മോടി കൂട്ടി  ഇന്ത്യൻ പാർലമെന്റ്
മോടി കൂട്ടി
ഇന്ത്യൻ പാർലമെന്റ്

സുരക്ഷാ പ്രശ്നം, സ്ഥലസൗകര്യമില്ലായ്മ, ഭൂചലന ഭീഷണി, കാലപ്പഴക്കം തുടങ്ങിയ പ്രശ്നങ്ങളെല്ലാം അലട്ടിയിരുന്ന ഇന്ത്യയുടെ പഴയ പാർലമെന്റ് പുതിയ മന്ദിരത്തിലേക്ക്. നാലു നിലയിൽ ത്രികോണാകൃതിയിലാണ് പുതിയ മന്ദിരം. 150 വർഷത്തെ ആയുസ്സ് ഉറപ്പുതരുന്ന മന്ദിരത്തിന്റെ രൂപകൽപന ഇന്ത്യയുടെ പാരമ്പര്യത്തനിമ വിളിച്ചോതുന്ന വിധത്തിലാണ്. 65,000ത്തിലേറെ ചതുരശ്ര മീറ്ററിലായുള്ള മന്ദിരത്തിലെ ഓഫിസ് മുറികളിലും യോഗഹാളുകളിലുമെല്ലാം അത്യാധുനിക സൗകര്യങ്ങളാണ്. അറിയാം, പുതിയ പാർലമെന്റിന്റെ സവിശേഷതകൾ...

കാണാം പഴയ, പുതിയ പാർലമെന്റ് മന്ദിരങ്ങളും പരിസരപ്രദേശവും

( വിശദാംശത്തിന് ഡോട്ടിൽ ക്ലിക്ക് ചെയ്യുക)

പാർലമെന്റ് അനക്സ്
എംപി ചേംബറുകൾ
ട്രാൻസ്പോർട്ട് ഭവൻ
പാർലമെന്റ് ലൈബ്രറി
ലോക്സഭാ മാർഗ്
പ്ലോട്ട് – 118, പുതിയ പാർലമെന്റ് മന്ദിരം
നിലവിലെ പാർലമെന്റ്
പാർലമെന്റ് റിസപ്ഷൻ
റെയ്സിന റോഡ്
വിജയ്
ചൗക്
രാജ്യസഭാ മാർഗ്
നോർത്ത് ബ്ലോക്
റെയിൽ
ഭവൻ
റെഡ് ക്രോസ് റോഡ്

പുതുമകളേറെ...

ഡൽഹിയുടെ മുഖച്ഛായ മാറ്റുന്ന സെൻട്രൽ വിസ്ത നവീകരണത്തിന്റെ ഭാഗമായാണ് പുതിയ പാർലമെന്റ് മന്ദിരം. 2026ൽ മണ്ഡലപുനർനിർണയം കഴിയുന്നതോടെ പാർലമെന്റ് അംഗങ്ങളുടെ എണ്ണം കൂടാൻ സാധ്യതയുള്ളതു പരിഗണിച്ചാണ് പുതിയ മന്ദിരം. ടാറ്റാ പ്രോജക്ട്സ് ലിമിറ്റഡിനാണ് പുതിയ പാർലമെന്റിന്റെ നിർമാണച്ചുമതല. ഗുജറാത്തിൽനിന്നുള്ള ബിമൽ പട്ടേലാണ് ആർക്കിടെക്‌ട്.

വിസ്തീർണം
65,000 ച.മീ.
നിലകൾ
4

( വിശദാംശത്തിന് ഡോട്ടിൽ ക്ലിക്ക് ചെയ്യുക)

രാജ്യസഭാ ചേംബർ
ലോക്‌സഭാ ചേംബർ
ഓഫിസ് മുറികൾ
പ്രധാന സെറിമോണിയൽ എൻട്രൻസ്
സെറിമോണിയൽ എൻട്രൻസ്
സെറിമോണിയൽ എൻട്രൻസ്
നടുമുറ്റത്തെ ആൽമരം, സമീപം സെൻട്രൽ ലൗഞ്ച്
ഭരണഘടനാ ഹാൾ

എന്താണ് സെൻട്രൽ വിസ്ത?

പ്രധാനമന്ത്രി മോദിയുടെ സ്വപ്ന പദ്ധതിയുടെ പേരാണ് സെൻട്രൽ വിസ്ത. പുതിയ പാർലമെന്റുൾപ്പെടെയുള്ള മന്ദിരങ്ങളും വിവിധ കേന്ദ്ര സർക്കാർ ഓഫിസുകളുമെല്ലാം ഉൾപ്പെടുന്നതാണ് ഭരണസിരാകേന്ദ്രത്തിലെ ഈ മുഖം മിനുക്കൽ പദ്ധതി. ഇതു യാഥാർഥ്യമാകുന്നതോടെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഓഫിസും രാഷ്ട്രപതി ഭവനും ഉപരാഷ്ട്രപതി ഭവനുമെല്ലാം അടുത്തടുത്താകും.

പ്രതീക്ഷിക്കുന്ന ചെലവ്
20,000 കോടി രൂപ

രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാഗേറ്റ് വരെയുള്ള രാജ്പഥിലെ 3.5 കിലോമീറ്റർ ദൂരത്തെ കെട്ടിടങ്ങളെല്ലാം പദ്ധതി പ്രകാരം പൊളിച്ചു പണിയാനാണു തീരുമാനം. രാജ്പഥിന്റെ പേര് കർത്തവ്യപഥ് എന്നാക്കി മാറ്റി മോടിപിടിപ്പിച്ചുകഴിഞ്ഞു. നിലവിലെ പാർലമെന്റ് മന്ദിരവും നോർത്ത്–സൗത്ത് ബ്ലോക്കുകളും പൈതൃക സംരക്ഷണ കേന്ദ്രങ്ങളായി സൂക്ഷിക്കാനാണു തീരുമാനം. രാഷ്ട്രപതി ഭവനിലും മാറ്റങ്ങളുണ്ടാകില്ല.

സൗകര്യപ്രദം പുതിയ മന്ദിരം

സമർപ്പണം: 2023 മേയ് 28

New parliament line drawing
  • നിലകൾ:

    4

  • കവാടങ്ങൾ:

    6

  • വിസ്തീർണം:

    64,500ച.മീ.

  • ഉയരം:

    21 മീറ്റർ

  • ആകെ വിസ്തൃതി:

    10.5 ഏക്കർ

  • നിർമാണച്ചെലവ് :

    ഏകദേശം 1200 കോടി രൂപ

  • നിർമാണസമയം:

    2 വർഷവും 5 മാസവും 18 ദിവസവും (899 ദിവസം)

രൂപകൽപന

ബിമൽ ഹസ്‌മുഖ് പട്ടേൽ
അഹമ്മദാബാദ് എച്ച്‌സിപി

പ്രത്യേകതകൾ

തുറസ്സായ വിശാല നടുമുറ്റം. ചേംബറുകൾക്ക് അർധ വ്യത്താകൃതി

പ്രൗഢ ഗംഭീരം പഴയ പാർലമെന്റ്

സമർപ്പണം: 1927 ജനുവരി 18

old parliament line drawing
  • നിലകൾ:

    4

  • കവാടങ്ങൾ:

    12

  • വിസ്തീർണം:

    24,281 ച.മീ.

  • ഉയരം:

    21 മീറ്റർ

  • ആകെ വിസ്തൃതി:

    6 ഏക്കർ

  • നിർമാണച്ചെലവ് :

    83 ലക്ഷം രൂപ

  • നിർമാണസമയം:

    5 വർഷവും 11 മാസവും 6 ദിവസവും (1211 ദിവസം)

രൂപകൽപന

ഹെർബർട്ട് ബേക്കർ
 
എഡ്വിൻ ലട്യൻസ്
 

പ്രത്യേകതകൾ

പ്രധാന മകുടം. വരാന്തയോടു ചേർന്ന 144 തൂണുകൾ

പാർലമെന്റ് മന്ദിരം പുതിയതും പഴയതും

(രൂപരേഖ)

ലോക്‌സഭാ ചേംബർ
സംയുക്ത സമ്മേളന ഹാൾ
സെൻട്രൽ ഹാൾ
രാജ്യസഭാ ചേംബർ
ഓഫിസുകൾ
ലോക്‌സഭാ ചേംബർ
ഭരണഘടനാ ഹാൾ
സെൻട്രൽ ലൗഞ്ച്
സംയുക്ത സമ്മേളന ഹാൾ
രാജ്യസഭാ ചേംബർ
ഓഫിസുകൾ

വിശദാംശങ്ങൾക്ക് ഡോട്ടിൽ ക്ലിക്ക് ചെയ്യുക

  • ലോക്‌സഭാ ചേംബർ
  • സംയുക്ത സമ്മേളന ഹാൾ
  • ഭരണഘടനാ ഹാൾ
  • സെൻട്രൽ ലൗഞ്ച്
  • സെൻട്രൽ ഹാൾ
  • രാജ്യസഭാ ചേംബർ
  • ഓഫിസുകൾ

സെൻട്രൽ വിസ്തയിലെ മറ്റു കാഴ്ചകളിലേക്ക്...

കർത്തവ്യപഥ്

ബ്രിട്ടിഷ് ഭരണാധികാരിയായിരുന്ന ജോർജ് അഞ്ചാമൻ രാജാവിനോടുള്ള ബഹുമാന സൂചകമായിട്ടാണ് രാജ്യത്തിന്റെ ഭരണസിരാകേന്ദ്രത്തിലേക്കുള്ള വഴിക്ക് കിങ്സ്‌ വേ എന്നു നേരത്തേ പേരിട്ടിരുന്നത്. സ്വാതന്ത്ര്യത്തിനുശേഷം അതു രാജ്പഥ് ആയി മാറി. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി മോടി പിടിപ്പിച്ച രാജ്പഥിന്റെ പേര് കർത്തവ്യപഥ് എന്നാക്കി.

ഉപരാഷ്ട്രപതിയുടെ വസതി

നിലവിൽ മൗലാന ആസാദ് റോഡിലാണ് വസതി. ഇതു മാറി നോർത്ത് ബ്ലോക്കിനു പിന്നിലായിരിക്കും ഉപരാഷ്ട്രപതിയുടെ പുതിയ വസതി. താമസസ്ഥലം കൂടാതെ, ഓഫിസും മറ്റ് അനുബന്ധ സൗകര്യങ്ങളും ഉൾപ്പെടുന്ന കോപ്ലക്സാണിത്.

സെൻട്രൽ സെക്രട്ടേറിയറ്റ്

നിലവിലുള്ള 51 മന്ത്രാലയങ്ങൾ ഒരുമിച്ച് ഒരു കുടക്കീഴിൽ വരുന്നതാണ് സെൻട്രൽ സെക്രട്ടേറിയറ്റ്. ഇതിൽ 54,000 പേരെ ഉൾക്കൊള്ളാനാകും. നിലവിലുള്ളതും ഭാവിയിലെ ആവശ്യങ്ങളും മുന്നിൽക്കണ്ടാണ് ഇത്രയും പേരെ ഉൾക്കൊള്ളുന്ന തരത്തിൽ നിർമിച്ചിരിക്കുന്നത്. ഭൂമിക്കടിയിലൂടെയും മുകളിലൂടെയും മറ്റും എല്ലാ ഓഫിസുകളും തമ്മിൽ ബന്ധപ്പെടുത്തിയിട്ടുണ്ട്. 2.65 കിലോമീറ്റർ നീളമുള്ള മെട്രോ ലൈനും ഉണ്ട്. 4 സ്റ്റേഷനുകളാണ് ഇവിടെയുള്ളത്. മണിക്കൂറിൽ പരമാവധി 20,000 പേരെത്തുമെന്നാണ് പ്രതീക്ഷ. 3–4 കോച്ചുകളുള്ള മെട്രോ ട്രെയിനായിരിക്കും ഓടിക്കുക.

പ്രധാനമന്ത്രിയുടെ വസതിയും ഓഫിസും

റെയ്സിന ഹിൽസിലെ സെക്രട്ടേറിയറ്റ് ബിൽഡിങ്ങിന്റെ സൗത്ത് ബ്ലോക്കിലാണ് നിലവിൽ പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ). സൗത്ത് ബ്ലോക്കിനു പിന്നിലേക്ക് വൈകാതെ പിഎംഒ മാറും. ക്യാബിനറ്റ് സെക്രട്ടേറിയറ്റ്, നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റ് എന്നിവയും ഇതോടു ചേർന്നു നിർമിക്കും. നിലവിൽ ഡൽഹിയിലെ ഹൈദരാബാദ് ഹൗസിലാണ് പ്രധാനമന്ത്രി ഔദ്യോഗിക വിരുന്നൊരുക്കുന്നതും വിദേശ പ്രതിനിധികളെ സ്വീകരിക്കുന്നതും. ഇതിനു പകരമുള്ള പുതിയ ഗെസ്റ്റ് ഹൗസ് മന്ദിരം പിഎംഒയോടു ചേർന്നു വരും. ഇതെല്ലാം ചേരുന്നതായിരിക്കും എക്സിക്യൂട്ടിവ് എൻക്ലേവ്.
നിലവിൽ ലോക് കല്യാൺ മാർഗിലുള്ള പ്രധാനമന്ത്രിയുടെ വസതിയും സൗത്ത് ബ്ലോക്കിനു പിന്നിലേക്കു മാറ്റും. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി, എസ്പിജിയുടെ പ്രത്യേക കേന്ദ്രവും ഇവിടെയുണ്ട്.