സംഗീത പ്രതിഭയാണോ? എങ്കിൽ ഇതാ സുവര്‍ണാവസരം
സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങളാണ് താഴെ നല്‍കിയിരിക്കുന്നത്. ഗാനങ്ങളില്‍ ഒന്ന് നിങ്ങള്‍ക്ക് സ്വന്തമായി പാടി റെക്കോര്‍ഡ് ചെയ്‌ത് ഞങ്ങള്‍ക്ക് അയയ്ക്കാം. റെക്കോര്‍ഡിങിന് ഓര്‍ക്കസ്‌ട്ര നിര്‍ബന്ധമില്ല. താഴെ നല്‍കിയിരിക്കുന്ന കോളത്തില്‍ നിങ്ങളുടെ പേരും മൊബൈല്‍ നമ്പറും പൂരിപ്പിച്ച ശേഷം റെക്കോര്‍ഡ് ചെയ്‌ത ഓഡിയോ ഫയല്‍ അപ്‌ലോഡ് ചെയ്‌താല്‍ മതിയാകും. ഈ മത്സരത്തില്‍ നിന്നും തിരഞ്ഞെടുക്കുന്ന ഒരു പ്രതിഭയ്ക്ക് സിനിമാ സംഗീത രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന, തിരുവനന്തപുരത്ത് നടക്കുന്ന 'ജയരാഗങ്ങള്‍' എന്ന പരിപാടിയുടെ ഭാഗമായി ഗായകര്‍ക്കൊപ്പം പാടാന്‍ അവസരം ലഭിക്കും. എം ജയചന്ദ്രന്‍, യേശുദാസ്, ശ്രേയാ ഘോഷല്‍ അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന വേദിയില്‍ പാടാന്‍ കിട്ടുന്ന അവസരം ചിലപ്പോള്‍ നിങ്ങളുടെ സംഗീത ജീവിതത്തിലെ നാഴികക്കല്ലാകും. നിങ്ങൾ ആലപിച്ച ഗാനങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി 20 നവംബർ, 2015. കൂടുതൽ അന്വേഷണങ്ങൾക്ക്: customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുക.
കാത്തിരുന്നു കാത്തിരുന്നു
പുഴ മെലിഞ്ഞു കടവൊഴിഞ്ഞു
കാലവും കടന്നുപോയ്...
വേനലില്‍ ദലങ്ങള്‍ പോല്‍
വളകള്‍ ഊര്‍ന്നു പോയി...
ഓര്‍ത്തിരുന്നു ഓര്‍ത്തിരുന്നു
നിഴലുപോലെ ചിറകൊടിഞ്ഞു
കാറ്റിലാടി നാളമായ്...
നൂലുപോലെ നേര്‍ത്തുപോയ്
ചിരി മറന്നു പോയി....
ഓരോ നേരം തോറും
നീളും യാമം തോറും
നിന്റെ ഓര്‍മ്മയാലെരിഞ്ഞിടുന്നുഞാന്‍..
ഓരോരോ മാരിക്കാറും
നിന്റെ മൗനം പോലെ
എനിക്കായ് പെയ്യുമെന്നു കാത്തു ഞാന്‍...
മഴ മാറി വെയിലായി...
ദിനമേറെ കൊഴിയുന്നു
തെന്നിത്തെന്നി....
കണ്ണില്‍ മായും
നിന്നെ കാണാന്‍..
എന്നും എന്നും...എന്നും...
കാത്തിരുന്നു കാത്തിരുന്നു
പുഴ മെലിഞ്ഞു കടവൊഴിഞ്ഞു
കാലവും കടന്നുപോയ്..
വേനലില്‍ ദലങ്ങള്‍ പോല്‍വളകള്‍ ഊര്‍ന്നു പോയി...
ഓളം മൂളും പാട്ടില്‍ നീങ്ങും തോണിക്കാരാ
നിന്റെ കൂട്ടിനായ് കൊതിച്ചിരുന്നു ഞാന്‍...
ഇന്നോളം കാണാപ്പൂക്കള്‍ ഈറന്‍ മുല്ലക്കാവില്‍
നമുക്കായി മാത്രം ഒന്നു പൂക്കുമോ..
തിരിപോലെ കരിയുന്നു...
തിരപോലെ തിരയുന്നു
ചിമ്മിച്ചിമ്മി..
നോക്കും നേരം
മുന്നില്‍ പിന്നില്‍...
എന്നും എന്നും
എന്നും...
കാത്തിരുന്നു കാത്തിരുന്നു
പുഴ മെലിഞ്ഞു കടവൊഴിഞ്ഞു
കാലവും കടന്നുപോയ്...
വേനലില്‍ ദലങ്ങള്‍ പോല്‍
വളകള്‍ ഊര്‍ന്നു പോയി....
പ്രിയനു മാത്രം ഞാന്‍ തരും മധുരമീ പ്രണയം
കരളിനേഴഴകില്‍ തൊടും കവിതയീ പ്രണയം
അതിലൂറുമീണമൊഴുകും
പ്രണയമുന്തിരികള്‍ പൂക്കും
എന്റെ
പ്രിയനുമാത്രം ഞാന്‍ തരും മധുരമീ പ്രണയം
കരളിനേഴഴകില്‍ തൊടും കവിതയീ പ്രണയം
വെയിലിന്‍ തൂവല്‍ പ്രണയം
കുയിലിന്‍ കൂവല്‍ പ്രണയം
മുകിലിന്‍ മഴയും പ്രണയമയം ..
ഓ
മലരിന്‍ ഇതില്‍ പ്രണയം
വണ്ടില്‍ ചുണ്ടില്‍ പ്രണയം
താരും തളിരും പ്രണയമയം
തൂവെണ്ണിലാവില്‍ രാവിന്റെ പ്രണയം
നിന്നെക്കുറിച്ചു ഞാനെന്റെ നെഞ്ചില്‍ കുറിച്ച് വെച്ച ഗാനം മുഴുവന്‍ പ്രണയം
എന്റെ പ്രിയനുമാത്രം ഞാന്‍ തരും മധുരമീ പ്രണയം
കരളിനേഴഴകില്‍ തൊടും കവിതയീ പ്രണയം
അരികില്‍ നിന്നാല്‍ പ്രണയം
അകലെ കണ്ടാല്‍ പ്രണയം
മൌനം പോലും പ്രണയമയം ..ഓ
മൊഴിയില്‍ കൊഞ്ചും പ്രണയം
മിഴിയില്‍ തഞ്ചും പ്രണയം
ചലനം പോലും പ്രണയമയം..ഓ
പ്രേമോപഹാരം ..താരാഗണങ്ങള്‍ ..
ആകാശഗംഗയിലെ ആശാതരംഗങ്ങളില്‍
ആരോ പാടും പ്രണയം ...
പ്രിയനു മാത്രം ഞാന്‍ തരും മധുരമീ പ്രണയം
കരളിനേഴഴകില്‍ തൊടും കവിതയീ പ്രണയം
അതിലൂറുമീണമൊഴുകും
പ്രണയമുന്തിരികള്‍ പൂക്കും...
മധുരമീ പ്രണയം...
കരളിനേഴഴകില്‍ തൊടും കവിതയീ പ്രണയം
മമഴയേ....തൂമഴയേ....
വാനം തൂവുന്ന പൂങ്കുളിരേ...
കണ്ടുവോ എന്റെ കാതലിയെ...
നിറയെ നിറയെ കണ്‍ നിറയേ...
പെയ്തിറങ്ങുന്നൊരോർമ്മയിലെ...
പീലി നീർത്തിയ കാതലിയെ....
നീയറിഞ്ഞോ...നീയറിഞ്ഞോ...
നീയെന്റേതാണെന്നു നീയറിഞ്ഞോ...
നീയറിഞ്ഞോ...നീയറിഞ്ഞോ...
നീയെന്റേതാണെന്നു നീയറിഞ്ഞോ...
മഴക്കാലം...എനിക്കായി
മയിൽച്ചേലുള്ള പെണ്ണേ നിന്നെത്തന്നെ
മിഴി നോക്കി...മനമാകെ
കതിരാടുന്ന സ്‌നേഹം ഞാനറിഞ്ഞേ...
പറയാനും വയ്യ...പിരിയാനും വയ്യ...
പലനാളും ഉറങ്ങാൻ കഴിഞ്ഞീല....
മഴയേ....തൂമഴയേ....
വാനം തൂവുന്ന പൂങ്കുളിരേ...
കണ്ടുവോ എന്റെ കാതലിയെ...
ദേനാ....ദരനാ...ദേനാ....ദരനാ...
ദിരിനാദരീനാ...ദിരിനാദരീനാ...
ദിരിനാദരീ...രീരീ നാദദീദീ...
നീ വിരിഞ്ഞോ...നീ വിരിഞ്ഞോ...
ഞാനോർക്കാതൊന്നുള്ളിൽ നീ വിരിഞ്ഞോ...
മലർമാസം അറിയാതെ
മലരായിരം എന്നിൽ പൂത്തിരുന്നേ...
മലർ തോറും കണിയായി
ഞാൻ കണ്ടതു നിന്നെ ആയിരുന്നേ...
കഥയാണോ അല്ല...കനവാണോ അല്ല...
ഒരുനാളും മറക്കാൻ കഴിഞ്ഞീല...
മഴയേ....തൂമഴയേ....
നിന്റെ മുത്തിളം തുള്ളികളിൽ
കണ്ടു ഞാനെന്റെ കാതലനെ
കാത്തിരുന്നതാണിന്നുവരെ....