കാര്യം ആരുടെ മുന്നിലും തുറന്നു പറയാൻ മടിയില്ലാത്ത ശ്രീകുമാരൻ തമ്പി, സംഗീത സംവിധായകൻ എം. ജയചന്ദ്രനോട് വർഷങ്ങൾക്ക് മുമ്പ് പറഞ്ഞ വാക്കുകളാണിത്.
മലയാളിയുടെ ഋതു ഭേതങ്ങളെ തൊട്ടറിഞ്ഞ സംഗീത സംവിധായകനാണ് ജി ദേവരാജൻ. ഇന്നും മലയാളികൾ മനസിൽ സൂക്ഷിക്കുന്ന ദേവസംഗീതത്തിന്റെ പിന്തുടർച്ചക്കാരനാണ് എം ജയചന്ദ്രൻ. മാസ്റ്ററിന്റെ സഹായിയായി സിനിമയിലെത്തി പുത്തൻ തലമുറ സംഗീതസംവിധായകരിലെ രാജാവായി മാറി...