കോടതികൾ കയറിയും ആരോപണങ്ങള്‍ പ്രചരിപ്പിച്ചും യുഎസ് പാർലമെന്റിലേക്കു വരെ കടന്നുകയറിയും ഭരണം അട്ടിമറിക്കാൻ ട്രംപ് പക്ഷത്തുനിന്നു ശ്രമമുണ്ടായിട്ടും എല്ലാം അതിജീവിച്ച് യുഎസിന്റെ തലപ്പത്തെത്തുകയാണ് ജോ ബൈഡനും കമല ഹാരിസും. ലോകത്തിനാകെയും ഇന്ത്യയ്ക്കു പ്രത്യേകമായും ആഹ്ലാദിക്കാവുന്ന ദിനം– യുഎസ് പ്രസിഡന്റായി ബൈഡനും ആദ്യ വനിതാ വൈസ് പ്രസിഡന്റായി ഇന്ത്യൻ വംശജ കമലയും അധികാരത്തിലേറുന്നു 2021 ജനുവരി 20ന്.
ആകെ ഇലക്ടറൽ വോട്ട്: 538
ഭൂരിപക്ഷം: 270
ജനകീയൻ ബൈഡന്‍
യുഎസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജനകീയ വോട്ട് നേടിയ പ്രസിഡന്റ് എന്ന അംഗീകാരവുമായാണു ജോ ബൈഡൻ വൈറ്റ് ഹൗസിലേക്കു പ്രവേശിക്കുന്നത്. അമേരിക്കയുടെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാകുന്ന ബൈഡന് 2020 നവംബർ 20ന് 78 വയസ്സു തികഞ്ഞു. അര നൂറ്റാണ്ടു നീണ്ട ഡമോക്രാറ്റിക് രാഷ്ട്രീയ ജീവിതത്തിന്റെ അനുഭവ സമ്പത്താണ് ബൈഡന്റെ ഏറ്റവും വലിയ ശക്തി. ആ ജീവിതത്തിലൂടെ...
ജോസഫ് റോബിനെറ്റ് ബൈഡന്റെയും കാതറിൻ യുജീനിയ ഫിന്നഗന്റെയും 4 മക്കളിൽ മൂത്തയാളായി പെൻസിൽവേനിയയിലെ സ്ക്രാന്റനിൽ ജനനം
ബൈഡന് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം സമ്മാനിച്ച് ഒബാമ. ‘എന്റെ ജ്യേഷ്ഠൻ’ എന്നു വിളിച്ചാണ് ഒബാമ ബൈഡനു മെഡൽ സമ്മാനിച്ചത്.
പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുമെന്ന് ബൈഡന്റെ ഔദ്യോഗിക പ്രഖ്യാപനം.
എതിരാളി ബേണി സാൻഡേഴ്സ് പിന്മാറി. ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിയാകാൻ ബൈഡൻ. ഒപ്പം ഒബാമയുടെ പിന്തുണയും.
ഡമോക്രാറ്റിക് പാർട്ടിയുടെ ഔദ്യോഗിക പ്രസിഡന്റ് സ്ഥാനാർഥിയായി ബൈഡൻ
തിരഞ്ഞെടുപ്പു ഫലം ബൈഡന് അനുകൂലം. പ്രസിഡന്റാകുമെന്ന് ഉറപ്പായി.
ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിച്ച് യുഎസ് സെനറ്റ്
അമേരിക്കയുടെ 46–ാം പ്രസിഡന്റായി ജോ ബൈഡൻ അധികാരത്തിൽ.
ബൈഡന്റെ വിജയം ഇങ്ങനെ
ബൈഡൻ നേടിയ സ്റ്റേറ്റുകൾ
ട്രംപ് നേടിയത്
‘ഉയർന്ന’ വിജയം
ഏറ്റവും കൂടുതൽ അമേരിക്കക്കാർ വോട്ടു ചെയ്ത പ്രസിഡന്റ് തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. ഒരു യുഎസ് പ്രസിഡന്റ് സ്ഥാനാർഥിക്കു ലഭിക്കുന്ന ഏറ്റവും ഉയർന്ന വോട്ടുമായാണ് ബൈഡന്റെ ജയം–81,281,888 ജനകീയ വോട്ടുകൾ. ട്രംപിനു ലഭിച്ചത് 74,223,251 വോട്ടുകളും. ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ വോട്ടുനിലയിലേക്ക് ബൈഡൻ എത്തിയതെങ്ങനെ? (വിശദാംശത്തിന് ചാർട്ടിൽ ക്ലിക്ക് ചെയ്യുക)
യുഎസ് പ്രസിഡന്റുമാർക്ക് ലഭിച്ച ജനകീയ വോട്ടുകൾ (1900–2020)
2. പ്രോമിസ് മി ഡാഡ്: എ ഇയർ ഓഫ് ഹോപ്, ഹാർഡ്‌ഷിപ് ആൻഡ് പർപസ്
ചരിത്ര ‘കമലം’
യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ വനിതയെന്ന ചരിത്രനേട്ടമാണ് ഇന്ത്യൻ വംശജ കൂടിയായ കമല ഹാരിസിനു സ്വന്തമായിരിക്കുന്നത്. യുഎസിലെ പ്രധാന പാർട്ടികളിലൊന്നിനു കീഴിൽ മത്സരിച്ച് വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന വെളുത്ത വംശജയല്ലാത്ത ആദ്യ വ്യക്തിയുമാണ് കമല. വൈസ് പ്രഡിസന്റാകുന്ന ആദ്യ ആഫ്രിക്കൻ അമേരിക്കൻ, ആദ്യ ഇന്ത്യൻ അമേരിക്കൻ എന്നീ നേട്ടങ്ങളും സ്വന്തം.
ചെന്നൈ സ്വദേശി ശ്യാമള ഗോപാലന്റെയും ജമൈക്കൻ സ്വദേശി ഡോണൾഡ് ജെ. ഹാരിസിന്റെയും മകളായി കലിഫോർണിയയിലെ ഓക്‌ലൻഡിൽ ജനനം. ഹൈസ്കൂൾ വിദ്യാഭ്യാസം കാനഡയിൽ
കലിഫോർണിയയിൽ അറ്റോർണി ജനറലായി അധികാരമേറ്റു. ആദ്യമായിട്ടായിരുന്നു വെള്ളക്കാരല്ലാത്തയാൾ ആ പദവിയിൽ; ആദ്യ വനിതയും. കമല 2014ലും പ്രസ്തുത പദവിയിലേറി
യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുകയാണെന്ന് ഔദ്യോഗിക പ്രഖ്യാപനം.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവശ്യമായ ഫണ്ട് ലഭ്യമാകാതായതോടെ നോമിനേഷൻ പിൻവലിച്ചു. 2020 മാർച്ചിൽ ബൈഡന് പിന്തുണ അറിയിച്ചു
കമലയുടെ വൈസ് പ്രഡിസന്റ് സ്ഥാനാർഥിത്വം ഡമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡൻ പ്രഖ്യാപിച്ചു
തിരഞ്ഞെടുപ്പു ഫലം അനുകൂലം. കമല വൈസ് പ്രസിഡന്റാകുമെന്ന് ഉറപ്പായി.
അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി കമല ഹാരിസ്.
വൈറ്റ് ഹൗസിലേക്ക്
1933 മുതൽ യുഎസ് പ്രസിഡന്റുമാർ അധികാരമേൽക്കുന്ന ദിവസമാണ് ജനുവരി 20. 1933 വരെ മാർച്ച് നാലിനായിരുന്നു സ്ഥാനാരോഹരണം. 20നു പൊതുഅവധിയാണെങ്കിൽ വൈറ്റ്ഹൗസിലെ ബ്ലൂ റൂമിൽ ലളിതമായ ചടങ്ങോടെ സത്യപ്രതിജ്ഞ ചെയ്യും. പിറ്റേന്ന് ആഘോഷപൂർണമായ സത്യപ്രതിജ്ഞയും സ്ഥാനാരോഹണവും യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ നടക്കും. 2013ൽ ഒബാമയുടെ സത്യപ്രതിജ്ഞ അത്തരത്തിലായിരുന്നു.
(ഇലസ്ട്രേഷൻ: കാപ്പിറ്റോൾ മന്ദിരത്തിൽ 2017 ജനുവരി 20ന് നടന്ന യുഎസ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽനിന്ന്)
കാപ്പിറ്റോളിന്റെ ചവിട്ടുപടികളിൽ നിന്നാണ് അമേരിക്കൻ പ്രസിഡന്റുമാർ സത്യപ്രതിജ്‌ഞ ചെയ്യുക. സുപ്രീംകോടതി ജസ്റ്റിസ് സോണിയ സോട്ടൊമേയർ ആദ്യം വൈസ് പ്രസിഡന്റ് കമല ഹാരിസിന് സത്യപ്രതിജ്ഞാ വാക്യം ചൊല്ലിക്കൊടുക്കും. തുടർന്ന് ബൈഡന്റെ സത്യപ്രതിജ്ഞ. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്സാണ് സത്യപ്രതിജ്ഞാ വാക്യം ചൊല്ലിക്കൊടുക്കുക. തുടര്‍ന്ന് ബൈഡന്റെ ഉദ്ഘാടന പ്രസംഗം. പുതിയ പ്രസിഡന്റിനെ പെൻസിൽവേനിയ അവന്യുവിലൂടെ (2.4 കിലോമീറ്റർ) വൈറ്റ് ഹൗസിലേക്ക് ആചാരപരമായി ആനയിക്കുന്ന പരമ്പരാഗത പരേഡ് കോവിഡ് സാഹചര്യത്തിൽ ഇത്തവണയില്ല. പകരം യുഎസിലെമ്പാടും ‘പരേഡ് എക്രോസ് അമേരിക്ക’ എന്ന പേരിൽ വെര്‍ച്വൽ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.
കാപ്പിറ്റോളിൽനിന്ന് വൈറ്റ് ഹൗസിലേക്ക് പ്രസിഡന്റുമായുള്ള ഘോഷയാത്രയുടെ പരമ്പരാഗത വഴി
കോവിഡ് സാഹചര്യത്തിൽ അണികളുടെ എണ്ണവും ആഘോഷവും കുറച്ചാണ് ബൈഡന്റെ സത്യപ്രതിജ്‌ഞ. സ്ഥാനാരോഹണച്ചടങ്ങ് വെർച്വൽ സമ്മേളനം പോലെയായിരിക്കുമെന്നും സത്യപ്രതിജ്ഞയ്ക്കു ശേഷം കാപ്പിറ്റോളിൽ നടത്തുന്ന പ്രസംഗം ഉൾപ്പെടെ വീടുകളിലിരുന്നു കേൾക്കണമെന്നും ബൈഡൻ അനുയായികളോട് വ്യക്തമാക്കിയിരുന്നു. സത്യപ്രതിജ്ഞ ലോകമെമ്പാടുമുള്ളവർക്ക് ലൈവായി ബൈഡന്റെ bideninaugural.org/watch/ എന്ന ഔദ്യോഗിക വെബ്സൈറ്റിലും കാണാം.
ബൈഡൻ ടീമിലെ ഇന്ത്യൻ താരങ്ങൾ
അമേരിക്കയിലെ ജനസംഖ്യയുടെ ഒരു ശതമാനം മാത്രമേ ഉള്ളൂവെങ്കിലും ഇന്ത്യൻ സമൂഹത്തിന് ജോ ബൈഡൻ ഭരണകൂടത്തിൽ അഭിമാനകരമായ പ്രാതിനിധ്യം. നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്ന 20 ഇന്ത്യൻ വംശജരിൽ വൈറ്റ്ഹൗസ് സമുച്ചയത്തിലെ വിവിധ വകുപ്പുകളിലായി ഉന്നതപദവികളിലുള്ളത് 17 പേർ. ഭരണമേൽക്കുന്നതിനു മുൻപു തന്നെ നിയുക്ത പ്രസിഡന്റ് ഇത്രയധികം ഇന്ത്യക്കാരെ നാമനിർദേശം ചെയ്‌തതും യുഎസ് ചരിത്രത്തിലാദ്യം.
ഡയറക്ടർ, വൈറ്റ്ഹൗസ് ഓഫിസ് ഓഫ് മാനേജ്മെന്റ് ആൻഡ് ബജറ്റ്
യുഎസ് സർജൻ ജനറൽ
അസോഷ്യേറ്റ് അറ്റോർണി ജനറൽ, ജസ്റ്റിസ് വകുപ്പ്
സ്റ്റേറ്റ് ഡിപ്പാർട്മെന്റിലെ സിവിലിയൻ സെക്യൂരിറ്റി, ഡമോക്രസി ഹ്യൂമൻ റൈറ്റ്സ് അണ്ടർ സെക്രട്ടറി
യുഎസ് പ്രഥമവനിത ജിൽ ബൈഡന്റെ പോളിസി ഡയറക്ടർ
പ്രഥമവനിതയുടെ ഓഫിസിലെ ഡിജിറ്റൽ ഡയറക്ടർ
വൈറ്റ് ഹൗസ് ഡപ്യൂട്ടി പ്രസ് സെക്രട്ടറി
ഡയറക്ടർ, കൺസ്യൂമർ ഫിനാന്‍ഷ്യൽ പ്രൊട്ടക്‌ഷൻ ബ്യൂറോ
പാർട്നർഷിപ് മാനേജർ, വൈറ്റ് ഹൗസ് ഓഫിസ് ഓഫ് ഡിജിറ്റൽ സ്ട്രാറ്റജി
നാഷനൽ ഇക്കണോമിക് കൗൺസിൽ ഡപ്യൂട്ടി ഡയറക്ടർ
നാഷനൽ ഇക്കണോമിക് കൗൺസിൽ ഡപ്യൂട്ടി ഡയറക്ടർ
ഡപ്യൂട്ടി ഡയറക്ടർ, ഓഫിസ് ഓഫ് പ്രസിഡൻഷ്യൽ പഴ്സനേൽ
ഡയറക്ടർ, സ്പീച്‍ റൈറ്റിങ്
വേദാന്ത് പട്ടേൽ അസിസ്റ്റന്റ് പ്രസ് സെക്രട്ടറി
സീനിയർ ഡയറക്ടർ ഫോർ ടെക്നോളജി ആൻഡ് നാഷനൽ സെക്യൂരിറ്റി
സീനിയർ ഡയറക്ടർ ഫോർ സൗത്ത് ഏഷ്യ
കോഓർഡിനേറ്റർ ഫോർ ഡമോക്രസി ആൻഡ് ഹ്യൂമൻ റൈറ്റ്സ്
സീനിയർ അഡ്വൈസർ ഫോർ ക്ലൈമറ്റ് പോളിസി ആൻഡ് ഇന്നവേഷൻ
കോവിഡ് കർമസമിതി പോളിസി അഡ്വൈസർ ഫോർ ടെസ്റ്റിങ്
അസോഷ്യേറ്റ് കോൺസൽ
ഡപ്യൂട്ടി അസോഷ്യേറ്റ് കോൺസൽ