അഭിലാഷ് പുതുക്കാട്
സംഗീതം ആസ്വദിച്ചു പാടുമ്പോൾ അതേ വൈകാരികതലം അനുവാചകനിലും എത്തുന്നു അവിടെ ഗായകരും അനുവാചകനും ഒന്നാകുന്നു. ലോക സംഗീതത്തിൽ എസ്.ജാനകി എന്ന ഗായികയ്ക്കുള്ള സ്ഥാനം ഏത് ഭാവത്തിലാണെന്ന് പറയുക അസാധ്യമാണ്. അത്രയും ഭാവരൂപങ്ങളിൽ എസ്.ജാനകി എന്ന ഗായിക വിരചിചു നിൽക്കുന്നു. ലോക സംഗീതദിനത്തിൽ എസ്.ജാനകിയെ മാറ്റി നിർത്തുവാൻ തെന്നിന്ധ്യയ്ക്കു സാധ്യമല്ല. ഗുണ്ടൂരിൽ ജനിച്ചു സംഗീതം അഭ്യസിക്കാതെ എസ്.ജാനകി പാടിവച്ചത് നാല്പതിനായിരത്തോളം ഗാനങ്ങൾ..
എസ്.ജാനകിയെ കുറിച്ചും അവരുടെ പാട്ടുകളെ കുറിച്ചും പറയുമ്പോൾ ആദ്യം മനസ്സിൽ വരിക അവർ എങ്ങനെയാണ് സംഗീതത്തെ സമീപിക്കുന്നത് എന്നതിനെ കുറിച്ചാണ്. ഭാഷയും സംഗീതവും അറിയാതെ പതിനെട്ട് ഭാഷകൾ അവയിൽ ഇംഗ്ലീഷും ജാപ്പനീസും ജർമ്മനും ഉൾപെടുന്നു.. ഭാവർദ്രമായ വൈവദ്ധ്യമായ ഗാനങ്ങൾ, .. മനസ്സിലും ചുണ്ടിലും തത്തികളിക്കുന്ന ഗാനസാമ്രാജ്യം.
മലയാളത്തിനു ഗായികയ്ക്കുള്ള ആദ്യ ദേശീയ അവർഡ് ലഭിച്ചത് ‘ഓപ്പോൾ’ എന്ന ചിത്രത്തിലെ എസ്.ജാനകി പാടിയ ‘ഏറ്റുമാനൂരമ്പലത്തിൽ എഴുന്നുള്ളത്ത്…’ എന്ന പാട്ടിനാണ്. ലോകസംഗീത ദിനത്തിൽ ഓർക്കാൻ രസകരമായൊരു റേക്കാർഡിങ്ങ് അനുഭവം.
സാധരണ എസ്.ജാനകി ഒരു പാട്ട് പാടാൻ വരുമ്പോൾ അല്ലെങ്കിൽ പാടുവാനൊരുങ്ങുമ്പോൾ ആ പാട്ടിലെയ്ക്ക് അവർ ആഴത്തിൽ ഇറങ്ങി ചെല്ലും. രാഗവും താളവുമല്ല, അതിനുമപ്പുറം പാട്ട് എന്താണെന്നും കവി ആ വരികളിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്നും വാക്കുകൾ എങ്ങനെ ഉച്ചരിക്കണമെന്നും സിനിമയിൽ ഈ പാട്ട് എവിടെ നിൽക്കുന്നു, തുടങ്ങി സങ്കേതികവും സന്ദർഭവും മനസ്സിലാക്കുന്നു. ഓപ്പോൾ എന്ന ചിത്രത്തിലെ ‘ഏറ്റുമനുരമ്പലത്തിൽ എഴുന്നള്ളത്ത്..’ എന്ന പാട്ട് എസ്.ജാനകി പഠിക്കുകയാണ്. അനുപല്ലവിയിലെ വരികളിൽ അവർ തട്ടി തടഞ്ഞ് നിന്നു. പല ആവർത്തി വരി വായിച്ച് നോക്കി, ‘ഏഴരപൊന്നാന ‘പുറ‘ ത്തെഴുന്നള്ളും’ …..ഏഴര പൊന്നാന പുറത്തേക്ക് എഴുന്നള്ളൂന്നതാണോ അതോ ഏഴരപൊന്നാനപ്പുറത്ത് എഴുന്നള്ളൂന്നതാണോ…’ സംശയം തീർക്കാൻ പി.ഭാസ്ക്കരൻ മാഷിനരികിലെത്തി, അദ്ദേഹം പറഞ്ഞു “ ആ പുറം എടുത്ത് കളഞ്ഞോളു” ഇന്ന് നമ്മൾ കേൾക്കുന്ന പാട്ടിൽ ‘പുറം‘ ഇല്ല. പാട്ടിൽ ‘ ഏഴരപൊന്നന എഴുന്നള്ളി വന്നപ്പോൾ ഏതോ കിനവിൽ ലയിച്ചു പോയി’ എന്നാണുള്ളത്. സാധാരണ മലയാളികൾ പോലും ആഴത്തിൽ മനസ്സിലാക്കാത്തിടത്ത് എസ്.ജാനകി എന്ന അന്യഭാഷ ഗായിക എത്തി നിൽക്കുന്നു, അവർക്കുള്ള ആദരമായിട്ടായിരിക്കണം മാസ്റ്റർ ആ വാക്ക് പാട്ടിൽ നിന്നും ഒഴിവക്കിയതെന്ന് തോന്നുന്നു.
1981, ഏപ്രിൽ രണ്ടിനു പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് കെ.എസ്.സേതുമാധവൻ. ഗാനരചന നിർവ്വഹിചത് പി.ഭാസ്ക്കരൻ, സംഗീതം പകർന്നത് എം.ബി.ശ്രീനിവാസൻ.