Anniversary Of World Trade Center
Facts About World Trade Center Attack
Interesting Facts About World Trade Center Attack
 Timeline Of World Trade Center Attacks
 World Trade Center 20th Anniversary
 World Trade Center 20th Anniversary
Scroll Bottom
ഭീകരവാദം വേൾഡ് ട്രേഡ് െസന്റർ ആക്രമണത്തിനു മുൻപും ശേഷവും; അതായിരുന്നു 2001 സെപ്റ്റംബർ 11നു ശേഷം നിർവചിക്കപ്പെട്ടത്. അൽ ഖായിദ ഭീകരർ യുഎസിനു നേരെ നടത്തിയ ആക്രമണം അത്രമേൽ ലോകത്തെ മാറ്റിമറിച്ചു. അന്നു തകർന്നു വീണ കെട്ടിടത്തിൽ പടർന്ന തീ ഇന്നും ലോകത്തിന്റെ നെഞ്ചിൽ എരിയുകയാണ്. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ ഇരുപതാം വർഷമാകുമ്പോൾ പറയാൻ പോരാട്ടങ്ങളുടെയും നഷ്ടങ്ങളുടെയും കണക്കുകളേറെ...
11 സെപ്റ്റംബർ 2001 (08:46 am)
11 സെപ്റ്റംബർ 2001
(08:46 am)
അഞ്ച് ഭീകരർ ഹൈജാക്ക് ചെയ്ത അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 11 (എഎ11) ന്യൂയോർക്ക് സിറ്റിയിലെ വേൾഡ് ട്രേഡ് സെന്ററിന്റെ നോർത്ത് ടവറിലെ 80–ാംനിലയിലേക്ക് ഇടിച്ചിറക്കി. 110 നിലകളായിരുന്നു കെട്ടിടത്തിന്. മിനിറ്റുകൾക്കു ശേഷം, 09:03ന് സൗത്ത് ടവറിലെ അറുപതാം നിലയിലേക്ക്, ഹൈജാക്ക് ചെയ്യപ്പെട്ട രണ്ടാമത്തെ വിമാനം– യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 175 (യുഎ 175)– ഇടിച്ചിറക്കി. യുഎസിലെ ബോസ്റ്റണിലെ ലോഗൻ വിമാനത്താവളത്തിൽനിന്ന് ലൊസാഞ്ചലസിലേക്കു പറന്നതായിരുന്നു 2 വിമാനവും. എഎ 11 യാത്ര ആരംഭിച്ചത് രാവിലെ 7:59ന്. യുഎ 175 പറന്നുയർന്നത് രാവിലെ 8.14നും.

വാഷിങ്ടനിലെ ഡലസ് വിമാനത്താവളത്തിൽനിന്ന് രാവിലെ 8:20നു പറന്നുയർന്ന അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 77 (എഎ 77) പെന്റഗണിന്റെ പടിഞ്ഞാറു ഭാഗത്ത് ഇടിച്ചിറക്കി. 9:37നായിരുന്നു ഇത്.

യുഎസിലെ ന്യൂവേക്ക് വിമാനത്താവളത്തിൽനിന്ന് രാവിലെ 8:42നു പറന്നുയർന്ന യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 93 (യുഎ 93) വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടെങ്കിലും യാത്രക്കാരുടെ ഇടപെടലിൽ ആക്രമണം തടയപ്പെട്ടു. 10:03ന് പെൻസിൽവാനിയയിലെ ഒരു വയൽപ്രദേശത്ത് വിമാനം ഇടിച്ചിറക്കി. ആ വിമാനം ലക്ഷ്യമിട്ടത് വൈറ്റ്ഹൗസിനെയോ കാപിറ്റോൾ ടവറിനെയോ ആയിരുന്നെന്നാണു നിഗമനം. വിമാനത്തിലെ 44 പേരും മരിച്ചു.
World Trade Center 20th Anniversary World Trade Center 20th Anniversary
നാല് വിമാനങ്ങളുടെയും യാത്രാവഴി
Boston
New York
Shanksville
Washington, D.C
AA 11
American Airlines
AA 77
American Airlines
UA 93
United Airlines     
UA 175
United Airlines
‘രാക്ഷസബോംബ്’
ഹൈജാക്ക് ചെയ്യപ്പെട്ട നാലു വിമാനങ്ങളിലും ആഭ്യന്തര യാത്രയ്ക്ക് ആവശ്യമുള്ളതിലും ഏറെ ഇന്ധനം ഉണ്ടെന്ന് ഭീകരർക്ക് അറിയാമായിരുന്നു. പൂർണമായി ഇന്ധനം നിറച്ച ഒരു ബോയിങ് 767 അല്ലെങ്കിൽ 757 വിമാനം കെട്ടിടത്തിന്റെ വശത്തുനിന്നു വന്നിടിച്ചാൽ ഏകദേശം ഒരു കിലോടൺ ടിഎൻടി പൊട്ടിത്തെറിച്ചാലുള്ളത്ര ഊർജം സൃഷ്ടിക്കപ്പെടുമെന്ന് വിദഗ്ധർ പറയുന്നു. പറക്കുന്ന ഒരു ‘രാക്ഷസ ബോംബ്’ ആയി വിമാനത്തെ ഉപയോഗിക്കാനുള്ള ഭീകരരുടെ ഈ നീക്കമാണ് വേൾഡ് ട്രേഡ് സെന്ററിനു നേരെയുണ്ടായത്.
World Trade Center After Attack World Trade Center After Attack
2997
2001 സെപ്റ്റംബർ 11ലെ എല്ലാ ആക്രമണങ്ങളിലുമായി മരിച്ചത് 2997 പേരാണെന്നാണ് റിപ്പോർട്ടുകൾ. 75 യുഎസ് സൈനികർ വീരമൃത്യു വരിച്ചു. 78 രാജ്യങ്ങളിലെ ജനങ്ങളുണ്ടായിരുന്നു മരിച്ചവരിൽ. വേൾഡ് ട്രേഡ് സെന്ററിലായിരുന്നു ഏറ്റവും അധികം മരണം– 2763 പേർ. പതിനായിരങ്ങൾക്കാണ് നാല് ആക്രമണങ്ങളിലായി പരുക്കേറ്റത്.
World Trade Center America Attack World Trade Center America Attack
6000
വേൾഡ് ട്രേഡ് സെന്റർ തകർന്നതിലൂടെ മാത്രമുണ്ടായ നഷ്ടം 6000 കോടി ഡോളറാണ്– ഏകദേശം 4.38 ലക്ഷം കോടി രൂപ. ഏകദേശം 75 കോടി ഡോളറാണ് (5475 കോടി രൂപ) ഗ്രൗണ്ട് സീറോ എന്നറിയപ്പെടുന്ന, വേൾഡ് ട്രേഡ് സെന്റർ നിലനിന്ന ഭാഗത്തെ മാലിന്യം നീക്കം ചെയ്യാൻ ചെലവാക്കിയത്. എട്ടുമാസമെടുത്തു അതിന്.
World Trade Center Anniversary 2021 World Trade Center Anniversary 2021
4000+3000
അമേരിക്കൻ അന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) ചരിത്രത്തിലെ ഏറ്റവും വലിയ അന്വേഷണമാണ് വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച ഭീകരർക്കായി നടത്തിയത്. ഒരു ഘട്ടത്തിൽ എഫ്ബിഐയിലെ പകുതി ഉദ്യോഗസ്ഥരും ഈ കേസിനു പിന്നാലെയായിരുന്നു! 4000ത്തിലേറെ സ്പെഷൽ ഏജന്റുമാരും 3000ത്തിലേറെ എഫ്ബിഐ ജീവനക്കാരും അന്വേഷണത്തിന്റെ ഭാഗമായി. യുഎസിലുടനീളം ഇരുനൂറിലേറെ ജോയിന്റ് ടെററിസം ടാസ്ക് ഫോഴ്‌സിനാണ് സംഭവത്തിനു ശേഷം രൂപം നൽകിയത്. ഒന്നര ലക്ഷം തെളിവുകളാണ് കേസിന്റെ ഭാഗമായി എഫ്ബിഐ പരിശോധിച്ചത്. മൊഴിയെടുത്തത് 1.67 ലക്ഷം പേരുടെ! 3800ഓളം വിരലടയാളങ്ങളും ശേഖരിച്ചു. കേസിന്റെ ഭാഗമായി എഫ്ബിഐ എടുത്തത് 1.7 ലക്ഷത്തോളം ഫോട്ടോകൾ. കേസിന്റെ ആദ്യത്തെ 30 ദിവസത്തിൽ മാത്രം എഫ്ബിഐയിലെ വിദഗ്ധര്‍ പരിശോധിച്ചത് 35 ടെറാബൈറ്റ് (36,000 ജിബി) വരുന്ന ഡേറ്റ.
World Trade Center Attack World Trade Center Attack
19 ഭീകരർ

നാല് ഭീകരാക്രമണങ്ങളിലുമായി ഉൾപ്പെട്ടത് അൽ ഖായിദ പരിശീലിപ്പിച്ച 19 ഭീകരർ. വിമാനം ഇടിച്ചുകയറ്റിയ ഭീകരരിലെ നാലു പൈലറ്റുമാരും പരിശീലനം നേടിയത് യുഎസിലെ വിവിധ പരിശീലന സ്കൂളുകളിൽനിന്ന്! ഇവരാണ് ആദ്യം യുഎസിലെത്തിയത്. എഎ11 വിമാനത്തിലുണ്ടായിരുന്ന വയിൽ അൽ–ഷെഹ്‌റി, വലീദ് അൽ–ഷെഹ്‌റി എന്നിവരും എഎ77ലുണ്ടായിരുന്ന നവാഫ് അൽ–ഹസ്‌മി, സലീം അൽ–ഹസ്മി എന്നിവരും സഹോദരങ്ങൾ. ഒളിച്ചു കടത്തിയ ബോക്സ് കട്ടറുകളും കത്തികളുമായിരുന്നു ഹൈജാക്കിനുള്ള ഭീകരരുടെ ‘പ്രധാന’ ആയുധങ്ങൾ. ഭീകരരിൽ ഏറ്റവും മുതിർന്നയാൾക്കു പ്രായം 33. ബാക്കി എല്ലാവരുടെയും പ്രായപരിധി 20–29 വയസ്സ്. 2000 ജനുവരി മുതൽ 2001 ജൂലൈ വരെയുള്ള സമയത്താണ് 19 ഭീകരരും യുഎസിലേക്കു കടന്നത്.

Keep Scrolling
എഎ 11 ഹൈജാക്ക് ചെയ്ത ഭീകരർ
Keep Scrolling
 World Trade Center Attack Date
 World Trade Center Attack Date
Al Suqami
 World Trade Center Attack Date
Waleed
 World Trade Center Attack Graphics
Wail
 World Trade Center Attack History
Alomari
World Trade Center Attack How Many Planes
Atta
എഎ 77 ഹൈജാക്ക് ചെയ്ത ഭീകരർ
Keep Scrolling
World Trade Center Attack In 2001
 World Trade Center Attack In Us
Moqed
World Trade Center Attack In Which Year
Almihdhar
World Trade Center Attack Information
Nawaf Alhazmi
 World Trade Center Attack Malayalam
Salem Alhazmi
World Trade Center Attack Story
Hanjour
യുഎ 93 ഹൈജാക്ക് ചെയ്ത ഭീകരർ
Keep Scrolling
World Trade Center Attack Survivors
Year Of World Trade Center Attack
Alghamdi
Afghanistan War History
Al Haznawi
Al Qaida Hisory in Malayalam
Alnami
 Bin Lade Life Story
Jarrah
യുഎ 175 ഹൈജാക്ക് ചെയ്ത ഭീകരർ
Keep Scrolling
George W Bush and World Trade Center Attack
Taliban in Afghanistan, 09/11 2001
Al-Shehhi
Anniversary Of World Trade Center
Alghamdi
Impact Of World Trade Center Attack
Banihammad
Interesting Facts About World Trade Center Attack
Hamza Alghamdi
 Timeline Of World Trade Center Attacks
Alshehri
ഭീകരർ എവിടെനിന്നെല്ലാം?
 • 15
  പേർ സൗദി അറേബ്യ
 • 2
  യുഎഇ
 • 1
  ഈജിപ്ത്
 • 1
  ലെബനൻ
 World Trade Center 20th Anniversary
ഒസാമ ബിൻ ലാദൻ.
ഒസാമ
ബിൻ ലാദൻ.
സൗദിയിൽ ഒളിവിൽ കഴിയുന്ന അൽ ഖായിദ തലവൻ ഒസാമ ബിൻ ലാദനാണ് ആക്രമണത്തിന്റെ സൂത്രധാരനെന്നായിരുന്നു കണ്ടെത്തൽ. ഇസ്രയേലിനെ യുഎസ് പിന്തുണയ്ക്കുന്നതിലും പേർഷ്യൻ ഗൾഫ് യുദ്ധത്തിലെ യുഎസ് ഇടപെടലിലും മധ്യ പൗരസ്ത്യ ദേശത്തെ യുഎസിന്റെ സൈനിക സാന്നിധ്യത്തിലും പ്രതിഷേധിച്ചായിരുന്നു ആക്രമണം.
World Trade Center After Attack
World Trade Center America Attack
ലാദനെ തേടി...
‘നമ്മുടെ ഏറ്റവും വലിയ കെട്ടിടങ്ങളുടെ അടിത്തറയിളക്കാൻ ഇത്തരം ഭീകരാക്രമണങ്ങൾക്കു കഴിഞ്ഞേക്കാം. പക്ഷേ അമേരിക്കയുടെ അടിത്തറ അവർക്ക് തൊടാനാവില്ല...’


2001 സെപ്റ്റംബർ 11ന് രാത്രി 9ന് യുഎസ് പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷ് രാജ്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞതാണിത്. ഇതിനു പിന്നാലെ ഒക്ടോബർ 7ന് ഓപറേഷൻ എൻഡ്യുറിങ് ഫ്രീഡം എന്ന പേരിൽ ലാദനു വേണ്ടിയുള്ള അമേരിക്കൻ പോരാട്ടം ആരംഭിച്ചു. ലാദന് ഒളിത്താവളമൊരുക്കിയ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിനു നേരെ യുദ്ധവും അരംഭിച്ചു.
2011 മേയ് 2
പാക്കിസ്ഥാനിലെ അബട്ടാബാദിൽ ഒളിച്ചു താമസിച്ചിരുന്ന ഒസാമ ബിൻലാദനെ രാത്രിയിൽ നടത്തിയ ആക്രമണത്തിൽ യുഎസ് സൈന്യം വധിച്ചു. തൊട്ടടുത്ത വർഷം, അഫ്ഗാനിൽനിന്ന് സൈന്യത്തെ പിൻവലിച്ചു തുടങ്ങുകയാണെന്ന് അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമ പ്രഖ്യാപിച്ചു. പക്ഷേ യുദ്ധം 2021 ഓഗസ്റ്റ് 31ന് അവസാനത്തെ യുഎസ് സൈനികനും അഫ്ഗാൻ വിടുന്നതു വരെ തുടർന്നു.
World Trade Center Anniversary 2021 World Trade Center Anniversary 2021