കാൽനൂറ്റാണ്ടു കാലത്തെ സിപിഎം ഭരണക്കുത്തക അവസാനിപ്പിച്ച് 5 വർഷം മുൻപ് ത്രിപുര പിടിച്ചെടുത്ത ബിജെപി ഇത്തവണയും അതേ പ്രകടനം കാഴ്ചവയ്ക്കുമോ? തിരഞ്ഞെടുപ്പു പ്രചാരണം ഉച്ചസ്ഥായിയിൽ എത്തിയതോടെ ബിജെപിയുടെ ആത്മവിശ്വാസത്തിന് ഇടിവു തട്ടിയിട്ടുണ്ട്. ബദ്ധവൈരികളായിരുന്ന സിപിഎമ്മും കോൺഗ്രസും കൈകോർത്ത് ഒന്നിച്ച് തിരഞ്ഞെടുപ്പു നേരിടുന്നതു മാത്രമല്ല, ത്രിപുര രാഷ്ട്രീയത്തിന്റെ തന്നെ ചരിത്രം മാറ്റാൻ കരുത്തുള്ള തിപ്ര മോത്ത എന്ന ഗോത്രവർഗ പാർട്ടിയുടെ ഉദയവും ബിജെപിക്ക് വെല്ലുവിളിയാണ്. ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ് കേവലം 38 ലക്ഷം ജനങ്ങൾ മാത്രമുള്ള, രണ്ടു എംപിമാർ മാത്രമുള്ള ഒരു സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പു മാത്രമല്ല. 2024 ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇക്കൊല്ലം നടക്കാൻപോകുന്ന അര ഡസനോളം നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഉദ്ഘാടനം കൂടിയാണ്.
ആകെ സീറ്റ്: 60
ഫെബ്രുവരി 16