നാലുലക്ഷം രൂപയുടെ സമ്മാനങ്ങളുമായി മനോരമ ഓൺലൈൻ
'സ്വപ്നകേരളം'!
നാളെയുടെ കേരളത്തെ വാർത്തെടുക്കാൻ നല്ല ആശയമുണ്ടോ കയ്യിൽ?
നാലുലക്ഷം രൂപയുടെ സമ്മാനങ്ങളുമായി മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്നു സ്വപ്നകേരളം
പദ്ധതി. 'കേരളത്തിലെ നഗരജീവിതം എങ്ങനെ മെച്ചപ്പെടുത്താം' എന്നതാണ് മത്സരവിഷയം.
കേരളത്തിന്റെ നല്ല നാളേക്കായി നുക്ലിയസ് ഇൻസൈഡ്സും മനോരമ ഓൺലൈനുമായി കൈകോർക്കുന്നു.
നവകേരളത്തിൽ വരണമെന്ന് നിങ്ങൾ സ്വപ്നം കാണുന്ന ആശയങ്ങളുമായി മനോരമ ഓൺലൈനിൽ
റജിസ്റ്റർ ചെയ്യുന്നതാണ് ആദ്യ ഘട്ടം. ഇതിൽ നിന്നും മികച്ച 20 ആശയങ്ങൾ ജൂറി
തിരഞ്ഞെടുക്കും. ടീമുകളായിട്ടാണ് മത്സരം. ഒരു ടീമിൽ രണ്ട് മുതൽ അഞ്ച് വരെ ആളുകൾ
ഉണ്ടാകണം. നടപ്പാക്കാൻ സാധിക്കാത്ത സ്വപ്നപദ്ധതികൾ മത്സരത്തിനായി പരിഗണിക്കില്ല.
ഓഗസ്റ്റ് ആദ്യവാരം നടക്കുന്ന ഗ്രൂമിങ് സെക്ഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 20
ടീമുകളെ ക്ഷണിക്കും. തുടർന്ന് ആശയം സംബന്ധിച്ച ലഘുവിവരണത്തിന്റെയും ടീമുകളുമായി
വിദഗ്ധസമിതി നടത്തുന്ന ആശയവിനിമയത്തിന്റെയും അടിസ്ഥാനത്തിൽ 20 ടീമുകളിൽ നിന്ന്
അഞ്ച് ടീമുകളെ ഗ്രാൻഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കും. ആ അഞ്ച് ടീമുകൾ
നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ മൂലരൂപം (prototype) ഒരു വിദഗ്ധ സമിതിക്ക്
മുന്നിൽ അവതരിപ്പിക്കണം. ഓഗസ്റ്റ് അവസാനവാരം നടത്തുന്ന പ്രദർശനത്തിൽ ഓരോ
ടീമുകളുടെയും പ്രോജക്ട് നേരിട്ട് വിലയിരുത്തിയാണ് വിദഗ്ധസമിതി സമ്മാനാർഹരെ
തിരഞ്ഞെടുക്കുന്നത്.
ടീമുകൾ കണ്ടെത്തുന്ന ആശയങ്ങളുടെ പ്രായോഗിക സാധ്യതയും
പുതുമയും സാമൂഹിക പ്രസക്തിയും പരിഗണിച്ചാണ് സമ്മാനാർഹരെ തിരഞ്ഞെടുക്കുന്നത്. ഒന്നാം
സമ്മാനം രണ്ട് ലക്ഷം രൂപ, രണ്ടാം സമ്മാനം ഒരു ലക്ഷം രൂപ, മൂന്നാം സമ്മാനം 50, 000
രൂപ, നാലാം സമ്മാനം 30, 000 രൂപ, അഞ്ചാം സമ്മാനം 20, 000 രൂപ.
നിങ്ങൾ
ചെയ്യേണ്ടത്
നിങ്ങളുടെ ആശയം മുൻകൂട്ടി മനോരമ ഓൺലൈനെ അറിയിച്ച് മത്സരത്തിന്
രജിസ്റ്റർ ചെയ്യണം.
1. കേരളം നടപ്പാക്കാനാഗ്രഹിക്കുന്ന ആശയം
2. ടീമിന്റെ
പേരും ടീം അംഗങ്ങളുടെ പേരും
3. ടീമിലൊരാളുടെ വിലാസവും ഫോൺ നമ്പരും ഇമെയിലും
3. നടപ്പാക്കാനാഗ്രഹിക്കുന്ന പദ്ധിതിയെക്കുറിച്ച് ഒരു ചെറു വിവരണം
4. സ്കെച്ചോ,
കൂടുതൽ വിവരങ്ങളോ ഉണ്ടെങ്കിൽ അറ്റാച്ച് ചെയ്യാം
ഇൗ വിവരങ്ങൾ സഹിതം ജൂലൈ 30നു
മുൻപ് അപേക്ഷിക്കണം.
ഹെൽപ് ലൈൻ: 0481 - 2587 278 (പ്രവൃത്തിദിവസങ്ങളിൽ പകൽ
10 മുതൽ 5 വരെയുള്ള സമയത്ത് മാത്രം വിളിക്കുക.)
ഇമെയിൽ :
customersupport@mm.co.in